ന്യൂഡൽഹി ∙ കേന്ദ്രസർവീസിലെ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി (നോൺ ടെക്നിക്കൽ) തസ്തികകളിലേക്കുള്ള നിയമനത്തിനായി 3 വർഷം മുൻപു പ്രഖ്യാപിച്ച കോമൺ എലിജിബിലിറ്റി ടെസ്‌റ്റ് (സിഇടി) ഇപ്പോഴും ഫയലിൽ തന്നെ. അടിസ്ഥാനസൗകര്യവും ഐടി സംവിധാനങ്ങളും ക്രമീകരിക്കാൻ സാധിക്കാത്തതിനാലാണു പൊതുപ്രവേശന പരീക്ഷയും നടത്തിപ്പിനുവേണ്ടിയുള്ള നാഷനൽ റിക്രൂട്മെന്റ് ഏജൻസിയും (എൻആർഎ) വൈകുന്നതെന്നാണു കേന്ദ്ര പഴ്സനേൽ മന്ത്രാലയത്തിന്റെ വിശദീകരണം. നാഷനൽ റിക്രൂട്മെന്റ് ഏജൻസി രൂപീകരിക്കാൻ 2020ലാണു കേന്ദ്രസർക്കാർ തീരുമാനിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കേന്ദ്രസർവീസിലെ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി (നോൺ ടെക്നിക്കൽ) തസ്തികകളിലേക്കുള്ള നിയമനത്തിനായി 3 വർഷം മുൻപു പ്രഖ്യാപിച്ച കോമൺ എലിജിബിലിറ്റി ടെസ്‌റ്റ് (സിഇടി) ഇപ്പോഴും ഫയലിൽ തന്നെ. 

അടിസ്ഥാനസൗകര്യവും ഐടി സംവിധാനങ്ങളും ക്രമീകരിക്കാൻ സാധിക്കാത്തതിനാലാണു പൊതുപ്രവേശന പരീക്ഷയും നടത്തിപ്പിനുവേണ്ടിയുള്ള നാഷനൽ റിക്രൂട്മെന്റ് ഏജൻസിയും (എൻആർഎ) വൈകുന്നതെന്നാണു കേന്ദ്ര പഴ്സനേൽ മന്ത്രാലയത്തിന്റെ വിശദീകരണം. നാഷനൽ റിക്രൂട്മെന്റ് ഏജൻസി രൂപീകരിക്കാൻ 2020ലാണു കേന്ദ്രസർക്കാർ തീരുമാനിച്ചത്. 

ADVERTISEMENT

സർക്കാർ സ്ഥാപനങ്ങളിലെയും പൊതുമേഖല ബാങ്കുകളിലെയും നോൺ ഗസറ്റഡ് നിയമനങ്ങൾക്ക് പൊതുപരീക്ഷ നടത്താനും തീരുമാനിച്ചു. 

കേന്ദ്രത്തിലെ 1.25 ലക്ഷത്തോളം ഒഴിവുകളിലേക്ക് രണ്ടരക്കോടിയിലേറെപ്പേർ ഓരോ വർഷവും വിവിധ പരീക്ഷകൾ എഴുതുന്നുണ്ട്.

ADVERTISEMENT

സിഇടിയുടെ ഘടന തയാറാക്കുന്നതിന്റെ അവസാനഘട്ടത്തിലാണ് ഏജൻസിയെന്നും ചെയർമാനെയും 3 ഓഫിസർമാരെയും നിയമിച്ചിട്ടുണ്ടെന്നുമാണു പഴ്സനേൽ മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് മാർച്ചിൽ പറഞ്ഞത്. എന്നാൽ എൻആർഎയുടെ വെബ്സൈറ്റ് പോലും പ്രവർത്തനസജ്ജമായിട്ടില്ല.

വർഷത്തിൽ 2 തവണ പൊതുപരീക്ഷ നടത്തുമെന്നും രാജ്യത്തെ 12 ഭാഷകളിൽ പരീക്ഷയെഴുതാൻ അവസരമുണ്ടാകുമെന്നുമാണ് 2020 ഓഗസ്റ്റിൽ കേന്ദ്രം അറിയിച്ചത്. 

ADVERTISEMENT

എൻആർഎയ്ക്കുവേണ്ടി 1517.57 കോടി രൂപ വകയിരുത്തുകയും ആദ്യ സിഇടി 2021ൽ നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.

English Summary : Common Eligibility Test (CET) announced 3 years ago for recruitment to Group B and Group C (Non-Technical) posts in Central Services is still on file.