കാൾ മാർക്‌സും ഇഎംഎസും മുതൽ തോമസ് ഐസക്കു വരെ ഏതു താത്വികനെയും എതിരിടാൻ കേരളത്തിന്റെ വലതുപക്ഷ രാഷ്‌ട്രീയത്തിലെ ആശാനായിരുന്നു കെ.എം. മാണി. K M Mani Indian Veteran Politician and the leader of Kerala Congress dies at 86, an era ends in Kerala Politics! Find Latest News, Photos, Videos on K M Mani Death and Explore more on K M Mani Death

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാൾ മാർക്‌സും ഇഎംഎസും മുതൽ തോമസ് ഐസക്കു വരെ ഏതു താത്വികനെയും എതിരിടാൻ കേരളത്തിന്റെ വലതുപക്ഷ രാഷ്‌ട്രീയത്തിലെ ആശാനായിരുന്നു കെ.എം. മാണി. മാർക്‌സിനോടു സിദ്ധാന്തംകൊണ്ടും ഐസക്കിനോടു കണക്കുകൾകൊണ്ടും മാണി മല്ലിട്ടു. അധ്വാനവർഗം സിദ്ധാന്തം മാർക്സിന്റെ തൊഴിലാളി വർഗ സിദ്ധാന്തത്തിന്റെ പൊളിച്ചെഴുത്തായാണ് മാണി അവതരിപ്പിച്ചത്.

കർഷകത്തൊഴിലാളി മാത്രമല്ല, കർഷകനും അധ്വാനവർഗത്തിൽപ്പെടുമെന്നായിരുന്നു മാണിയുടെ വാദം. കർഷകകുടുംബത്തിൽ പിറന്ന്, കർഷകരുടെ പാർട്ടിയെ നയിച്ച ആളെ സംബന്ധിച്ചു സ്വാഭാവികമായി വന്നു ചേർന്ന സിദ്ധാന്തം കുടിയായിരുന്നു അത്. പ്രായോഗികരാഷ്ട്രീയം എന്ന ഒറ്റ ‘പ്രത്യയശാസ്ത്ര’ത്തിൽ പിടിച്ചുനിന്ന കേരളാകോൺഗ്രസിന്റെ മാനിഫെസ്റ്റോയായി മാറി അധ്വാനവർഗ സിദ്ധാന്തം.

ADVERTISEMENT

ഇഎംഎസ് തുടക്കകാലം മുതലേ കെ. എം മാണിയെ പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നാണു രാഷ്ട്രീയ ചരിത്രം. 1967 ൽ ഇഎംഎസ് മന്ത്രിസഭയ്ക്കെതിരെ ആരോപണങ്ങളുടെ കൊടുങ്കാറ്റഴിച്ചുവിട്ടത് അന്നു കന്നി എംഎൽഎയായ മാണിയായിരുന്നു. പ്രതിപക്ഷത്ത് ആകെ 14 എംഎൽഎമാരേയുള്ളൂ. മാണിക്ക് ഇഷ്ടം പോലെ അവസരം കിട്ടി. ഓരോ ദിവസവും ഓരോ രേഖകളുമായി സഭയിലെത്തി. അന്നു മാണിയുടെ കയ്യിലുള്ള സ്യൂട്ട്കേസ് തുറന്നാൽ എന്തായിരിക്കും പുറത്തുവരികയെന്നു ഭരണപക്ഷം ഭയന്നിരുന്നുവെന്നു പോലും കഥയുണ്ടായി.

ബോംബിട്ടിട്ട് ഓടിരക്ഷപ്പെടുന്ന പരിപാടിയായിരുന്നില്ല മാണിയുടേത്. പിന്നാലേ നിൽക്കും. രേഖകളും തെളിവുകളുമൊക്കെയായി അസൽ വക്കീലായി വാദിക്കും. ആരോഗ്യമന്ത്രിയായിരുന്ന വെല്ലിങ്ടണിനെതിരായ ആരോപണങ്ങൾ തെളിയിക്കാൻ കമ്മിഷനു മുന്നിൽ കറുത്ത കോട്ടിട്ടാണു മാണി ഹാജരായത്!

ADVERTISEMENT

അതേക്കുറിച്ച് മാണി പിന്നീടു പറഞ്ഞു: ‘‘കന്നി എംഎൽഎയായി 1967ൽ നിയമസഭയിലെത്തിയ ഞാൻ അന്നത്തെ സർക്കാരിനെതിരെ ഒട്ടേറെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഇ. എം. എസുമായി മിക്കവാറും ദിവസങ്ങളിൽ ഞാൻ ഏറ്റുമുട്ടാറുണ്ടായിരുന്നു. എന്നാൽ ഒരിക്കൽ പോലും അദ്ദേഹം വിമർശനങ്ങളിൽ അസഹിഷ്‌ണുത കാട്ടിയിട്ടില്ല. ഇതിന്റെയൊന്നും പേരിൽ എന്നോട് ഒരു തരത്തിലുള്ള വിരോധവും കാണിച്ചിട്ടില്ല’’.

വർഗസമരവും രക്തരൂഷിത വിപ്ലവവുമില്ലാതെ വ്യവസ്ഥാപിത മാർഗങ്ങളിൽക്കൂടി തന്നെ പുത്തൻ സോഷ്യലിസ്റ്റ് സാമൂഹിക ക്രമം കൈവരിക്കാൻ കഴിയുമെന്ന് ആലുവയിൽ 1973 ൽ ‍ചേർന്ന കേരള കോൺഗ്രസ് പ്രതിനിധി സമ്മേളനത്തിൽ അദ്ദേഹം അവതരിപ്പിച്ച ‘ആലുവാ സാമ്പത്തിക പ്രമേയം ’വലിയ ചർച്ചയായി. അന്നു മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോൻ പ്രമേയത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു : ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയ കക്ഷി പാസാക്കിയ ഗൗരവമേറിയ പ്രമേയം. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനവും എന്ന നിർവചനത്തിലൂടെ കേന്ദ്ര–സംസ്ഥാന ബന്ധങ്ങൾ മാണി വ്യാഖ്യാനിച്ചതും ശ്രദ്ധേയമായിരുന്നു.