ന്യൂഡൽഹി ∙ 7 മാസം പ്രായമുള്ള അരിഹയുടെ ഡയപ്പറിൽ ചോര കണ്ടു ഞെട്ടി ബർലിനിലെ താമസസ്ഥലത്തിനടുത്തുള്ള ആശുപത്രിയിലേക്കോടിയ ധാരയും ഭവേഷും ഇക്കഴിഞ്ഞ 20 മാസമായി സമാധാനം എന്നൊന്ന് അറിഞ്ഞിട്ടില്ല. കുഞ്ഞ് ലൈംഗികാതിക്രമത്തിന് ഇരയായെന്നും ഇന്ത്യക്കാർക്ക് കുട്ടികളെ നോക്കാനറിയില്ലെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ 7 മാസം പ്രായമുള്ള അരിഹയുടെ ഡയപ്പറിൽ ചോര കണ്ടു ഞെട്ടി ബർലിനിലെ താമസസ്ഥലത്തിനടുത്തുള്ള ആശുപത്രിയിലേക്കോടിയ ധാരയും ഭവേഷും ഇക്കഴിഞ്ഞ 20 മാസമായി സമാധാനം എന്നൊന്ന് അറിഞ്ഞിട്ടില്ല. കുഞ്ഞ് ലൈംഗികാതിക്രമത്തിന് ഇരയായെന്നും ഇന്ത്യക്കാർക്ക് കുട്ടികളെ നോക്കാനറിയില്ലെന്നും ആരോപിച്ച് ജർമൻ അധികൃതർ ഏറ്റെടുത്ത അരിഹയെ തിരികെ കിട്ടാൻ അച്ഛനമ്മമാർക്കു വേണ്ടി 59 എംപിമാർ കൈകോ‍ർത്തിരിക്കുകയാണിപ്പോൾ. ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയവും ഊർജിതശ്രമം നടത്തുണ്ട്. 

ശശി തരൂർ, ജോൺ ബ്രിട്ടാസ്, ഹേമ മാലിനി, ഫാറൂഖ് അബ്ദുല്ല, അധീർ രഞ്ജൻ ചൗധരി, സുപ്രിയ സുളെ, കനിമൊഴി, മഹുവ മൊയ്ത്ര, മേനക ഗാന്ധി തുടങ്ങി 19 രാഷ്ട്രീയപാർട്ടികളിൽ നിന്നായി 59 എംപിമാരാണ് ഇന്ത്യയിലെ ജർമൻ അംബാസഡർക്ക് കത്തെഴുതിയത്. 2021 സെപ്റ്റംബർ മുതൽ ജർമനിയിലെ ശിശുപാലന കേന്ദ്രത്തിന്റെ സംരക്ഷണത്തിൽ കഴിയുന്ന അരിഹയെ ഇന്ത്യയിലെത്തിക്കണമെന്നാണ് ആവശ്യം. 

ADVERTISEMENT

അരിഹയ്ക്കിപ്പോൾ 2 വയസ്സായി. അച്ഛൻ ഭവേഷ് ഷായ്ക്ക് ബർലിനിലെ കമ്പനിയിലാണു ജോലി. ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും അപകടം സംഭവിച്ചതാണെന്നും മാതാപിതാക്കൾ നിരപരാധികളാണെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടും കുഞ്ഞിനെ വിട്ടുകൊടുത്തിട്ടില്ല. രണ്ടാഴ്ച കൂടുമ്പോൾ മാത്രം കാണാൻ അനുവദിക്കും. ജൈന സമുദായത്തിൽപെട്ട കുഞ്ഞിന് മാംസാഹാരം നൽകി വിദേശസംസ്കാരത്തിൽ വളർത്തുന്നത് തെറ്റാണെന്നും എംപിമാർ ചൂണ്ടിക്കാട്ടി. ജർമൻ കോടതി ഉത്തരവ് അനുശാസിക്കുന്നതുപോലെ മറ്റൊരു കുടുംബം കുഞ്ഞിനെ ദത്തെടുക്കാൻ തയാറാണെന്നും മാതാപിതാക്കളെ കൂടി ഒപ്പം നിർത്തി ശിശുക്ഷേമ അധികൃതരുടെ മേൽനോട്ടത്തിൽ വളർത്താമെന്നും അറിയിച്ചു. 

English Summary: MPs write for Indian baby's release from Germany