ന്യൂഡൽഹി ∙ പാസ്പോർട്ടിന് ഓൺ‌ലൈനായി അപേക്ഷിക്കുമ്പോൾ തിരിച്ചറിയൽ രേഖയായി ആധാർ തിരഞ്ഞെടുക്കുന്നവർ ഇനി ഡിജിലോക്കർ വഴി അപ്‍ലോഡ് ചെയ്യണം. ആധാർ, ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐഡി, പാൻ, ജനനസർട്ടിഫിക്കറ്റ് അടക്കം 12 രേഖകൾ ഡിജിലോക്കർ വഴി പാസ്‍പോർട്ട് സേവ വെബ്സൈറ്റുമായി പങ്കുവയ്ക്കാം. ഇതുസംബന്ധിച്ച് പാസ്‍പോർട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പാസ്പോർട്ടിന് ഓൺ‌ലൈനായി അപേക്ഷിക്കുമ്പോൾ തിരിച്ചറിയൽ രേഖയായി ആധാർ തിരഞ്ഞെടുക്കുന്നവർ ഇനി ഡിജിലോക്കർ വഴി അപ്‍ലോഡ് ചെയ്യണം. ആധാർ, ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐഡി, പാൻ, ജനനസർട്ടിഫിക്കറ്റ് അടക്കം 12 രേഖകൾ ഡിജിലോക്കർ വഴി പാസ്‍പോർട്ട് സേവ വെബ്സൈറ്റുമായി പങ്കുവയ്ക്കാം. 

ഇതുസംബന്ധിച്ച് പാസ്‍പോർട്ട് ഓഫിസുകൾ അറിയിപ്പു നൽകി. മേൽവിലാസം, ജനനത്തീയതി തുടങ്ങിയവയുടെ തെളിവായി ആധാർ തിരഞ്ഞെടുക്കുന്നവർ ഓൺലൈൻ ആപ്ലിക്കേഷൻ സമയത്ത് ഡിജിലോക്കർ ഉപയോഗിച്ചില്ലെങ്കിൽ ആധാർ സ്വീകരിച്ചേക്കില്ല. ആധാർ അടക്കമുള്ള സർക്കാർ രേഖകൾ ഡിജിറ്റലായി സൂക്ഷിക്കാൻ സഹായിക്കുന്ന പ്ലാറ്റ്ഫോമാണ് ഡിജിലോക്കർ. പരിശോധനാ നടപടിക്രമങ്ങൾ വേഗത്തിലാക്കാനാണു പുതിയ തീരുമാനം. 

ADVERTISEMENT

അപ്‌ലോഡ് ചെയ്യുന്നവിധം 

∙ പാസ്പോർട്ട് സേവ വെബ്സൈറ്റിലൂടെ അപേക്ഷിക്കുമ്പോൾ പ്രൂഫ് ഓഫ് ബെർത്ത്, പ്രൂഫ് ഓഫ് പ്രസന്റ് റസിഡൻഷ്യൽ അഡ്രസ് എന്നതിനു നേരെ ‘ഗ്രാന്റ് ഡിജിലോക്കർ ആക്സസ്’ എന്ന ഓപ്ഷൻ കാണാം. 

ADVERTISEMENT

∙ ഇതിൽ ക്ലിക് ചെയ്താൽ ഡിജിലോക്കർ സൈൻ ഇൻ ചെയ്യാൻ ആവശ്യപ്പെടും. ഡിജിലോക്കർ അക്കൗണ്ടുള്ളവർക്ക് മൊബൈൽ/ആധാർ നൽകി സൈൻ ഇൻ ചെയ്യാം. അല്ലാത്തവർ പുതിയതായി റജിസ്റ്റർ ചെയ്യണം. 

∙ തുടർന്ന് Allow ഓപ്ഷൻ നൽകിയാൽ ഡിജിലോക്കറിലെ രേഖകൾ ഇതിലേക്കു കൈമാറും. തുടർന്ന് Fetch from DigiLocker ഓപ്ഷൻ ക്ലിക് ചെയ്യുന്നതോടെ രേഖ അപ്‍ലോഡ് ആകും. അനുബന്ധ രേഖകൾ അപ്‍ലോഡ് ചെയ്യുമ്പോഴും സമാനരീതി ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക്: bit.ly/passdigi 

ADVERTISEMENT

English Summary: Documents for passport application are now through DigiLocker