ശ്രീനഗറിൽ ∙ ബ്ലോക്ക്ബസ്റ്റർ ചലച്ചിത്രം ആർആർആറിലെ ‘നാട്ടു നാട്ടു’ പാട്ടിനു വീണ്ടും ചുവടുവച്ച് നടൻ രാംചരൺ, ഒപ്പം നൃത്തം ചവിട്ടിയത് ദക്ഷിണകൊറിയയുടെ ഇന്ത്യയിലെ അംബാസഡറായ ചാങ് ജെബോക്കും. ഓസ്കർ പുരസ്കാരത്തിലൂടെ ലോകശ്രദ്ധ നേടിയ പാട്ടിലെ സ്റ്റെപ്പുകൾ രാംചരൺ അംബാസഡറെ പഠിപ്പിക്കാനും ശ്രമിച്ചു. ജി20

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീനഗറിൽ ∙ ബ്ലോക്ക്ബസ്റ്റർ ചലച്ചിത്രം ആർആർആറിലെ ‘നാട്ടു നാട്ടു’ പാട്ടിനു വീണ്ടും ചുവടുവച്ച് നടൻ രാംചരൺ, ഒപ്പം നൃത്തം ചവിട്ടിയത് ദക്ഷിണകൊറിയയുടെ ഇന്ത്യയിലെ അംബാസഡറായ ചാങ് ജെബോക്കും. ഓസ്കർ പുരസ്കാരത്തിലൂടെ ലോകശ്രദ്ധ നേടിയ പാട്ടിലെ സ്റ്റെപ്പുകൾ രാംചരൺ അംബാസഡറെ പഠിപ്പിക്കാനും ശ്രമിച്ചു. 

ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ടൂറിസം വർക്കിങ് ഗ്രൂപ്പ് നടത്തിയ ‘ഫിലിം ടൂറിസത്തെക്കുറിച്ചുള്ള ചർച്ചയ്ക്കെത്തിയതായിരുന്നു രാംചരൺ. ആർആർആർ എന്ന ചിത്രവും നാട്ടു നാട്ടു പാട്ടുമുണ്ടാക്കിയ ഓളത്തിൽ അദ്ഭുതപ്പെട്ടു പോയെന്ന് അദ്ദേഹം പറഞ്ഞു. ആർആർആർ പൂർണമായും ഇന്ത്യൻ സംരംഭമാണെന്ന് രാംചരൺ പറഞ്ഞു. അദ്ദേഹവും ജൂനിയർ എൻടിആറുമാണ് ആർആർആറിലെ പ്രധാനവേഷങ്ങൾ ചെയ്തത്. 

ADVERTISEMENT

കുട്ടിക്കാലത്ത് അച്ഛനും തെലുങ്ക് നടനുമായ ചിരഞ്ജീവിക്കൊപ്പം കശ്മീരിലെത്തിയ ഓർമകളും രാംചരൺ അനുസ്മരിച്ചു. പരിപാടിയുടെ സംഘാടകർ അദ്ദേഹത്തിന് കശ്മീരി ഷാൾ സമ്മാനിച്ചു.

English Summary : Korean ambassador steps with Ramcharan