ന്യൂഡൽഹി ∙ അടുത്ത റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിൽ അതിഥിയായി യുഎസ് പ്രസിഡന്റ് ജോ ബൈഡനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചതായി ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു. ജി20 സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഉഭയകക്ഷി ചർച്ചയ്ക്കിടെയായിരുന്നു ക്ഷണം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ അടുത്ത റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിൽ അതിഥിയായി യുഎസ് പ്രസിഡന്റ് ജോ ബൈഡനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചതായി ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു. 

ജി20 സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഉഭയകക്ഷി ചർച്ചയ്ക്കിടെയായിരുന്നു ക്ഷണം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമാണിത്. 

ADVERTISEMENT

ഇന്ത്യ ഭാഗമായ ചതുർരാഷ്ട്ര (ക്വാഡ്) കൂട്ടായ്മയിലെ മറ്റ് അംഗങ്ങളായ യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നിവയുടെ നേതാക്കളെ റിപ്പബ്ലിക് ദിനാഘോഷത്തിന് ക്ഷണിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ക്വാഡ് ഉച്ചകോടി അടുത്ത വർഷം ഇന്ത്യയിലാണ് നടക്കുന്നത്. റിപ്പബ്ലിക് ദിനത്തിന്റെ തലേദിവസമായ ജനുവരി 25ന് ഉച്ചകോടി സംഘടിപ്പിക്കാൻ കഴിയുമോയെന്നും ആരായുന്നുണ്ട്. 

യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലേക്ക് കടക്കുന്ന സമയമായതിനാൽ ബൈഡന് ഈ സമയത്ത് എത്താനാകുമോയെന്നു സംശയമുണ്ട്. ഓസ്ട്രേലിയയുടെ ദേശീയ ദിനവും ജനുവരി 26ന് ആയതിനാൽ അവിടത്തെ പ്രധാനമന്ത്രി ആന്തണി ആൽബനീസിനു പങ്കെടുക്കാൻ കഴിയുമോയെന്നും വ്യക്തമല്ല. ജപ്പാനിൽ ജനുവരി അവസാന ആഴ്ച പാർലമെന്റ് സമ്മേളനമുണ്ട്. 

ADVERTISEMENT

ക്വാഡ് നേതാക്കളെ റിപ്പബ്ലിക് ദിനത്തിൽ അണിനിരത്താനായാൽ ചൈനയ്ക്കുള്ള ശക്തമായ സന്ദേശം കൂടിയായി ഇത് മാറുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. 

English Summary: Narendra Modi invited Joe Biden as guest for Republic Day Celebrations