ന്യൂഡൽഹി∙ ഉപയോക്താവിന്റെ അനുമതി തേടാതെ വാണിജ്യ സന്ദേശങ്ങൾ അയച്ചാൽ ടെലികോം കമ്പനിക്കു പിഴ മുതൽ സേവനം നൽകുന്നതിനു വിലക്കു വരെ നേരിടേണ്ടി വരാം. ആദ്യ ലംഘനത്തിന് 50,000 രൂപയും പിന്നീടുള്ള ഓരോ തവണയും 2 ലക്ഷം രൂപ വീതവുമായിരിക്കും പിഴ. ടെലികോം സേവനം വിലക്കുന്നതിലേക്കു വരെ നയിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതടക്കമുള്ള വ്യവസ്ഥകൾ അടങ്ങുന്ന ടെലികോം ബിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ അവതരിപ്പിച്ചു. ഇതു പാസാകുന്നതോടെ 1885ലെ ടെലിഗ്രാഫ് നിയമം, ഇന്ത്യൻ വയർലെസ് ടെലിഗ്രാഫി നിയമം, 1950ലെ ടെലിഗ്രാഫ് വയേഴ്സ് നിയമം എന്നിവ പിൻവലിക്കും. അനുവദനീയമായ എണ്ണത്തിലുമധികം സിം കാർഡുകൾ ഉപയോഗിച്ചാൽ 50,000 രൂപ മുതൽ 2 ലക്ഷം രൂപ പിഴ ഈടാക്കാം. ചട്ടമനുസരിച്ച് 9 സിം വരെ ഒരാളുടെ പേരിലെടുക്കാം. ജമ്മു കശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ഇത് 6 ആണ്. സൈബർ തട്ടിപ്പുകൾ തടയാനാണ് ഈ നിയന്ത്രണം. 

ADVERTISEMENT

രാജ്യസുരക്ഷയ്ക്കു വെല്ലുവിളിയുണ്ടാകുന്ന സാഹചര്യങ്ങളിൽ നിശ്ചിത വ്യക്തികളുടെ സന്ദേശങ്ങൾ (മെസേജ്, കോൾ) നിശ്ചിത വിഷയത്തിന്മേലുള്ള മെസേജുകൾ എന്നിവയുടെ കൈമാറ്റം നിരീക്ഷിക്കാനും (ഇന്റർസെപ്റ്റ്) വിലക്കാനും സർക്കാരിനു കമ്പനികൾക്കു നിർദേശം നൽകാം. 

വാട്സാപ്, ഇമെയിൽ പോലെയുള്ള ഇന്റർനെറ്റ് സേവനങ്ങളും ആവശ്യമെങ്കിൽ ടെലികോം ബില്ലിലെ വ്യവസ്ഥകളുടെ പരിധിയിൽ കൊണ്ടുവരാവുന്ന തരത്തിലാണു നിർവചിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഒരാളുടെ വാട്സാപ് മെസേജുകളും ഇമെയിലുകളും പ്രത്യേകസാഹചര്യങ്ങളിൽ കേന്ദ്രത്തിനു നിരീക്ഷിക്കാം. എന്നാൽ നിലവിൽ ടെലികോം സേവനങ്ങൾ മാത്രമേ ബിൽ ഉപയോഗിച്ചു നിയന്ത്രിക്കൂ എന്നാണു ടെലികോം വകുപ്പ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 

മറ്റ് വ്യവസ്ഥകൾ 

∙ യുദ്ധം, വിദേശരാജ്യങ്ങളുമായുള്ള സുഹൃദ്ബന്ധത്തിനു വെല്ലുവിളി അടക്കമുള്ള സാഹചര്യങ്ങളിൽ രാജ്യത്തെ ടെലികമ്യൂണിക്കേഷൻ സേവനങ്ങളുടെ നിയന്ത്രണം സർക്കാരിന് ഏറ്റെടുക്കാം. വേണ്ടിവന്നാൽ പ്രവർത്തനം നിർത്തിവയ്ക്കാം. 

ADVERTISEMENT

∙ സംസ്ഥാന, കേന്ദ്ര അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകരുടെ വാർത്താപരമായ സന്ദേശങ്ങൾ 'ഇന്റർസെപ്റ്റ്' ചെയ്യാൻ പാടില്ല. രാജ്യത്തിനുള്ളിൽ പ്രസിദ്ധീകരിക്കുന്ന വാർത്താപരമായ സന്ദേശങ്ങൾക്കാണ് ഇളവ്. എന്നാൽ ദേശസുരക്ഷ അടക്കമുള്ള വിഷയങ്ങളിൽ ഇവരുടെയും സന്ദേശങ്ങൾ ഇന്റർസെപ്റ്റ് ചെയ്യാനും വിലക്കാനും കഴിയും. 

∙ സ്വകാര്യഭൂമിയിൽ മൊബൈൽ ടവർ സ്ഥാപിക്കുകയോ ടെലികോം ലൈനുകൾ വലിക്കുകയോ ചെയ്യുന്നത് അനിവാര്യമെന്ന് ബോധ്യപ്പെട്ടാൽ സ്ഥല ഉടമയ്ക്ക് വിസമ്മതമുണ്ടെങ്കിലും കമ്പനികൾക്കു സർക്കാർ വഴി അനുമതി ലഭിക്കും. 

∙ അമിതമായ ടെലികോം നിരക്ക് ചുമത്തുന്നതിനെതിരെ ടെലികോം റെഗുലേറ്ററി അതോറിറ്റിക്ക് നടപടിയെടുക്കാം. 

ശിക്ഷകൾ ഇങ്ങനെ 

ADVERTISEMENT

∙ അനധികൃത വയർലെസ് ഉപകരണം കൈവശം വയ്ക്കുക: ആദ്യതവണ 50,000 രൂപ പിഴ. പിന്നീട് ഓരോ തവണയും 2 ലക്ഷം രൂപ വീതം. 

∙ ചതിയിലൂടെയോ ആൾമാറാട്ടത്തിലൂടെയോ ഒരാളുടെ സിം തട്ടിയെടുക്കുക, ടെലികോം സേവനങ്ങൾ ബ്ലോക് ചെയ്യുന്ന അനധികൃത ഉപകരണങ്ങൾ കൈവശം വയ്ക്കുക: 3 വർഷം വരെ തടവോ 50 ലക്ഷം രൂപ പിഴയോ. അല്ലെങ്കിൽ രണ്ടുംകൂടിയോ. 

∙ അനധികൃതമായി മെസേജുകളും കോളുകളും ചോർത്തുക, ടെലികോം സേവനം നൽകുക: 3 വർഷം തടവോ 2 കോടി രൂപ പിഴയോ. അല്ലെങ്കിൽ രണ്ടുംകൂടിയോ. 

∙ രാജ്യസുരക്ഷാ ചട്ടങ്ങൾ ലംഘിക്കുക: 3 വർഷം തടവോ 2 കോടി രൂപ പിഴയോ. അല്ലെങ്കിൽ രണ്ടുംകൂടിയോ. ആവശ്യമെങ്കിൽ സേവനം വിലക്കാം. 

∙ ടെലികോം സേവനങ്ങൾക്ക് തകരാറുണ്ടാക്കുക: 50 ലക്ഷം രൂപ വരെ പിഴ. 

English Summary:

Details of the telecom bill