ന്യൂ‍ഡൽഹി ∙ സംവരണവുമായി ബന്ധപ്പെട്ട് അമിത് ഷായുടെ വ്യാജ വിഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ 2 പേർ കൂടി അറസ്റ്റിൽ. ഗുജറാത്തിലെ കോൺഗ്രസ് എംഎൽഎ ജിഗ്നേഷ് മേവാനിയുടെ പിഎയും പ്രാദേശിക കോൺഗ്രസ് നേതാവുമായ സതീഷ് വൻസോല, ആം ആദ്മി പാർട്ടി ദാഹോദ് ജില്ലാ പ്രസിഡന്റ് രാകേഷ് ബരിയ എന്നിവരെയാണ് ഗുജറാത്ത് സൈബർ ക്രൈം സെൽ അറസ്റ്റ് ചെയ്തത്. ഇരുവരും അമിത് ഷായുടെ വിഡിയോ ഫെയ്സ്ബുക് പേജുകളിൽ പോസ്റ്റ് ചെയ്തിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ ദിവസം അസം കോൺഗ്രസ് വാർ റൂം കോ–ഓർഡിനേറ്റർ റീതം സിങ്ങ് അറസ്റ്റിലായിരുന്നു. സ്ഥിരമായി വ്യാജ വിഡിയോ പ്രചരിപ്പിക്കുന്ന ബിജെപി ഐടി സെല്ലിനെതിരെ നടപടിയെടുക്കുന്നില്ല. പകരം അബദ്ധത്തിൽ വിഡിയോ പോസ്റ്റ് ചെയ്യുന്ന സാധാരണക്കാർക്കെതിരെയാണ് നടപടിയെന്നു മേവാനി പറഞ്ഞു. വ്യാജ വിഡിയോകളുണ്ടാക്കി ആളുകളെ അപകീർത്തിപ്പെടുത്തുന്നതിൽ ബിജെപിക്കാണ് വൈദഗ്ധ്യമുള്ളതെന്നും കോൺഗ്രസിന് ഈ രീതിയില്ലെന്നും പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ പറഞ്ഞു. നിരാശ മൂലമാണ് കോൺഗ്രസ് വ്യാജ വിഡിയോ പ്രചരിപ്പിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു.

ADVERTISEMENT

മഹാരാഷ്ട്രയിലടക്കം പല സംസ്ഥാനങ്ങളിലും വിവിധ ആളുകളുടെ പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അറസ്റ്റുകൾ വരും ദിവസങ്ങളിലുണ്ടായേക്കും. ഡൽഹി പൊലീസ് 6 സംസ്ഥാനങ്ങളിലായി 16 പേർക്ക് നോട്ടിസ് നൽകിയിട്ടുണ്ടെന്നാണ് വിവരം. ഇതിൽ യുപിയിലെ സമാജ്‍‍വാദി പാർട്ടി സ്ഥാനാർഥി ലാൽജി വർമയും ഉൾപ്പെടുന്നു.

തെലങ്കാന മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായി രേവന്ത് റെഡ്ഡിയോട് ഇന്ന് ഹാജരാകാനാണ് ഡൽഹി പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. കർണാടക കോൺഗ്രസിന്റെ ഔദ്യോഗിക എക്സ് പേജിൽ ഈ വിഡിയോ പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ് പിസിസി പ്രസിഡന്റ് എന്ന നിലയിൽ രേവന്തിന് സമൻസ്.

ADVERTISEMENT

വ്യാജ വിഡിയോയിൽ എഡിറ്റ് ചെയ്ത പ്രസംഗം

ബിജെപി സർക്കാരുണ്ടാക്കുമ്പോൾ, എസ്‍സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്കുള്ള ‘ഭരണഘടനാവിരുദ്ധമായ സംവരണം’ അവസാനിപ്പിക്കുമെന്ന് അമിത് ഷാ പ്രസംഗിക്കുന്ന തരത്തിലാണ് വ്യാജ വിഡിയോ. തെലങ്കാനയിലെ മുസ്‍ലിം സംവരണം എടുത്തുകളയുമെന്ന അദ്ദേഹത്തിന്റെ യഥാർഥ പ്രസംഗമാണ് എഡിറ്റ് ചെയ്തു  പ്രചരിപ്പിച്ചത്.

English Summary:

Jignesh Mevani's PA and Aam Aadmi Party leader arrested on fake video against Amit shah