ന്യൂഡൽഹി ∙ ഇസ്രയേൽ–ഹമാസ് യുദ്ധത്തെത്തുടർന്ന് ക്രൂഡ് ഓയിൽ വിലക്കയറ്റമുണ്ടായതു തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെ വിഷമവൃത്തത്തിലാക്കി. കഴിഞ്ഞയാഴ്ച ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞപ്പോൾ ഇന്ധനവില കുറച്ചേക്കുമെന്ന പ്രചാരണങ്ങൾക്കിടയിലാണു യുദ്ധമുണ്ടായത്. 5 സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതും ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതും വില കൂട്ടാതിരിക്കാൻ കേന്ദ്രത്തെ പ്രേരിപ്പിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ധനവില കൂടുമോ എന്ന ചോദ്യത്തിന് ഇന്ത്യ ഈ വിഷയത്തെ പക്വതയോടെ കാണുമെന്നായിരുന്നു പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയുടെ പ്രതികരണം. ഇസ്രയേൽ–ഹമാസ് യുദ്ധം കാരണം ബ്രെന്റ് ക്രൂഡ് വില ഒറ്റയടിക്ക് 5% വർധിച്ചിരുന്നു. ഇന്നലെ 87.8 ഡോളറായിരുന്നു ബാരലിനു വില. കഴിഞ്ഞയാഴ്ച 11 ശതമാനത്തോളം കുറഞ്ഞിരുന്നു. 

ADVERTISEMENT

2022 ഏപ്രിൽ–മേയ് മാസങ്ങളിലാണു രാജ്യത്തു പെട്രോൾ–ഡീസൽ വില ഒടുവിൽ വർധിപ്പിച്ചത്. സംസ്ഥാന തിരഞ്ഞെടുപ്പുവേളകളിൽ ഇന്ധനവിലയിൽ മാറ്റമുണ്ടാകാത്തതു നേരത്തേതന്നെ ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളിൽ റഷ്യയിൽനിന്നു ക്രൂഡ് ലഭിക്കുകയും ക്രൂഡ് വിലയിൽ കുറവുണ്ടാവുകയും ചെയ്തിട്ടും ഇന്ധനവിലയിൽ മാറ്റമുണ്ടായില്ല. ഈ വർഷത്തിന്റെ തുടക്കത്തിൽ എണ്ണക്കമ്പനികൾക്കുണ്ടായ നഷ്ടം നികത്താനായിരുന്നു ഇത്. ക്രൂഡ് വില കുറയുന്നതോടെ തിരഞ്ഞെടുപ്പുവർഷത്തിൽ ഇന്ധനവില കുറയ്ക്കാനുള്ള ശ്രമങ്ങളെയും യുദ്ധം പ്രതികൂലമായി ബാധിച്ചു. 

നിലവിൽ യുദ്ധം ക്രൂഡ് ലഭ്യതയെ ബാധിച്ചിട്ടില്ല. യുദ്ധം തുടർന്നാൽ അതു വിലയെ ഇനിയും ബാധിച്ചേക്കുമെന്ന ആശങ്ക വ്യാപകമാണ്. ഇന്ധനവില കൂട്ടിയാൽ അതു വിലക്കയറ്റം സൃഷ്ടിക്കുകയും ്രപതിപക്ഷത്തിന് ആയുധമാകുകയും ചെയ്യും. കൂട്ടിയില്ലെങ്കിൽ എണ്ണക്കമ്പനികൾക്കു വൻ നഷ്ടമുണ്ടാകും. 

ADVERTISEMENT

കുറെക്കാലമായി വിലവർധനയില്ലാത്തതിനാൽ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ, എച്ച്പിസിഎൽ, ബിപിസിഎൽ എന്നിവയ്ക്ക് ഈ വർഷത്തെ ആദ്യ 6 മാസംകൊണ്ട് 21,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വില കുറഞ്ഞപ്പോഴും ചില്ലറവില മാറ്റാതിരുന്നതുകൊണ്ട് പിന്നീട് അതു നികത്താനായി. സെപ്റ്റംബർ അവസാനം വില കുതിച്ചുയർന്നെങ്കിലും പിന്നീടു വൻ ഇടിവുണ്ടായത് ആശ്വാസമാകുമെന്ന് കമ്പനികൾ കരുതിയപ്പോഴാണ് യുദ്ധം വന്നത്. ക്രൂഡ് വില ഉയർന്നിട്ടും ഇന്ധനവില കൂട്ടാനായില്ലെങ്കിൽ ക്ഷേമപദ്ധതികളെ ബാധിക്കുമെന്നതും കേന്ദ്രത്തെ അലട്ടുന്ന വിഷയമാണ്.