ബെംഗളൂരു ∙ എട്ടു കോടിയിലേറെ രൂപ കൈക്കൂലിപ്പണം പിടികൂടിയ കേസിലെ മുഖ്യപ്രതിയും ബിജെപി എംഎൽഎയുമായ എം. വിരൂപാക്ഷപ്പയെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തേ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും ഇന്നലെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ എട്ടു കോടിയിലേറെ രൂപ കൈക്കൂലിപ്പണം പിടികൂടിയ കേസിലെ മുഖ്യപ്രതിയും ബിജെപി എംഎൽഎയുമായ എം. വിരൂപാക്ഷപ്പയെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തേ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും ഇന്നലെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ കാറിൽ സഞ്ചരിക്കുന്നതിനിടെ ടോൾ ബൂത്തിനു സമീപം തടഞ്ഞുനിർത്തിയാണ് അറസ്റ്റ് ചെയ്തത്. 

വിരൂപാക്ഷപ്പ ചെയർമാനായിരുന്ന കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡ് ഓഫിസിൽ 40 ലക്ഷം രൂപ കരാറുകാരനിൽ നിന്നു കൈക്കൂലി വാങ്ങുന്നതിനിടെ മകൻ പ്രശാന്ത് കഴിഞ്ഞ 3ന് അറസ്റ്റിലായിരുന്നു. പിന്നാലെ നടന്ന റെയ്ഡിൽ എംഎൽഎയുടെ ഫാം ഹൗസിൽ നിന്നുൾപ്പെടെ 8.23 കോടി രൂപയും 2 കിലോഗ്രാം സ്വർണവും പിടിച്ചെടുത്തു. ഈ പണം കരാറുകാരിൽ നിന്നു വാങ്ങിയതാണെന്നാണ് ലോകായുക്ത പൊലീസ് ആരോപിക്കുന്നത്. പ്രശാന്ത് ഉൾപ്പെടെ 5 പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അതിനിടെ, എംഎൽഎക്ക് അതിവേഗത്തിൽ ഇടക്കാല ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടിക്കെതിരെ സുപ്രീം കോടതി നോട്ടിസ് അയച്ചു.

ADVERTISEMENT

English Summary: Karnataka BJP MLA Madal Virupakshappa Arrested In Bribery Case