പെരുമ്പറയുടെ താളത്തിലാണു മാധവി ലതയുടെ വരവ്. പെരുമ്പറ കൊട്ടിവിയർത്ത് ഏതാനും ചെറുപ്പക്കാർ. ഷാലിവാഹന നഗറിലെ ദിൽസുഖ് നഗർ. സമയം വൈകിട്ട് 5.30. പദയാത്രയാണെങ്കിലും നടപ്പല്ല, ഓട്ടമാണ് ! അത്ര വേഗത്തിലാണു മാധവി ലതയും സംഘവും തെരുവുകളിലൂടെ വോട്ടു തേടി നീങ്ങുന്നത്. മിറർ വർക്ക് ചെയ്ത വെളുത്ത പ്രിന്റഡ് സാരി. കൂപ്പിയ കൈകളിൽ ചുറ്റിയ രുദ്രാക്ഷമാല. ‘‘പൊതിഞ്ഞുനിൽക്കല്ലേ, സ്ഥാനാർഥിക്കു വോട്ടു ചോദിക്കണ്ടേ?’’– അണികൾക്കു നേരെ മുതിർന്ന ബിജെപി നേതാവിന്റെ ശാസന.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ സർപ്രൈസ് സ്ഥാനാർഥി 

ADVERTISEMENT

കൊംപെല്ല മാധവി ലത ആരാണ് ? ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഉവൈസിക്കെതിരെ ബിജെപി നിയോഗിച്ച പുതുമുഖ സ്ഥാനാർഥി. ഹൈദരാബാദിലെ വിറിഞ്ചി ഹോസ്പിറ്റൽസ് ചെയർപഴ്സൻ, ഭരതനാട്യം നർത്തകി, സാമൂഹികപ്രവർത്തക തുടങ്ങി പല നിലകളിൽ സജീവം. മുത്തലാഖ് പോലുള്ള വിഷയങ്ങളിൽ സജീവമായ ഇടപെട്ടിട്ടുള്ള അവർ തീവ്ര ഹിന്ദുത്വ നിലപാടുകളിലൂടെയാണു ശ്രദ്ധിക്കപ്പെട്ടത്. എങ്കിലും, സ്ഥാനാർഥിത്വം ബിജെപി പ്രവർത്തകർക്കു പോലും അപ്രതീക്ഷിതമായിരുന്നു. 

∙ വാക്‌യുദ്ധം, പോർവിളികൾ 

ADVERTISEMENT

ഉവൈസി കുടുംബം 4 പതിറ്റാണ്ടായി കുത്തകയാക്കിവച്ചിരിക്കുന്ന മണ്ഡലമാണ് ഹൈദരാബാദ്. ഇക്കുറി കടുത്ത മത്സരമെന്ന പ്രതീതി മാധവി ലത ഉയർത്തുന്നു; പ്രത്യേകിച്ചും വാക്പോരിലൂടെ. രാമനവമി ഘോഷയാത്രയിൽ മാധവി ലത അമ്പ് എയ്യുന്നതു പോലെ ആംഗ്യം കാണിച്ചത് മസ്ജിദിനു നേരെയാണെന്ന് ആരോപണമുയർന്നു. ഉവൈസി ഗോവധം പ്രോത്സാഹിപ്പിക്കുകയാണെന്ന ആരോപണമാണ് മാധവി ലത ഒടുവിൽ ഉയർത്തിയത്. 

ഇതൊക്കെയാണെങ്കിലും ഉവൈസിയെ തോൽപിക്കുക എളുപ്പമല്ല. 1984 മുതൽ 1999 വരെ അദ്ദേഹത്തിന്റെ പിതാവ് സുൽത്താൻ സലാഹുദ്ദീൻ ഉവൈസിയായിരുന്നു എംപി. 2004 മുതൽ അസദുദ്ദീനും. 2019 ലെ ഭൂരിപക്ഷം 2.82 ലക്ഷം. വൈകിയെത്തിയ കോൺഗ്രസ് സ്ഥാനാർഥി മുഹമ്മദ് സമീർ വലിയുല്ലയുടെ പ്രചാരണം ഉവൈസിയെയും കേന്ദ്രത്തിലെ ബിജെപി സർക്കാരിനെയും പ്രതിക്കൂട്ടിലാക്കിയാണ്. ഗദ്ദം ശ്രീനിവാസ് യാദവാണു ബിആർഎസ് സ്ഥാനാർഥി. പോരാട്ടം പക്ഷേ, ഉവൈസിയും മാധവി ലതയും തമ്മിൽ തന്നെ. 

ADVERTISEMENT

Q ഉവൈസിയുടെ കോട്ട. മത്സരം കടുപ്പമല്ലേ ? 

A 6 ലക്ഷം വ്യാജ വോട്ടുകളുണ്ട് മണ്ഡലത്തിൽ. ഉവൈസി തുടർച്ചയായി ജയിക്കുന്നതിനു പിന്നിൽ വ്യാജ വോട്ടുകളാണ്. 

Q ജയിച്ചാൽ ? 

A ഓൾഡ് സിറ്റിയുടെ സ്ഥിതി കണ്ടില്ലേ? വൃത്തിയില്ല, കുട്ടികൾക്കു വിദ്യാഭ്യാസത്തിനുപോലും സൗകര്യമില്ല. നഗരഹൃദയത്തിലുള്ള മേഖലയുടെ അവസ്ഥയാണിത്. ആ സ്ഥിതി മാറണം. 

English Summary:

Madhavi Latha campaign in Loksabha elections 2024 in Hyderabad