ന്യൂഡൽഹി∙ രാജ്യതലസ്ഥാന നഗരിയുടെ ഭരണനിർവഹണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഓർഡിനൻസിനെതിരെ പാർലമെന്റിൽ പ്രതിഷേധിക്കാനൊരുങ്ങുന്ന ആം ആദ്മി പാർട്ടിക്ക് സിപിഎമ്മിന്റെ പിന്തുണ. സിപിഎം ദേശീയ ആസ്ഥാനത്തെത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണ് പാർട്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ രാജ്യതലസ്ഥാന നഗരിയുടെ ഭരണനിർവഹണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഓർഡിനൻസിനെതിരെ പാർലമെന്റിൽ പ്രതിഷേധിക്കാനൊരുങ്ങുന്ന ആം ആദ്മി പാർട്ടിക്ക് സിപിഎമ്മിന്റെ പിന്തുണ. സിപിഎം ദേശീയ ആസ്ഥാനത്തെത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണ് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പിന്തുണ പ്രഖ്യാപിച്ചത്. കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ ആം ആദ്മി പാർട്ടിക്കൊപ്പം നിൽക്കണമെന്ന് യച്ചൂരി പറഞ്ഞു.

കേന്ദ്രം കൊണ്ടുവന്ന ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമാണ്. അതിനെ അപലപിക്കുന്നു. ഭരണഘടനയെ സംരക്ഷിക്കാൻ പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയായ കോൺഗ്രസ് മുന്നോട്ടു വരണം – യച്ചൂരി പറഞ്ഞു. ഓർഡിനൻസിനെതിരായ പ്രതിഷേധത്തിൽ ഒപ്പം നിൽക്കാനുള്ള കേജ്‌രിവാളിന്റെ ആവശ്യത്തിൽ കോൺഗ്രസ് ഇനിയും തീരുമാനമെടുക്കാതെ നിൽക്കവേയാണ്, യച്ചൂരിയുടെ പരാമർശം. പിന്തുണ തേടി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ചയ്ക്കു കേജ്‌രിവാൾ സമയം ചോദിച്ചിട്ടുണ്ടെങ്കിലും പാർട്ടി മൗനം പാലിക്കുകയാണ്.

ADVERTISEMENT

മുഖ്യമന്ത്രിമാരായ മമത ബാനർജി (തൃണമൂൽ), നിതീഷ് കുമാർ (ജെഡിയു), പ്രതിപക്ഷ നേതാക്കളായ ശരദ് പവാർ (എൻസിപി), ഉദ്ധവ് താക്കറെ (ശിവസേന താക്കറെ പക്ഷം) എന്നിവർ കേജ്‌രിവാളിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ പ്രതിപക്ഷ നേതാക്കളുമായി വരും ദിവസങ്ങളിൽ അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഡൽഹിയിലെ ഭരണനിർവഹണവുമായി ബന്ധപ്പെട്ട് 8 വർഷത്തെ നിയമ പോരാട്ടത്തിനു ശേഷമാണ് സുപ്രീം കോടതിയിൽനിന്ന് അനുകൂല വിധിയുണ്ടായതെന്നും അതിനെ മറികടക്കാൻ കേന്ദ്രം ഓർഡിനൻസ് കൊണ്ടുവന്നത് ജനങ്ങളെ അപമാനിക്കുന്ന നടപടിയാണെന്നും കേജ്‌രിവാൾ കുറ്റപ്പെടുത്തി.

English Summary: CPI(M) Supports AAP In Opposing Ordinance On Services In Delhi; Appeals To Cong For Support