ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ വീഴ്ത്താൻ കോൺഗ്രസ് ഇതര കക്ഷികൾ ചുരുങ്ങിയത് 90– 100 സീറ്റ് നേടണമെന്ന് ഇന്ത്യാസഖ്യം കണക്കുകൂട്ടുന്നു. കോൺഗ്രസ് ലക്ഷ്യമിടുന്ന 110– 120 സീറ്റ് നേടിയാലും മറ്റു കക്ഷികളും ഗണ്യമായി സീറ്റെണ്ണം ഉയർത്തിയാലേ ബിജെപിയെ കേവല ഭൂരിപക്ഷത്തിനു താഴെയെത്തിക്കാനാകൂ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെങ്കിലും കേവല ഭൂരിപക്ഷത്തിനു താഴെയായാൽ അവരെ അധികാരത്തിൽ നിന്നു മാറ്റിനിർത്താനാകുമെന്നാണു പ്രതിപക്ഷ സഖ്യത്തിന്റെ അനുമാനം. അത്തരമൊരു സാഹചര്യമുണ്ടായാൽ സഖ്യത്തിന്റെ ഭാഗമല്ലാത്ത വൈഎസ്ആർ കോൺഗ്രസ്, ബിജെഡി അടക്കമുള്ള കക്ഷികളുടെ പിന്തുണ തേടാനും പ്രതിപക്ഷനിര മടിക്കില്ല. 

ADVERTISEMENT

സഖ്യത്തിലെ കോൺഗ്രസ് ഇതര കക്ഷികളിൽ ഡിഎംകെ, തൃണമൂൽ എന്നിവ മാത്രമാണ് 2019 ൽ രണ്ടക്കം കടന്നത്. ഇവയ്ക്കു പുറമേ ബിഹാറിൽ ആർജെഡിക്കും ഇക്കുറി രണ്ടക്കം കടക്കാനാകുമെന്നാണു പ്രതീക്ഷ. പ്രാദേശിക കക്ഷികളുടെ സീറ്റെണ്ണം ഗണ്യമായി ഉയർത്തുന്നതിൽ ഈ കക്ഷികളുടെ പ്രകടനമായിരിക്കും നിർണായകം. 

ബംഗാളിലെ സീറ്റ് തർക്കത്തെത്തുടർന്ന് തൃണമൂൽ നിലവിൽ ഇന്ത്യാസഖ്യവുമായി സഹകരിക്കുന്നില്ലെങ്കിലും ദേശീയതലത്തിൽ പ്രതിപക്ഷ നിരയുടെ ഭാഗമാണ്. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിനെതിരെ ഇന്ത്യാസഖ്യം ഞായറാഴ്ച ഡൽഹിയിൽ സംഘടിപ്പിക്കുന്ന റാലിയിൽ തൃണമൂൽ പങ്കെടുക്കുന്നുണ്ട്. 

ADVERTISEMENT

ബിജെപിയുടെ ശക്തികേന്ദ്രമായ യുപിയിൽ സമാജ്‌വാദി പാർട്ടി (എസ്പി) നേടുന്ന ഓരോ സീറ്റും സഖ്യത്തിനു നിർണായകമാണ്; പക്ഷേ, രണ്ടക്കം കടന്നുള്ള മുന്നേറ്റം നിലവിലെ സാഹചര്യത്തിൽ എളുപ്പമല്ലെന്നാണു വിലയിരുത്തൽ. ബിജെപിയുടെ സീറ്റ് പരമാവധി കുറയ്ക്കാമെന്ന് സഖ്യത്തിനു പ്രതീക്ഷയുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. കോൺഗ്രസ്, ശിവസേന (ഉദ്ധവ്), എൻസിപി (പവാർ) കൂട്ടുകെട്ടിന് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയെ വെല്ലുവിളിക്കാൻ കെൽപുണ്ടെന്നാണു കണക്കുകൂട്ടൽ.

English Summary:

India Alliance estimates that non-Congress parties must win at least ninty to hundred seats in Lok Sabha elections