ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദേശീയതലത്തിലുള്ള വിശാല പ്രതിപക്ഷ സഖ്യം സാധ്യമല്ലെന്നും സംസ്ഥാനതലത്തിലുള്ള ധാരണകളാണു രൂപപ്പെടുകയെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. ‘മൂന്നാം മുന്നണിക്കായുള്ള നീക്കങ്ങൾ ഫലം കാണില്ല. സംസ്ഥാനതലത്തിലുള്ള രാഷ്ട്രീയ ധാരണകളാണ് 1996 ലും 2004 ലും മുന്നണി സർക്കാരിനു രൂപം നൽകിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദേശീയതലത്തിലുള്ള വിശാല പ്രതിപക്ഷ സഖ്യം സാധ്യമല്ലെന്നും സംസ്ഥാനതലത്തിലുള്ള ധാരണകളാണു രൂപപ്പെടുകയെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. 

‘മൂന്നാം മുന്നണിക്കായുള്ള നീക്കങ്ങൾ ഫലം കാണില്ല. സംസ്ഥാനതലത്തിലുള്ള രാഷ്ട്രീയ ധാരണകളാണ് 1996 ലും 2004 ലും മുന്നണി സർക്കാരിനു രൂപം നൽകിയത്. 2024 ലും അതുതന്നെ സംഭവിക്കും. ആന്ധപ്രദേശിലെ ഉൾപാർട്ടി പോരിൽ ആരോപണവിധേയനായ ബി.വി.രാഘവുലു ഇപ്പോഴും പൊളിറ്റ് ബ്യൂറോ അംഗമാണ്. അദ്ദേഹവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കഴിഞ്ഞ ദിവസം ചേർന്ന പിബി യോഗം പരിഹരിച്ചു. ആന്ധ്രയിലെ ഉൾപാർട്ടി പ്രശ്നങ്ങൾക്കുള്ള പരിഹാരമാർഗങ്ങൾ പിബി കണ്ടെത്തിയിട്ടുണ്ട്. അവ ഉടൻ നടപ്പാക്കും’.

ADVERTISEMENT

‘വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമോയെന്നു നോക്കട്ടെ. രാഹുൽ ഗാന്ധിക്കെതിരായ സൂറത്ത് കോടതി വിധിയിൽ അപ്പീൽ സാധ്യത നിലനിൽക്കുന്നു. കേരളത്തിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണ്. മുഖ്യമന്ത്രി പിണറായി വിജയനെ ബിജെപിയും യുഡിഎഫും വ്യക്തിപരമായി അധിക്ഷേപിക്കുകയാണ്. ഇതിനു ജനങ്ങൾ മറുപടി നൽകും’ – യച്ചൂരി പറഞ്ഞു. സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഏപ്രിൽ 27 മുതൽ 29 വരെ ഡൽഹിയിൽ നടക്കും. 

English Summary: Sitaram Yechury on Alliance in 2024 Lok Sabha Election