ന്യൂഡൽഹി ∙ മത്സരിക്കണമെന്നു നിർബന്ധമാണെങ്കിൽ പത്തനംതിട്ട തന്നെ തനിക്കു നൽകണമെന്നാണു പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടതെന്ന് മന്ത്രി അൽഫോൻസ് കണ്ണന്താനം. തുടക്കം മുതൽ താൻ പറയുന്നതു സ്ഥാനാർഥിയാക്കരുതെന്നാണ്. | Elections 2019 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മത്സരിക്കണമെന്നു നിർബന്ധമാണെങ്കിൽ പത്തനംതിട്ട തന്നെ തനിക്കു നൽകണമെന്നാണു പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടതെന്ന് മന്ത്രി അൽഫോൻസ് കണ്ണന്താനം.

തുടക്കം മുതൽ താൻ പറയുന്നതു സ്ഥാനാർഥിയാക്കരുതെന്നാണ്. മന്ത്രിയായതു കൊണ്ടു മത്സരിച്ചേ പറ്റൂ എന്നാണെങ്കിൽ സ്വന്തം മണ്ഡലമായ പത്തനംതിട്ട തന്നാൽ നന്നായിരിക്കുമെന്നാണു നേതൃത്വത്തെ അറിയിച്ചത്. മണ്ഡലത്തിന്റെ ഭാഗമായ കാഞ്ഞിരപ്പള്ളിയിൽ എംഎൽഎ ആയിരുന്നു. കോട്ടയം  കലക്ടറും.

ADVERTISEMENT

‘കൊല്ലത്തെക്കാൾ എനിക്കു വ്യക്തിബന്ധങ്ങളുള്ളതു മലപ്പുറം മണ്ഡലത്തിലാണ് ’– പത്തനംതിട്ടയ്ക്കു പകരം കൊല്ലം ലഭിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. ജാതിയും മതവും തിരഞ്ഞെടുപ്പിൽ പരിഗണിക്കുന്ന കാര്യങ്ങളാണ്. താൻ കത്തോലിക്കൻ. ഭാര്യ ഓർത്തഡോക്സ്. എല്ലാ സഭകളുമായും നല്ല ബന്ധമുണ്ട്. എങ്കിലും പത്തനംതിട്ടയിൽ ശ്രീധരൻ പിള്ളയ്ക്കോ മറ്റു ബിജെപി നേതാക്കൾക്കോ ജയിക്കാൻ കൂടുതൽ സാധ്യതയുണ്ടെങ്കിൽ അവർക്കു സീറ്റു കൊടുക്കുന്നതിനോടു വിരോധമില്ല– അദ്ദേഹം പറഞ്ഞു.

ജനങ്ങൾ വോട്ടു ചെയ്യുന്നതു വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്. കൊല്ലത്ത് ഒറ്റ മനുഷ്യനെ പോലും അറിയില്ല. അവിടെ ആദ്യമായി ഒരു പൊതുപരിപാടിയിൽ പങ്കെടുത്തതു രണ്ടാഴ്ച മുൻപാണ്. അവിടെയുള്ളതിനെക്കാൾ കൂടുതൽ കണക്‌ഷൻ മലപ്പുറത്തുണ്ട് – കൊല്ലത്തു മത്സരിക്കുന്നതിനോടുള്ള അനിഷ്ടം സൂചിപ്പിച്ച് കണ്ണന്താനം പറഞ്ഞു.