വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയടക്കം സാധാരണക്കാരെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങൾ ഉയർത്തിക്കാട്ടി ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ കോൺഗ്രസ് കച്ചമുറുക്കുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസ് ഊന്നൽ നൽകിയ റഫാൽ യുദ്ധവിമാന ഇടപാടിലെ ക്രമക്കേട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയടക്കം സാധാരണക്കാരെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങൾ ഉയർത്തിക്കാട്ടി ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ കോൺഗ്രസ് കച്ചമുറുക്കുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസ് ഊന്നൽ നൽകിയ റഫാൽ യുദ്ധവിമാന ഇടപാടിലെ ക്രമക്കേട് സാധാരണക്കാർക്കിടയിൽ കാര്യമായ ചർച്ചയായില്ലെന്നു വിലയിരുത്തിയാണ് ജനങ്ങളുടെ വിഷയങ്ങൾ ഏറ്റെടുക്കാനും അവരുടെ ശബ്ദമാകാനും ലക്ഷ്യമിട്ടുള്ള നീക്കം. വിലക്കയറ്റം, തൊഴിലില്ലായ്മ, രാജ്യസുരക്ഷ എന്നീ വിഷയങ്ങളിൽ കോൺഗ്രസിന്റെ ജനപക്ഷ നിലപാട് വ്യക്തമാക്കുന്ന പ്രമേയങ്ങൾ പാർട്ടി പ്രവർത്തക സമിതി യോഗം ഇന്നു പാസാക്കും. 

‘ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോർപറേറ്റുകളെ സഹായിക്കുമ്പോൾ ഞങ്ങൾ ജനങ്ങൾക്കൊപ്പം നിൽക്കുന്നു’ എന്ന മുദ്രാവാക്യമുയർത്താനാണു നീക്കം. മുഖ്യമായും ഈ വിഷയങ്ങളിൽ കേന്ദ്രീകരിച്ച് ‘ഭാരത് ജോഡോ’ പദയാത്ര നടത്തിയ രാഹുൽ ഗാന്ധിക്കു ലഭിച്ച വൻ സ്വീകാര്യതയിൽനിന്ന് ഊർജം ഉൾക്കൊണ്ടാണ് തിരഞ്ഞെടുപ്പു തന്ത്രങ്ങൾക്കു കോൺഗ്രസ് രൂപം നൽകുന്നത്. 

ADVERTISEMENT

പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ഇന്നലെ ആരംഭിച്ച പ്രവർത്തക സമിതി യോഗം ഇതുസംബന്ധിച്ചു ചർച്ച നടത്തി. രാജ്യത്തെ മുഖ്യ പ്രതിപക്ഷമെന്ന നിലയിൽ ജനങ്ങളുടെ ശബ്ദമാകേണ്ടതു കോൺഗ്രസിന്റെ കടമയാണെന്നു യോഗത്തിന്റെ ആമുഖ പ്രസംഗത്തിൽ ഖർഗെ ചൂണ്ടിക്കാട്ടി. 

ദേശീയതയുടെ അവകാശികളാണെന്ന ബിജെപിയുടെ വാദത്തിന്റെ മുനയൊടിക്കാനും കോൺഗ്രസ് മുന്നിട്ടിറങ്ങും. രാജ്യസുരക്ഷ ഉറപ്പാക്കുന്നതിൽ കേന്ദ്രം പൂർണ പരാജയമാണെന്ന പ്രചാരണം ഇതിനായി നടത്തും. മണിപ്പുർ കലാപം, കിഴക്കൻ ലഡാക്ക് അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റം എന്നിവ ചൂണ്ടിക്കാട്ടിയായിരിക്കും ഇത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയിലേക്കു വോട്ടൊഴുക്കുന്നതിൽ അവർ ഉയർത്തിക്കാട്ടുന്ന ദേശീയതയ്ക്കു വലിയ പങ്കുണ്ടെന്നാണു കോൺഗ്രസിന്റെ വിലയിരുത്തൽ. 

ADVERTISEMENT

നടക്കാനിരിക്കുന്ന നിർണായക നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് പുനഃസംഘടിപ്പിച്ച പ്രവർത്തക സമിതിയുടെ ആദ്യ യോഗത്തിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, എ.കെ.ആന്റണി, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, ശശി തരൂർ, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവരടക്കം 84 പേർ പങ്കെടുത്തു. യോഗം ഇന്നും തുടരും. 

ഓർമയായ് ഉമ്മൻ ചാണ്ടി

ADVERTISEMENT

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ പ്രവർത്തക സമിതി അനുശോചനം രേഖപ്പെടുത്തി. ഇന്നലെ യോഗം ആരംഭിക്കുന്നതിനു മുൻപാണ് അനുശോചന പ്രമേയം അവതരിപ്പിച്ചത്. ജനങ്ങൾക്കായി ജീവിതം സമർപ്പിച്ച സമുന്നതനായ ഭരണാധികാരിയും കരുണയുള്ള ജനകീയ നേതാവുമായിരുന്നു ഉമ്മൻ ചാണ്ടിയെന്നു പ്രമേയം ചൂണ്ടിക്കാട്ടി. മണിപ്പുർ കലാപം, ഹിമാചൽ പ്രളയം എന്നിവയിൽ മരിച്ചവർക്കും അനുശോചനം രേഖപ്പെടുത്തി. ഹിമാചൽ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നു കേന്ദ്രത്തോടു കോൺഗ്രസ് ആവശ്യപ്പെടും. 

English Summary: Congress to seek votes on popular issues like price rise and unemployment