ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിൽ കോൺഗ്രസിന്റെ വിവിധ സമിതികൾക്കു ഹൈക്കമാൻഡ് രൂപം നൽകി. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിന്റെ അധ്യക്ഷതയിലുള്ള ഏകോപന സമിതിയിലുള്ളത് 58 അംഗങ്ങൾ. | Loksabha Election 2019 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിൽ കോൺഗ്രസിന്റെ വിവിധ സമിതികൾക്കു ഹൈക്കമാൻഡ് രൂപം നൽകി. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിന്റെ അധ്യക്ഷതയിലുള്ള ഏകോപന സമിതിയിലുള്ളത് 58 അംഗങ്ങൾ. ജംബോ സമിതികൾ ഒഴിവാക്കുമെന്ന കെപിസിസി നിലപാടിനു വിരുദ്ധമാണ് ഗ്രൂപ്പ് താൽപര്യങ്ങൾ കൂടി പരിഗണിച്ചുള്ള സമിതികൾ.

മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, കെ. സി. വേണുഗോപാൽ, പി.സി. ചാക്കോ, പി.ജെ. കുര്യൻ, കൊടിക്കുന്നിൽ സുരേഷ്, കെ.സുധാകരൻ, വയലാർ രവി, സി.വി. പദ്മരാജൻ, തെന്നല ബാലകൃഷ്ണ പിള്ള, പി.പി. തങ്കച്ചൻ, വി.എം. സുധീരൻ, എം.എം. ഹസൻ തുടങ്ങിയവർ ഏകോപന സമിതിയിലുണ്ട്.

ADVERTISEMENT

മുല്ലപ്പള്ളി രാമചന്ദ്രൻ നേതൃത്വം നൽകുന്ന തിരഞ്ഞെടുപ്പ് സമിതിയിൽ എ.കെ. ആന്റണി, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, പി.സി.ചാക്കോ, കൊടിക്കുന്നിൽ സുരേഷ്, കെ.സുധാകരൻ, ബെന്നി ബഹനാൻ, ആര്യാടൻ മുഹമ്മദ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി.ഡി.സതീശൻ, കെ.വി. തോമസ്, കെ.സി. ജോസഫ് എന്നിവരുൾപ്പെടെ 30 അംഗങ്ങൾ.

കെ. മുരളീധരൻ നേതൃത്വം നൽകുന്ന പ്രചാരണ സമിതിയിൽ കൺ‍വീനർ വി.എസ്. ജോയ്, വി.എസ്. വിജയരാഘവൻ, കെ. ബാബു, ആർ. ചന്ദ്രശേഖരൻ, പ്രതാപവർമ്മ തമ്പാൻ, വി.ജെ. പൗലോസ്, കെ. ശിവദാസൻ നായർ, മാലേത്ത് സരളാദേവി, പി.ജെ. ജോയ്, പി.കെ. ജയലക്ഷ്മി, എഴുകോൺ നാരായണൻ, വർക്കല കഹാർ, ആര്യാടൻ ഷൗക്കത്ത്, ടോമി കല്ലാനി, മാത്യു കുഴൽനാടൻ എന്നിവരുൾപ്പെടെ 35 പേർ അംഗങ്ങൾ.

ADVERTISEMENT

വി. എസ്. ശിവകുമാർ അധ്യക്ഷനായ പബ്ലിസിറ്റി സമിതിയിൽ പി.എസ്. പ്രശാന്ത് കൺവീനറാകും. എൻ. പീതാംബരക്കുറുപ്പ്, സി.കെ. ശ്രീധരൻ, അജയ് തറയിൽ എന്നിവരുൾപ്പെടെ 36 അംഗങ്ങൾ. മാധ്യമ സമിതിയിൽ പാലോട് രവി ആണ് അധ്യക്ഷൻ; വിജയൻ തോമസ് കൺവീനർ. പന്തളം സുധാകരൻ, കെ.സി. അബു, രാജ്മോഹൻ ഉണ്ണിത്താൻ, റോയ് കെ. പൗലോസ് ഉൾപ്പെടെ 35 അംഗങ്ങൾ.