കൊച്ചി ∙ ശബരിമലയിൽ പൊലീസ് നടത്തിയ അതിക്രമവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിൽ പൊലീസിന്റെ ഭാഗത്തുള്ള ഉദാസീനത അപലപനീയമാണെന്ന് ഹൈക്കോടതി പരാ‍മർശിച്ചു. വാഹനങ്ങൾ പൊലീസ്

കൊച്ചി ∙ ശബരിമലയിൽ പൊലീസ് നടത്തിയ അതിക്രമവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിൽ പൊലീസിന്റെ ഭാഗത്തുള്ള ഉദാസീനത അപലപനീയമാണെന്ന് ഹൈക്കോടതി പരാ‍മർശിച്ചു. വാഹനങ്ങൾ പൊലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ശബരിമലയിൽ പൊലീസ് നടത്തിയ അതിക്രമവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിൽ പൊലീസിന്റെ ഭാഗത്തുള്ള ഉദാസീനത അപലപനീയമാണെന്ന് ഹൈക്കോടതി പരാ‍മർശിച്ചു.

വാഹനങ്ങൾ പൊലീസ് അടിച്ചുതകർത്തെന്നും മറ്റുമുള്ള ആരോപണങ്ങളാണ് കോടതി പരിഗണിച്ചത്.

ADVERTISEMENT

അക്രമത്തിനു മുതിർന്ന മൂന്നു പൊലീസുകാരെ തിരിച്ചറിഞ്ഞു ചോദ്യം ചെയ്തെന്നും ബാക്കിയുള്ളവർ വ്യത്യസ്ത ബറ്റാലിയനിൽനിന്നു വന്നു മടങ്ങിയതിനാൽ തിരിച്ചറിയേണ്ടതുണ്ടെന്നും സർക്കാർ അറിയിച്ചു. തിരഞ്ഞെടുപ്പായതിനാൽ അവരെ മാറ്റിയിട്ടുണ്ടാകാമെന്നും പറഞ്ഞു. ഈ വാദം വിശ്വസനീയമല്ലെന്നു കോടതി വാദത്തിനിടെ പറഞ്ഞു. അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ കാര്യശേഷിള്ളവരാണോ എന്ന് ആരാഞ്ഞു. തിരിച്ചറിഞ്ഞതായി പറയുന്ന മുന്നു പൊലീസുകാർക്ക് എതിരെയുള്ള അച്ചടക്ക നടപടിയുടെ കാര്യം സർക്കാർ പറയുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 

സമാധാനം തകർക്കരുത്

ADVERTISEMENT

∙ ശബരിമലയിൽ നിലവിൽ ക്രമസമാധാന പ്രശ്‌നങ്ങളില്ലെന്നും സമാധാനാന്തരീക്ഷം തകർക്കാൻ ആരും ശ്രമിക്കരുതെന്നും കോടതി പരാമർശിച്ചു. ശബരിമലയിലെ മതനിരപേക്ഷ സംവിധാനത്തിനു പോറൽ വരുത്താൻ ആരും മുതിരരുതെന്നും വാദത്തിനിടെ പറഞ്ഞു.