ന്യൂഡൽഹി ∙ പത്താം ക്ലാസ് പാഠപുസ്കത്തിൽനിന്നു ജനാധിപത്യം പുറത്ത്. നാഷനൽ കൗൺസിൽ ഓഫ് എജ്യുക്കേഷനൽ റിസർച് ആൻഡ് ട്രെയ്നിങ് (എൻസിഇആർടി) തയാറാക്കിയ 10–ാം ക്ലാസിൽ പഠിപ്പിക്കേണ്ട ഡെമോക്രാറ്റിക് പൊളിറ്റിക്സ് 2 പുസ്തകത്തിലെ ‘ജനാധിപത്യവും വൈവിധ്യവും’ എന്ന അധ്യായമാണു നീക്കം ചെയ്തത്. ജനമുന്നേറ്റങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, ജനാധിപത്യത്തിന്റെ വെല്ലുവിളി തുടങ്ങിയ അധ്യായങ്ങളും പുസ്തകത്തിൽ ഇനി പഠിക്കാനില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

10–ാം ക്ലാസ് സയൻസ് പുസ്തകത്തിൽനിന്നു പീരിയോഡിക് ടേബിളുമായി (ആവർത്തനപ്പട്ടിക) ബന്ധപ്പെട്ട അധ്യായം പൂർണമായി ഒഴിവാക്കി. രാജ്യത്തെ സിബിഎസ്ഇ സ്കൂളുകളിലെല്ലാം എൻസിഇആർടി പാഠപുസ്തകങ്ങളാണു പഠിപ്പിക്കുന്നത്. എൻസിഇആർടി പുസ്തകങ്ങൾ സ്വീകരിച്ചിട്ടുള്ള സംസ്ഥാന ബോർഡുകളുമുണ്ട്.

ADVERTISEMENT

ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തവുമായി ബന്ധപ്പെട്ട ഭാഗം ഉൾപ്പെടെയുള്ളവ നീക്കാൻ തീരുമാനിച്ച വിവരം നേരത്തെ പുറത്തുവന്നിരുന്നു.  ഒഴിവാക്കിയ ഭാഗങ്ങൾ നീക്കം ചെയ്തുള്ള പുസ്തകമാണു പുതിയ അധ്യയന വർഷം പുറത്തെത്തിയിരിക്കുന്നത്.

സിലബസിൽ മാറ്റം വരുത്തുന്നതു ഭരണകക്ഷിയുടെ രാഷ്ട്രീയ ഇടപെടൽ കാരണമാണെന്ന ആരോപണം അക്കാദമിക് വിദഗ്ധരും പ്രതിപക്ഷ പാർട്ടികളും ഉയർത്തിയിട്ടുണ്ട്. 

ADVERTISEMENT

2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചു പരാമർശമുണ്ടായിരുന്ന 2 പാഠപുസ്തകങ്ങളിലെ ഭാഗങ്ങൾ 12–ാം ക്ലാസ് പൊളിറ്റിക്കൽ സയൻസിൽനിന്ന് ഒഴിവാക്കിയിരുന്നു.

പഠനഭാരം കുറയ്ക്കുക, ആവർത്തനം ഒഴിവാക്കുക, അപ്രസക്തമായതും പ്രയാസമേറിയതുമായ ഭാഗങ്ങൾ നീക്കുക എന്നീ കാരണങ്ങളാണ് പാഠഭാഗങ്ങൾ പിൻവലിക്കുന്നതിനു കാരണമായി എൻസിഇആർടി പറയുന്നത്.

ADVERTISEMENT

ജനാധിപത്യം, പീരിയോഡിക് ടേബിൾ, പരിണാമം തുടങ്ങിയവയൊക്കെ ഹയർ സെക്കൻഡറി തലത്തിൽ അതതു വിഷയങ്ങൾ തിരഞ്ഞെടുക്കുന്നവർ പഠിച്ചാൽ മതിയെന്നാണ് എൻസിഇആർടി നിലപാട്. എന്നാൽ, അടിസ്ഥാന തത്വങ്ങൾ എല്ലാ കുട്ടികളും പഠിക്കേണ്ടതല്ലേ എന്നാണ് അക്കാദമിക് വിദഗ്ധരുടെ ചോദ്യം.

English Summary: Democracy chapter removed from 10th class ncert text book