തിരുവനന്തപുരം ∙ എൽഡിഎഫിനും യുഡിഎഫിനും പുറകെ ഏറെ വൈകി മാത്രം ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിൽ ആർഎസ്എസിനു കടുത്ത അതൃപ്തി. ഓരോ മണ്ഡലത്തിലെയും സ്ഥാനാർഥികളെ | Elections 2019 | Manorama News

തിരുവനന്തപുരം ∙ എൽഡിഎഫിനും യുഡിഎഫിനും പുറകെ ഏറെ വൈകി മാത്രം ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിൽ ആർഎസ്എസിനു കടുത്ത അതൃപ്തി. ഓരോ മണ്ഡലത്തിലെയും സ്ഥാനാർഥികളെ | Elections 2019 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ എൽഡിഎഫിനും യുഡിഎഫിനും പുറകെ ഏറെ വൈകി മാത്രം ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിൽ ആർഎസ്എസിനു കടുത്ത അതൃപ്തി. ഓരോ മണ്ഡലത്തിലെയും സ്ഥാനാർഥികളെ സംബന്ധിച്ച തങ്ങളുടെ തീരുമാനങ്ങളും അഭിപ്രായങ്ങളും അറിയിച്ച ശേഷവും പട്ടികയെച്ചൊല്ലി തുടരുന്ന തർക്കങ്ങളാണ് ആർഎസ്എസിനെ ചൊടിപ്പിച്ചത്. അതൃപ്തി ആർഎസ്എസ് നേതൃത്വം ബിജെപി അധ്യക്ഷൻ അമിത് ഷായെ അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ പ്രമുഖരായ എല്ലാ നേതാക്കളെയും മൽസരിപ്പിക്കണമെന്ന് ആർഎസ്എസ് നിർദേശിച്ചിരുന്നു. എന്നാൽ പട്ടിക വൈകുന്നതിലൂടെ ഉള്ള സാധ്യതകൾ പോലും ഇല്ലാതാവുകയാണെന്നാണു വിലയിരുത്തൽ. ശബരിമല വിഷയമുൾപ്പെടെ നിരവധി അനുകൂല ഘടകങ്ങളുണ്ടായിട്ടും അതു പ്രയോജനപ്പെടുത്താൻ സംസ്ഥാന ബിജെപി നേതൃത്വം തയാറാവുന്നില്ല.

ADVERTISEMENT

പ്രധാന നേതാക്കളുടെയെല്ലാം പാർലമെന്ററി വ്യാമോഹം മറയില്ലാതെ പുറത്തുവന്നതും സീറ്റിനായി കലഹിക്കുന്നതും പാർട്ടിയെ വോട്ടർമാർക്കിടയിൽ അപഹാസ്യരാക്കിയിരിക്കുകയാണ്. ഗ്രൂപ്പിസം ബിജെപിയുടെ ഉള്ള സാധ്യതകളെ പോലും ഇല്ലാതാക്കും. എൽഡിഎഫും യുഡിഎഫും പ്രചാരണത്തിൽ ഏറെ മുന്നേറിയ സാഹചര്യത്തിൽ നഷ്ടമായ സമയം തിരിച്ചുപിടിക്കാൻ പ്രത്യേക പദ്ധതി വേണമെന്നും സംഘനേതൃത്വം നിർദേശിച്ചതായി അറിയുന്നു. കുമ്മനം രാജശേഖരന്റെ വിജയം ഉറപ്പിക്കുന്നതിനായി കൂടുതൽ പ്രവർത്തകർ തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവർത്തിക്കണമെന്നും നിർദേശമുണ്ട്.