തിരുവനന്തപുരം ∙ മന്ത്രി കെ.ടി. ജലീലിനെതിരായ ബന്ധു നിയമനക്കേസിൽ നിലവിലെ അന്വേഷണം തുടരാൻ ലോകായുക്ത തീരുമാനം. ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാൻ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിക്കു സമൻസ് അയച്ചു. | K.T. Jaleel | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ മന്ത്രി കെ.ടി. ജലീലിനെതിരായ ബന്ധു നിയമനക്കേസിൽ നിലവിലെ അന്വേഷണം തുടരാൻ ലോകായുക്ത തീരുമാനം. ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാൻ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിക്കു സമൻസ് അയച്ചു. ലോകായുക്തയിലെ സ്പെഷൽ അറ്റോണി കൂടിയായ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് മഞ്ചേരി ശ്രീധരൻ നായരുടെയും പരാതിക്കാരനായ പി.കെ. ഫിറോസിന്റെ അഭിഭാഷകന്റെയും വാദം കേട്ട ശേഷമാണു തീരുമാനം. ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിലെ ജനറൽ മാനേജർ തസ്‌തികയിൽ മന്ത്രി ജലീലിന്റെ ബന്ധുവായ കെ.ടി. അദീബിനെ നിയമിച്ചതിൽ സ്വജനപക്ഷപാതവും ക്രമക്കേടും ഉണ്ടെന്നാണു ഹർജിയിലെ ആരോപണം.

നിയമനം സംബന്ധിച്ച മൂന്നു സർക്കാർ ഫയലുകൾ മാർച്ച് എട്ടിനു ഹാജരാക്കാനാണു പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയോടു ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസും ഉപലോകായുക്ത ജസ്റ്റിസ് എ.കെ. ബഷീറും അടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. അഞ്ചു വർഷ സേവന കാലാവധിക്കു ശേഷം ജസ്റ്റിസ് പയസ് സി. കുര്യാക്കോസ് ഇന്നലെ വിരമിച്ചു. അദ്ദേഹം അവസാനം പരിഗണിച്ച കേസായിരുന്നു ഇത്.