∙ നാലുതവണ സിപിഎം എംഎൽഎ; 2019ൽ ബിജെപിയിൽ ചേർന്ന് എംപിയായി– ഇതാണ് നോർത്ത് മാൾഡയിൽ മത്സരിക്കുന്ന കാഗൻ മുർമുവിന്റെ ലഘു ജീവചരിത്രം. കമ്യൂണിസ്റ്റ് ഭൂതകാലത്തിന്റെ നിഴൽപോലെ, മാൾഡയിലെ ഇടുങ്ങിയ തെരുവിൽ സാധാരണക്കാരുടെ ഫ്ലാറ്റിൽ ലളിതജീവിതം. മുറികളിൽ ഹിന്ദുദൈവങ്ങളുടെ ചിത്രങ്ങൾ; പ്രധാന ആരാധനാമൂർത്തി പക്ഷേ മറാങ് ബുറുവാണ്. പ്രകൃതി ആരാധകരായ സന്താൾ ഗോത്രത്തിന്റെ പ്രധാനമൂർത്തിയാണ് മഹാപർവതം എന്നർഥമുള്ള മറാങ് ബുറു. ‘സിപിഎമ്മിൽ വിശ്വാസങ്ങൾക്കു നിയന്ത്രണമുണ്ടായിരുന്നു. അടിസ്ഥാനപരമായി ഞാൻ വിശ്വാസിയാണ്. മറാങ് ബുറുവിനെയും ചന്ദുബാബയെയും ആരാധിക്കാതെ ആദിവാസിജീവിതം ഇല്ല’– അദ്ദേഹം പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ നാലുതവണ സിപിഎം എംഎൽഎ; 2019ൽ ബിജെപിയിൽ ചേർന്ന് എംപിയായി– ഇതാണ് നോർത്ത് മാൾഡയിൽ മത്സരിക്കുന്ന കാഗൻ മുർമുവിന്റെ ലഘു ജീവചരിത്രം. കമ്യൂണിസ്റ്റ് ഭൂതകാലത്തിന്റെ നിഴൽപോലെ, മാൾഡയിലെ ഇടുങ്ങിയ തെരുവിൽ സാധാരണക്കാരുടെ ഫ്ലാറ്റിൽ ലളിതജീവിതം.

മുറികളിൽ ഹിന്ദുദൈവങ്ങളുടെ ചിത്രങ്ങൾ; പ്രധാന ആരാധനാമൂർത്തി പക്ഷേ മറാങ് ബുറുവാണ്. പ്രകൃതി ആരാധകരായ സന്താൾ ഗോത്രത്തിന്റെ പ്രധാനമൂർത്തിയാണ് മഹാപർവതം എന്നർഥമുള്ള മറാങ് ബുറു. ‘സിപിഎമ്മിൽ വിശ്വാസങ്ങൾക്കു നിയന്ത്രണമുണ്ടായിരുന്നു. അടിസ്ഥാനപരമായി ഞാൻ വിശ്വാസിയാണ്. മറാങ് ബുറുവിനെയും ചന്ദുബാബയെയും ആരാധിക്കാതെ ആദിവാസിജീവിതം ഇല്ല’– അദ്ദേഹം പറയുന്നു.

ADVERTISEMENT

പൊള്ളുന്ന നട്ടുച്ചയ്ക്ക് പ്രചാരണത്തിനു ചെറിയ ഇടവേള നൽകിയതാണ് സ്ഥാനാർഥി. വീട്ടിൽ നിറയെ പാർട്ടി പ്രവർത്തകർ. ലുങ്കിയും ടീഷർട്ടുമിട്ട് മുർമു ചായയുണ്ടാക്കി നൽകുന്നു; വളർത്തുനായ്ക്കൾക്കു തീറ്റ കൊടുക്കുന്നു. ബംഗാളിൽ ഇത്ര ലളിതജീവിതം നയിക്കുന്ന നേതാവിനെ കണ്ടിട്ടില്ലെന്ന് പറഞ്ഞപ്പോൾകർഷകജീവിതവും കമ്യൂണിസ്റ്റ് ജീവിതവും മറക്കാനാവില്ലെന്നു മറുപടി.

ബംഗാളിൽ സിപിഎമ്മിൽനിന്നു ബിജെപിയിലേക്കു ചേക്കേറിയ ആദ്യ നേതാക്കളിൽ ഒരാളാണ് കാഗൻ മുർമു. സന്താൾ ഗോത്രത്തിൽനിന്നു കർഷകനേതാവായി ഉയർന്ന കാഗൻ മുർമു 2019 വരെ ഹബീബ്പുർ എംഎൽഎയായിരുന്നു. ബിജെപിയിൽ ചേർന്ന്, കോൺഗ്രസ് കോട്ടയായിരുന്ന നോർത്ത് മാൾഡ 2019ൽ  പിടിച്ചെടുത്തു. കോൺഗ്രസിന്റെ ഇഷാ ഖാൻ ചൗധരിക്കും കസിനായ തൃണമൂലിന്റെ മൗസം നൂറിനുമിടയിൽ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിച്ചതോടെ മുർമു ജയിച്ചു. ഇത്തവണ  സീറ്റ് നിലനിർത്താമെന്നാണ് മുർമുവിന്റെ പ്രതീക്ഷ. മുൻ എംഎൽഎ മുഷ്താഖ് ആലമാണ് കോൺഗ്രസ് സ്ഥാനാർഥി. മുൻ ഐപിഎസ് ഉദ്യോഗസ്ഥനും ടിവി താരവുമായ പ്രസൂൺ ബാനർജി തൃണമൂലിനു വേണ്ടി മത്സരിക്കുന്നു. നാളെയാണ് വോട്ടെടുപ്പ്. 

English Summary:

Kagan Murmu tells the story of coming to BJP from CPM