കോയമ്പത്തൂർ ∙ കനിമൊഴി എംപിയുടെ അഭിനന്ദനത്തിനു പിന്നാലെ സ്വകാര്യ ബസിലെ ജോലി പോയ വനിതാ ഡ്രൈവർ, മലയാളിയായ ഷർമിളയ്ക്ക് കമൽഹാസന്റെ വക കാർ സമ്മാനം. ‘ഡ്രൈവർ മാത്രമായി ഒതുങ്ങേണ്ട, ഒട്ടേറെ ഷർമിളമാരെ വാർത്തെടുക്കാൻ കഴിയണം’ എന്ന ആശംസയോടെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോയമ്പത്തൂർ ∙ കനിമൊഴി എംപിയുടെ അഭിനന്ദനത്തിനു പിന്നാലെ സ്വകാര്യ ബസിലെ ജോലി പോയ വനിതാ ഡ്രൈവർ, മലയാളിയായ ഷർമിളയ്ക്ക് കമൽഹാസന്റെ വക കാർ സമ്മാനം. ‘ഡ്രൈവർ മാത്രമായി ഒതുങ്ങേണ്ട, ഒട്ടേറെ ഷർമിളമാരെ വാർത്തെടുക്കാൻ കഴിയണം’ എന്ന ആശംസയോടെയാണ് ഉലകനായകൻ കാർ സമ്മാനിച്ചത്.

കാർ വാടകയ്ക്കു നൽകുന്ന സംരംഭത്തിനു നാളെ തുടക്കംകുറിക്കുമെന്നും കൂടുതൽ വനിതകളെ ഡ്രൈവർ ജോലിയിലേക്കു കൊണ്ടുവരുമെന്നും കമൽഹാസനു ഷർമിള ഉറപ്പു നൽകി. ഷൊർണൂർ കുളപ്പുള്ളി സ്വദേശികളായ സരോജിനി– മുരുകേശൻ ദമ്പതികളുടെ മകൾ ഹേമയുടെ മകളായ ഷർമിള കോയമ്പത്തൂർ ജില്ലയിലെ ആദ്യ വനിതാ ബസ് ഡ്രൈവറാണ്. 

ADVERTISEMENT

കഴിഞ്ഞ ദിവസം കനിമൊഴി എംപി അവരുടെ ബസിൽ യാത്ര ചെയ്തിരുന്നു. എംപി അഭിനന്ദിക്കുന്നതിനിടെ ഷർമിളയും വനിതാ കണ്ടക്ടറും തമ്മിൽ തർക്കമുണ്ടായി. എംപി ബസിൽനിന്ന് ഇറങ്ങിയതിനു പിന്നാലെ ഷർമിളയും ബസ് പാതിവഴിയിൽ നിർത്തി ഇറങ്ങി. വനിതാ കണ്ടക്ടർ മോശമായി പെരുമാറിയെന്നാണു ഷർമിളയുടെ പരാതി. ഇതിനു പിന്നാലെ ഷർമിളയെ പിരിച്ചുവിട്ടതു വിവാദമായി. അതേസമയം, പിരിച്ചുവിട്ടതല്ലെന്നും വനിതാ കണ്ടക്ടറുമായുള്ള തർക്കത്തെത്തുടർന്നു ഷർമിള ജോലി ഉപേക്ഷിച്ചു പോയെന്നുമാണു ബസുടമയുടെ വാദം. കമൽ കൾചറൽ സെന്ററിന്റെ നേതൃത്വത്തിൽ ചെന്നൈയിൽ നടന്ന ചടങ്ങിലാണു കാർ സമ്മാനിച്ചത്. 

English Summary : Kamal Haasan gifted car to female bus driver who left her job