ന്യൂഡൽഹി ∙ മതവിദ്വേഷവും വിഭാഗീതയുമുണ്ടാക്കുന്ന പരാമർശങ്ങൾ നടത്തരുതെന്നു ബിജെപിക്കു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശം. ഇന്ത്യയുടെ കെട്ടുറപ്പിനെ ബാധിക്കുംവിധം പരസ്പരവിദ്വേഷവും വിഭാഗീയതയും ഉളവാക്കുന്ന പ്രചാരണം നടത്തരുതെന്നു കോൺഗ്രസിനും നിർദേശം നൽകി. ഇരുപാർട്ടികളുടെയും താരപ്രചാരകർ പെരുമാറ്റച്ചട്ടം ലംഘിച്ചതായും ഇരു പാർട്ടി അധ്യക്ഷരും നൽകിയ വിശദീകരണം നിലനിൽക്കുന്നതല്ലെന്നും കമ്മിഷൻ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങൾക്കെതിരെ കോൺഗ്രസും രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എന്നിവരുടെ പ്രസംഗങ്ങൾക്കെതിരെ ബിജെപിയും പരാതി നൽകി ഒരു മാസത്തോളം കഴിഞ്ഞ്, തിരഞ്ഞെടുപ്പ് അവസാനിക്കാറായ ഘട്ടത്തിലാണ് കമ്മിഷന്റെ ഇടപെടൽ. മതസംബന്ധമായ കടുത്ത പരാമർശങ്ങൾ ഇക്കാലത്തുടനീളം മോദി നടത്തുകയും ചെയ്തു. 

ADVERTISEMENT

ഏപ്രിൽ 25നു കമ്മിഷൻ നൽകിയ കാരണം കാണിക്കൽ നോട്ടിസിന് കോൺഗ്രസ് മേയ് ആറിനും ബിജെപി 13നുമാണ് മറുപടി നൽകിയത്. കമ്മിഷൻ നോട്ടിസ് നൽകിയ ശേഷവും പരാമർശങ്ങൾ ആവർത്തിച്ചത് ആശങ്കാജനകമാണെന്നും ഇതു തുടരരുതെന്നും ബിജെപിക്കു നിർദേശമുണ്ട്. ഭരണഘടന അപകടത്തിലെന്നും പ്രതിരോധ മന്ത്രാലയം സംശയനിഴലിലെന്നും തോന്നിപ്പിക്കുന്ന പരാമർശങ്ങൾ പാടില്ലെന്നു കോൺഗ്രസിനുള്ള നിർദേശത്തിൽ പറയുന്നു. 

കമ്മിഷന്റെ ഉത്തരവിൽ ആരെയും പേരെടുത്തു പരാമർശിച്ചിട്ടില്ല; പ്രചാരണ വിലക്ക് പോലെയുള്ള നടപടികളുമില്ല. കോൺഗ്രസിനെതിരായ അധിക്ഷേപകരമായ പരാമർശങ്ങൾക്കു തെലങ്കാന മുൻ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിനു കമ്മിഷൻ 48 മണിക്കൂർ പ്രചാരണ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ബിജെപി വർഗീയ പരാമർശങ്ങൾ നടത്തിയെന്നും കോൺഗ്രസ് അവാസ്തവ പരാമർശങ്ങൾ നടത്തിയെന്നും കമ്മിഷൻ വിലയിരുത്തി.

ADVERTISEMENT

താരപ്രചാരകർ വിദ്വേഷ പ്രസംഗം നടത്തുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നു ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയ്ക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കും നിർദേശം നൽകി. ഇരുപാർട്ടികളും സ്വന്തം നടപടികൾ തിരുത്തുന്നതിനുപകരം ചട്ടത്തിലെ പഴുതുകൾ ഉപയോഗിക്കാനും എതിർപാർട്ടികൾ ഇതുപോലെ ചെയ്തെന്നു ചൂണ്ടിക്കാട്ടി നടപടി ആവശ്യപ്പെടാനുമാണ് ശ്രമിച്ചത്. തിരഞ്ഞെടുപ്പിന്റെ പേരിൽ രാജ്യത്തെ സാമൂഹിക, സാംസ്കാരിക അന്തരീക്ഷം തകർക്കാനാകില്ലെന്നു കമ്മിഷൻ പറഞ്ഞു. 

പരാതിക്കു കാരണമായ പരാമർശങ്ങൾ

ADVERTISEMENT

∙ പ്രധാനമന്ത്രി നരേന്ദ്ര മോദി: ‘‘കോൺഗ്രസ് അധികാരത്തിലെത്തിയാൽ അവർ ജനങ്ങളുടെ സ്വർണവും വെള്ളിയും കണക്കെടുപ്പു നടത്തി കൂടുതൽ മക്കളുള്ള നുഴഞ്ഞുകയറ്റക്കാർക്കു വീതിച്ചുനൽകും’’. (ഏപ്രിൽ 21നു രാജസ്ഥാനിലെ ബൻസ്‌വാരയിൽ പറഞ്ഞത്)

∙ രാഹുൽ ഗാന്ധി: ‘‘ബിജെപി ഒരു രാജ്യം, ഒരു ഭാഷ, ഒരു മതം എന്ന നയം നടപ്പാക്കാൻ ശ്രമിക്കുന്നു’’. (ഏപ്രിൽ 18നു കോട്ടയത്തു പറഞ്ഞത്). ‘‘തമിഴ് ഭാഷയെയും സംസ്കാരത്തെയും ഇല്ലാതാക്കാൻ ശ്രമിക്കുന്നു’’. (ഏപ്രിൽ 12നു കോയമ്പത്തൂരിൽ)

∙ മല്ലികാർജുൻ ഖർഗെ: ‘‘ദലിതനായതുകൊണ്ട് രാമക്ഷേത്ര സമർപ്പണച്ചടങ്ങിൽ എന്നെ ക്ഷണിച്ചില്ല. ബിജെപി ഭരണഘടന മാറ്റാൻ ശ്രമിക്കുന്നു’’. ‌(ഏപ്രിൽ 18നു മാധ്യമ അഭിമുഖത്തിൽ)

English Summary:

No action against Narendra Modi and Rahul Gandhi even though Election Commission of India says both of them violated code of conduct