ന്യൂഡൽഹി ∙ ആലപ്പുഴയിൽ സ്ഥാനാർഥിയായതോടെ, കോൺഗ്രസ് സംഘടനാകാര്യ ചുമതലയിൽനിന്ന് കെ.സി.വേണുഗോപാൽ തൽക്കാലത്തേക്കു മാറുമോ എന്ന ചോദ്യം പാർട്ടിക്കുള്ളിലുയരുന്നു. ഇക്കാര്യത്തിൽ വൈകാതെ തീരുമാനമുണ്ടായേക്കുമെന്നാണു സൂചന. സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി പദവിയിലെ തിരക്കുകൾക്കിടെയാണ് പാർട്ടി നേതൃത്വം നൽകിയ ദൗത്യമേറ്റെടുത്ത് ആലപ്പുഴ തിരിച്ചുപിടിക്കാൻ അദ്ദേഹം തിരഞ്ഞെടുപ്പു കളത്തിലിറങ്ങിയത്. കണ്ണൂരിൽ സ്ഥാനാർഥിയായ പശ്ചാത്തലത്തിൽ കെപിസിസി പ്രസിഡന്റിന്റെ ചുമതലയിൽനിന്ന് കെ.സുധാകരൻ ഒഴിഞ്ഞിരുന്നു. എം.എം.ഹസനാണു താൽക്കാലിക ചുമതല. ഇതേ മാനദണ്ഡം വേണുഗോപാലിനും ബാധകമാക്കിയാൽ തിരഞ്ഞെടുപ്പു കഴിയും വരെ അദ്ദേഹം ചുമതലയിൽനിന്നു മാറിനിൽക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേണുഗോപാൽ ജയിച്ചാൽ രാജ്യസഭയിൽ അദ്ദേഹത്തിന്റെ സീറ്റ് കോൺഗ്രസിനു നഷ്ടമാകും. രാജസ്ഥാനിൽ നിന്നുള്ള ഈ സീറ്റ് ജയിക്കാനുള്ള അംഗബലം സംസ്ഥാനത്ത് കോൺഗ്രസിനില്ല. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎക്കു രാജ്യസഭയിൽ കേവല ഭൂരിപക്ഷം തികയ്ക്കാൻ ഏതാനും സീറ്റുകൾ കൂടി മതി.

ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റ് നേടുക എന്ന ഏക ലക്ഷ്യം മുന്നിൽ കണ്ടാണ് പ്രമുഖ നേതാക്കളെയെല്ലാം കോൺഗ്രസ് കളത്തിലിറക്കുന്നത്. ജയസാധ്യത മാത്രം നോക്കിയാൽ മതിയെന്നും രാജ്യസഭാംഗം, എംഎൽഎ എന്നീ പദവികളൊന്നും തടസ്സമാകരുതെന്നുമാണു ദേശീയ നേതൃത്വത്തിന്റെ നിലപാട്. ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയും എംഎൽഎയുമായ ഭൂപേഷ് ബാഗേലിനെ സ്ഥാനാർഥിയാക്കിയതും ഇതേ കാരണത്താലാണ്.

കൂടുതൽ നേതാക്കൾ വരുംദിവസങ്ങളിൽ കളത്തിലിറങ്ങും. അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ്, ദീപേന്ദർ സിങ് ഹൂഡ, നാനാ പടോളെ അടക്കമുള്ളവർ സ്ഥാനാർഥികളായേക്കും.

ADVERTISEMENT

സിപിഎം പൊളിറ്റ് ബ്യൂറോ യോഗം നാളെ

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ സിപിഎം പൊളിറ്റ് ബ്യൂറോ നാളെ യോഗം ചേരും. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സ്ഥിതി, ബംഗാളിൽ കോൺഗ്രസുമായുള്ള സഖ്യ നീക്കം, പ്രതിപക്ഷ ഇന്ത്യ മുന്നണിയിലെ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു വൈകിട്ട് ഡൽഹിയിലെത്തും.

English Summary:

Loksabha Election 2024: Candidate in Alappuzha, Will KC Venugopal resign from organizational duties?