ന്യൂഡൽഹി ∙ ഗുസ്തിതാരങ്ങളെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനു പകരം മകൻ കരൺ ഭൂഷണെ ഉത്തർപ്രദേശിലെ കൈസർഗഞ്ചിൽ ബിജെപി സ്ഥാനാർഥിയാക്കി. ദേശീയ ഷൂട്ടിങ് താരമായിരുന്ന കരൺ യുപി ഗുസ്തി ഫെഡറേഷൻ പ്രസിഡന്റാണ്. ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായിരുന്ന ബ്രിജ്ഭൂഷണിനെതിരെ രാജ്യാന്തര താരങ്ങളടക്കം തെരുവിലിറങ്ങി സമരം ചെയ്തിരുന്നു. കേസ് ഇപ്പോഴും ഡൽഹി കോടതിയുടെ പരിഗണനയിലാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൈസർഗഞ്ചിൽനിന്ന് 3 തവണ എംപിയായ ബ്രിജ്ഭൂഷണിനു സമീപ മണ്ഡലങ്ങളിലും സ്വാധീനമുള്ളതിനാൽ ബിജെപി നടപടി എടുത്തിരുന്നില്ല. വീണ്ടും മത്സരിക്കാൻ ബ്രിജ്ഭൂഷൺ ആഗ്രഹിച്ചിരുന്നെങ്കിലും കർണാടകയിലെ പ്രജ്വൽ രേവണ്ണ കേസിനിടെ കൂടുതൽ വിവാദത്തിനു പാർട്ടി താൽപര്യപ്പെട്ടില്ല. മുൻ മുഖ്യമന്ത്രി മുലായം സിങ് യാദവിന്റെ മരുമകൾ അപർണ യാദവിനെ സ്ഥാനാർഥിയായി പരിഗണിച്ചെങ്കിലും തന്റെ കുടുംബത്തിൽ നിന്നുള്ളയാൾ വേണമെന്ന ബ്രിജ്ഭൂഷണിന്റെ നിർബന്ധത്തിന് പാർട്ടി വഴങ്ങി. 

ADVERTISEMENT

റായ്ബറേലിയിൽ ദിനേഷ് പ്രതാപ് സിങ്

റായ്ബറേലിയിൽ കഴിഞ്ഞതവണ സോണിയ ഗാന്ധിയോടു തോറ്റ യുപി മന്ത്രി ദിനേഷ് പ്രതാപ് സിങ്ങിനെത്തന്നെ ബിജെപി വീണ്ടും സ്ഥാനാർഥിയാക്കി. കഴിഞ്ഞതവണ 3.67 ലക്ഷം വോട്ടാണ് അദ്ദേഹം നേടിയത്. സോണിയയ്ക്കു ലഭിച്ച ഭൂരിപക്ഷം 1.67 ലക്ഷം. ഇവിടെ വരുൺ ഗാന്ധിയെ മത്സരിപ്പിക്കാൻ ബിജെപി ശ്രമിച്ചിരുന്നെങ്കിലും പ്രിയങ്ക ഗാന്ധി സ്ഥാനാർഥിയാകുമെന്ന സൂചന കാരണം അദ്ദേഹം വിസമ്മതിച്ചു. 

English Summary:

Brij Bhushan Sharan Singh son karan bhushan singh as BJP candidate in Kaiserganj in Uttar Pradesh