ന്യൂഡൽഹി ∙ ഒരു കുടുംബത്തിനു പ്രതിവർഷം 5 ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ നൽകുന്ന ആയുഷ്മാൻ ഭാരത് പദ്ധതിയുടെ പരിധി വർധിപ്പിക്കുന്നതിലൂടെ 35 ലക്ഷം കുടുംബങ്ങളുടെ പിന്തുണ സർക്കാർ ലക്ഷ്യമിടുന്നു. ആശാവർക്കർമാരെയും അങ്കണവാടി ജീവനക്കാരെയും പദ്ധതിയുടെ ഭാഗമാക്കുമെന്നാണു പ്രഖ്യാപനം. നിലവിൽ വരുമാനം കുറഞ്ഞ വിഭാഗത്തിൽ പെടുന്നവർ മാത്രമാണ് പദ്ധതിയിലുള്ളത്. രാജ്യത്ത്, 10.50 ലക്ഷം ആശാവർക്കർമാരുണ്ട്. 12.93 ലക്ഷം അങ്കണവാടി വർക്കർമാരും 11.64 ലക്ഷം ഹെൽപർമാരും. ഇവർക്കു ചികിത്സാ പരിരക്ഷ ഉറപ്പാക്കാനുള്ള തീരുമാനം ഗുണം ചെയ്യുമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഒപ്പം ഇവരെ പൂർണമായും സർക്കാരിന്റെ അഭിമാന പദ്ധതിയിലാക്കുന്നതിനു രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നതും വ്യക്തം. രാജ്യത്ത് 12 കോടി കുടുംബങ്ങൾ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഭാഗമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പദ്ധതിയുടെ ഗുണമെന്ത് ?

ADVERTISEMENT

സർക്കാർആശുപത്രികളിലെയും പദ്ധതിയിൽ ചേർത്തിട്ടുള്ള (എംപാനൽഡ്) സ്വകാര്യ ആശുപത്രികളിലെയും ചികിത്സയ്ക്ക് ഇൻഷുറൻസ് ലഭിക്കും. നിലവിലുള്ള രോഗങ്ങൾക്കും പരിരക്ഷ കിട്ടും.

കേരളത്തിലെത്ര ?

ADVERTISEMENT

കേരളത്തിൽ 26,448 ആശാവർക്കമാരും 66,101 അങ്കണവാടി ജീവനക്കാരുമുണ്ട്. ഇതിലെ അങ്കണവാടി ജീവനക്കാരിൽ, 33,115 പേർ വർക്കമാരും 32,986 പേർ ഹെൽപമാരുമാണ്.

മെഡിക്കൽ കോളജുകൾ;പഠിക്കാൻ സമിതി

ADVERTISEMENT

നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി രാജ്യത്തു കൂടുതൽ മെഡിക്കൽ കോളജുകൾ സ്ഥാപിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതായി ധനമന്ത്രി വ്യക്തമാക്കി. ഇക്കാര്യം വിശദമായി പരിശോധിക്കാനും നിർദേശങ്ങൾ നൽകാനും സമിതി രൂപീകരിക്കുമെന്നാണു പ്രഖ്യാപനം. അതേസമയം, നേരത്തേ സർക്കാർ തുടക്കമിട്ട പല മെഡിക്കൽ കോളജുകളിലും അധ്യാപകരടക്കം അടിസ്ഥാനസൗകര്യങ്ങൾ ഇല്ലെന്ന പരാതി നിലനിൽക്കെയാണിതെന്ന വിമർശനമുണ്ട്.

English Summary:

Ayushman Bharat extension: looking at thirty five lakh families