കാസർകോട് ∙ രാജ്മോഹൻ ഉണ്ണിത്താനെ കാസർകോട് മണ്ഡലത്തിൽ സ്ഥാനാർഥിയാക്കിയതിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയിലെ ഒരു വിഭാഗത്തിന് അതൃപ്തി. എന്നാൽ ഡിസിസി അംഗത്വം രാജിവയ്ക്കാൻ വൈകിട്ട് യോഗം ചേരുമെന്നു വരെയുള്ള ഭീഷണികൾക്കൊടുവിൽ ഹൈക്കമാൻഡ് തീരുമാനം എല്ലാവരും അംഗീകരിച്ചു. മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ രാജ്മോഹൻ ഉണ്ണിത്താനെ കാസർകോട് മണ്ഡലത്തിൽ സ്ഥാനാർഥിയാക്കിയതിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയിലെ ഒരു വിഭാഗത്തിന് അതൃപ്തി. എന്നാൽ ഡിസിസി അംഗത്വം രാജിവയ്ക്കാൻ വൈകിട്ട് യോഗം ചേരുമെന്നു വരെയുള്ള ഭീഷണികൾക്കൊടുവിൽ ഹൈക്കമാൻഡ് തീരുമാനം എല്ലാവരും അംഗീകരിച്ചു. മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി തുടങ്ങിയവരുമായുള്ള ചർച്ചയ്ക്കൊടുവിലാണ് പ്രതിഷേധം പിൻവലിച്ചത്. ജില്ലയിലെ പ്രശ്നങ്ങൾ തിരഞ്ഞെടുപ്പിനു ശേഷം പരിഹരിക്കാമെന്ന ഉറപ്പ് പ്രതിഷേധക്കാർക്കു ലഭിച്ചിട്ടുണ്ട്. 

എ. ഗോവിന്ദൻ നായർ, ബാലകൃഷ്ണൻ പെരിയ തുടങ്ങിയ ഡിസിസി സെക്രട്ടറിമാരുടെ നേതൃത്വത്തിലായിരുന്നു പരസ്യമായ എതിർപ്പ്. സ്ഥാനാർഥി നിർണയത്തിനെതിരെ അംഗങ്ങൾ ഒപ്പിട്ട കത്ത് കെപിസിസിക്ക് അയച്ചെന്നും എ. ഗോവിന്ദൻ നായർ അറിയിച്ചു. മണ്ഡലത്തിൽ നിന്നു തന്നെയുളള സുബയ്യ റൈയുടെ പേരായിരുന്നു പരിഗണനയിൽ. 

ADVERTISEMENT

അവസാന നിമിഷം ഇത് അട്ടിമറിക്കപ്പെട്ടതിനു പിന്നിൽ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ ആണെന്നു പ്രതിഷേധക്കാർ ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സഹകരിക്കില്ലെന്നും ഡിസിസി അംഗത്വം രാജിവയ്ക്കുമെന്നും പ്രതിഷേധക്കാർ രാവിലെ അറിയിച്ചെങ്കിലും വൈകിട്ടോടെ കെട്ടടങ്ങി. ജില്ല കോൺഗ്രസ് കമ്മിറ്റിയിലെ 2 വിഭാഗങ്ങൾ തമ്മിൽ കാലങ്ങളായുള്ള ഭിന്നതതയാണ് ഇന്നലെ പരസ്യമായത്.

മഞ്ഞുരുകി; ചാഴികാടന് ജോസഫിന്റെ പിന്തുണ 

ADVERTISEMENT

തൊടുപുഴ ∙ കേരള കോൺഗ്രസിൽ(എം) മഞ്ഞുരുകിയെന്നും പി.ജെ. ജോസഫ് പൂർണ പിന്തുണ അറിയിച്ചുവെന്നും കോട്ടയത്തെ സ്ഥാനാർഥി തോമസ് ചാഴികാടൻ. ജോസഫിന്റെ വീട്ടിലെത്തി അദ്ദേഹത്തെ സന്ദർശിച്ച ശേഷമായിരുന്നു ചാഴികാടന്റെ പ്രതികരണം.