ന്യൂഡൽഹി∙ രാജ്യത്തിന്റെ 77–ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ ആശംസകളുമായി ലോകനേതാക്കൾ. അബുദാബി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹിന്ദിയിൽ ആശംസ നേർന്നപ്പോൾ യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി ഹിന്ദി, മലയാളം ഉൾപ്പെടെ ഇന്ത്യൻ ഭാഷകളിൽ നമസ്കാരം പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ രാജ്യത്തിന്റെ 77–ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ ആശംസകളുമായി ലോകനേതാക്കൾ. അബുദാബി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹിന്ദിയിൽ ആശംസ നേർന്നപ്പോൾ യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി ഹിന്ദി, മലയാളം ഉൾപ്പെടെ ഇന്ത്യൻ ഭാഷകളിൽ നമസ്കാരം പറഞ്ഞു. ഒപ്പം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്നുള്ള ഡൽഹിയുടെ ചിത്രവും സുൽത്താൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും രാഷ്ട്രപതി ദ്രൗപദി മുർമുവിന് ആശംസാ സന്ദേശം അയച്ചു.ലോക നേതാക്കളുടെ സന്ദേശങ്ങളിലൂടെ: 

∙ സഹകരണം തുടരും 

ADVERTISEMENT

‘‘ഇന്ത്യ വാണിജ്യ, ശാസ്ത്ര സാങ്കേതിക, സാമൂഹിക മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ രാജ്യാന്തരതലത്തിൽ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. ഇന്ത്യയുമായി എല്ലാ മേഖലകളിലുമുള്ള സഹകരണം തുടരും. ഇന്ത്യയിലെ ജനങ്ങൾക്ക് സന്തോഷവും അഭിവൃദ്ധിയും നേരുന്നു’’ - വ്ലാഡിമിർ പുട്ടിൻ (റഷ്യൻ പ്രസിഡന്റ്)

∙2047ലേക്കുള്ള സ്വപ്നങ്ങൾ

‘‘ഇന്ത്യയുടെ വിശ്വസ്ത സുഹൃത്താണു ഫ്രാൻസ്. ഞാനും എന്റെ സുഹൃത്ത് നരേന്ദ്രമോദിയും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി വർഷമായ 2047ലേക്കുള്ള സ്വപ്നങ്ങൾ കാണുകയാണ്.’’ – ഇമ്മാനുവൽ മക്രോ (ഫ്രഞ്ച് പ്രസിഡന്റ്)

∙ സഹകരണം വളരും 

ADVERTISEMENT

‘‘ഏറ്റവും പുരാതനമായ ജനാധിപത്യ രാജ്യങ്ങളെന്ന നിലയിൽ ഇന്ത്യയും അമേരിക്കയും ഈ നിമിഷത്തിന്റെ സന്തോഷം പങ്കുവയ്ക്കുന്നു. ഇന്ത്യയും യുഎസും തമ്മിലുള്ള സഹകരണത്തിന്റെ ആഴവും പരപ്പും അടുത്തിടെ കൂടുതൽ ദൃഢമായി. സമാധാനവും അഭിവൃദ്ധിയും വളർത്താനുള്ള ശ്രമങ്ങളിലുള്ള പങ്കാളിത്തം തുടർന്നും ഉറപ്പു നൽകുന്നു.’’ 

– ആന്റണി ബ്ലിങ്കൻ (യുഎസ് സ്റ്റേറ്റ് സെക്രട്ടറി)

∙ സുദൃഢബന്ധം ലക്ഷ്യം 

‘‘ഇന്ത്യയുമായി കൂടുതൽ അടുത്ത ബന്ധം വരും വർഷങ്ങളിൽ ലക്ഷ്യമിടുന്നു. ഇന്തോ ഓസ്ട്രേലിയൻ സമൂഹത്തിന്റെ ശക്തി ഉപയോഗിച്ച് അതു നേടും. നാം പങ്കുവയ്ക്കുന്ന ജനാധിപത്യ പാരമ്പര്യം നമുക്ക് ആഘോഷിക്കാം’’ – ആന്തണി ആൽബനീസ് (ഓസ്ട്രേലിയൻ പ്രധാനമന്ത്രി)

ADVERTISEMENT

∙ സ്വതന്ത്ര ഇന്ത്യയുടെ കരുത്ത്

‘‘ സ്വതന്ത്ര ഇന്ത്യ ലോകത്തിനുമുന്നിൽ കാട്ടിയത് ഇന്ത്യൻ ജനതയുടെ താരതമ്യങ്ങളില്ലാത്ത കരുത്തും മികവും ചെറുത്തുനിൽപുമാണ്. ആ രാജ്യവുമായുള്ള സഹകരണത്തിൽ മൊറീഷ്യസ് അഭിമാനിക്കുന്നു’’ - പ്രവിന്ദ് കുമാർ ജുഗ്‌നാഥ് (മൊറീഷ്യസ് പ്രസിഡന്റ്)

∙ ഇന്ത്യൻ സൗഹൃദം 

‘‘ഇന്ത്യൻ സമൂഹത്തിന് സമാധാനവും അഭിവൃദ്ധിയും നേരുന്നു. ഇന്ത്യൻ സൗഹൃദത്തിൽ അതിരറ്റ സന്തോഷമുണ്ട്. രാജ്യത്തിന്റെ സന്തോഷത്തിൽ ഞങ്ങളും പങ്കുചേരുന്നു.’’ - പുഷ്പ കമൽ ദഹൽ (നേപ്പാൾ പ്രധാനമന്ത്രി)

∙ നിലയ്ക്കാത്ത സ്വാതന്ത്ര്യം 

‍‘‘ഇന്ത്യൻ ജനതയ്ക്ക് അതിരുകളില്ലാത്ത സ്വാതന്ത്ര്യവും അഭിവൃദ്ധിയും നേരുന്നു’’ - ഇബ്രാഹിം മുഹമ്മദ് സൊലിഹ് (മാലദ്വീപ് പ്രസിഡന്റ്)

English Summary : Independence Day greetings from world countries