കൊൽക്കത്ത ∙ ഇംഫാൽ താഴ്​വരയിലെ മെയ്തെയ് ഭൂരിപക്ഷ പ്രദേശമായ തൗബാലിൽ ജൂനിയർ കമ്മിഷൻഡ് ഓഫിസർ കൊൻസാം ഖേദാ സിങ്ങിനെ വീട്ടിൽനിന്നു തട്ടിക്കൊണ്ടുപോയി. അവധിയ്ക്ക് വീട്ടിലെത്തിയതായിരുന്നു. തീവ്ര മെയ്തെയ് സംഘടനകളാണു സംഭവത്തിനു പിന്നിൽ. അവധിയിലെത്തിയ സൈനിക ഉദ്യോഗസ്ഥരെയോ ബന്ധുക്കളെയോ തട്ടിക്കൊണ്ടുപോകുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ ഇംഫാൽ താഴ്​വരയിലെ മെയ്തെയ് ഭൂരിപക്ഷ പ്രദേശമായ തൗബാലിൽ ജൂനിയർ കമ്മിഷൻഡ് ഓഫിസർ കൊൻസാം ഖേദാ സിങ്ങിനെ വീട്ടിൽനിന്നു തട്ടിക്കൊണ്ടുപോയി. അവധിയ്ക്ക് വീട്ടിലെത്തിയതായിരുന്നു.   തീവ്ര മെയ്തെയ് സംഘടനകളാണു സംഭവത്തിനു പിന്നിൽ.

അവധിയിലെത്തിയ സൈനിക ഉദ്യോഗസ്ഥരെയോ ബന്ധുക്കളെയോ തട്ടിക്കൊണ്ടുപോകുന്ന നാലാമത്തെ സംഭവമാണ് ഇത്. ദിവസങ്ങൾക്കുമുൻപ് സായുധ മെയ്തെയ് സംഘടനായ ആരംഭായ് തെംഗോൽ തട്ടിക്കൊണ്ടുപോയ അഡിഷനൽ പൊലീസ് സൂപ്രണ്ടിനെ രക്ഷപ്പെടുത്തിയിരുന്നു. നവംബറിൽ സൈനിക ഉദ്യോഗസ്ഥന്റെ 5 ബന്ധുക്കളെ തട്ടിക്കൊണ്ടുപോകുകയും 4 പേരെ കൊലപ്പെടുത്തുകയുമുണ്ടായി. സെപ്റ്റംബറിൽ കോം വംശജനായ മുൻ സൈനിക ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കലാപത്തിൽ സ്വതന്ത്രനിലപാടെടുത്ത സൈന്യത്തിനെതിരായ പ്രതിഷേധമാണ് മെയ്തെയ് ഭൂരിപക്ഷ ഇംഫാൽ താഴ്​വരയിലുള്ളത്. 

ADVERTISEMENT

നിരോധിത തീവ്രസംഘടനകളും ആരംഭായ് തെംഗോൽ ഉൾപ്പെട്ട സായുധ സംഘടനകളും താഴ്​വര അടക്കിഭരിക്കുകയാണ്. പൊലീസിന് ഇവിടെ കാര്യമായി പങ്കില്ല. അഡിഷനൽ എസ്പിയെ തട്ടിക്കൊണ്ടുപോയതിനു ശേഷം ആരംഭായ് തെംഗോലിനെതിരെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ നിലപാടെടുത്തിരുന്നു. എന്നാൽ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരിലും മെയ്തെയ് വിഭാഗത്തിലും ഇവരുടെ സ്വാധീനം തുടരുകയാണ്.

English Summary:

Manipur violence: Army officer abducted from home in Manipur