1981 ജൂൺ 6: ബിഹാറിൽ കനത്ത മഴയിൽ കവിഞ്ഞൊഴുകിയ ബാഗ്‌മതി നദിയിലേക്കു സമസ്തിപുർ – ബാൻമംഗി പാസഞ്ചർ ട്രെയിൻ വീണ് 800 പേരോളം മരിച്ചു. 243 മൃതദേഹങ്ങൾ മാത്രമേ കണ്ടെടുക്കാനായുള്ളൂ. ∙ 995 ഓഗസ്റ്റ് 20: പുരി – ഡൽഹി പുരുഷോത്തം എക്സ്പ്രസ് ഉത്തർപ്രദേശിലെ ഫിറോസാബാദിനടുത്ത് കാളിന്ദി എക്സ്പ്രസിന്റെ പിന്നിലിടിച്ച് 358 മരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ നടുക്കിയ വൻ ട്രെയിൻ അപകടങ്ങൾ മരണസംഖ്യയുടെ ക്രമത്തിൽ

1981 ജൂൺ 6:

ADVERTISEMENT

ബിഹാറിൽ കനത്ത മഴയിൽ കവിഞ്ഞൊഴുകിയ ബാഗ്‌മതി നദിയിലേക്കു സമസ്തിപുർ – ബാൻമംഗി പാസഞ്ചർ ട്രെയിൻ വീണ് 800 പേരോളം മരിച്ചു. 243 മൃതദേഹങ്ങൾ മാത്രമേ കണ്ടെടുക്കാനായുള്ളൂ.

1995 ഓഗസ്റ്റ് 20:

പുരി – ഡൽഹി പുരുഷോത്തം എക്സ്പ്രസ് ഉത്തർപ്രദേശിലെ ഫിറോസാബാദിനടുത്ത് കാളിന്ദി എക്സ്പ്രസിന്റെ പിന്നിലിടിച്ച് 358 മരണം. ജംഷഡ്പുരിലെ പരിശീലന ക്യാംപിൽനിന്നു മടങ്ങുകയായിരുന്ന 3 കോച്ചുകളും 20 യുവ അത്‌ലീറ്റുകളും മരിച്ചവരിൽ പെടുന്നു

1999 ഓഗസ്റ്റ് 2:

ADVERTISEMENT

ഡൽഹിയിലേക്കുള്ള ബ്രഹ്മപുത്ര മെയിൽ, ബംഗാളിലെ ഗൈസാൽ റെയിൽവേ സ്റ്റേഷനു സമീപം നിർത്തിയിട്ടിരുന്ന ഗുവാഹത്തിയിലേക്കുള്ള അസം–അവധ് എക്സ്പ്രസുമായി കൂട്ടിയിടിച്ച് 285 മരണം. തുടർന്ന് റെയിൽവേ മന്ത്രി നിതീഷ്കുമാർ രാജിവച്ചു.

1998 നവംബർ 26:

പഞ്ചാബിൽ ലുധിയാനയിലെ ഖന്നയിൽ പാളം തെറ്റി മറിഞ്ഞ അമൃത്‌സർ ഫ്രോണ്ടിയർ ഗോൾഡൻ ടെംപിൾ മെയിലിന്റെ ബോഗികളിലേക്ക് എതിർദിശയിൽ എത്തിയ ജമ്മു താവി–സീൽദ എക്സ്പ്രസ് ഇടിച്ച് 212 മരണം.

2010 മേയ് 28:

ADVERTISEMENT

ബംഗാളിൽ പശ്ചിമ മിഡ്‌നാപ്പുരിലെ ജാർഗ്രാമിൽ ഹൗറ – കുർള ജ്‌ഞാനേശ്വരി എക്സ്പ്രസ് പാളംതെറ്റി ചരക്കു ട്രെയിനുമായി കൂട്ടിയിടിച്ച് 148 മരണം. അട്ടിമറിശ്രമമെന്നു സംശയം.

1956 നവംബർ 23: 

തമിഴ്നാട്ടിൽ അരിയാലൂരിലെ മരുതയാറിൽ തൂത്തുക്കുടി എക്സ്പ്രസ് മറിഞ്ഞ് 143 മരണം. അപകടത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി രാജിവച്ചു.

2016 നവംബർ 20:

ഉത്തർപ്രദേശിലെ കാൻപുരിനടുത്ത് പുഖ്‌രായനിൽ ഇൻഡോർ രാജേന്ദ്രനഗർ എക്സ്പ്രസ് പാളം തെറ്റി 143 മരണം.

1954 സെപ്റ്റംബർ 28:

ഹൈദരാബാദിൽ നിന്നു കാസിപെട്ടിലേക്കു പോയ എക്സ്പ്രസ് ട്രെയിൻ നദിയിൽ വീണ് 137 പേർ മരിച്ചു. 

2002 സെപ്റ്റംബർ 9:

ബിഹാറിലെ റാഫിഗഞ്ചിൽ ഹൗറ–ഡൽഹി രാജധാനി എക്സ്പ്രസ് പാളം തെറ്റി ധാവി നദിയിൽ വീണ് 128 മരണം. അട്ടിമറിയെന്നു സംശയം

1964 ഡിസംബർ 22:

തമിഴ്നാട്ടിലെ ധനുഷ്കോടിയിൽ ചുഴലിക്കാറ്റ് വീശിയതിനെ തുടർന്ന് പാമ്പൻ – ധനുഷ്കോടി പാസഞ്ചർ ട്രെയിൻ യാത്രക്കാരുമായി ഒലിച്ചുപോയി. 115 മരണം.

1956 സെപ്റ്റംബർ 2:

സെക്കന്തരാബാദിൽ നിന്നു പുറപ്പെട്ട എക്സ്പ്രസ് ട്രെയിൻ മെഹബൂബ്നഗറിനു സമീപം നദിയിൽ വീണ് 112 മരണം

1988 ജൂലൈ 8:

കൊല്ലം പെരുമൺ പാലത്തിൽ നിന്ന് ഐലൻഡ് എക്‌സ്‌പ്രസിന്റെ 11 കോച്ചുകൾ അഷ്ടമുടിക്കായലിൽ വീണു 105 പേർ മരിച്ചു.

പെരുമൺ ട്രെയിൻ അപകടം

English Summary: Tragic train accidents in India