തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിലെ പോരായ്മകൾ പരിഹരിക്കാൻ കർശന നിർദേശങ്ങളുമായി കോൺഗ്രസ് ഹൈക്കമാൻഡ്. ഇന്നലെ എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിന്റെ നേതൃത്വത്തിൽ ചേർന്ന യോഗമാണ് | Thiruvananthapuram Elections 2019 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിലെ പോരായ്മകൾ പരിഹരിക്കാൻ കർശന നിർദേശങ്ങളുമായി കോൺഗ്രസ് ഹൈക്കമാൻഡ്. ഇന്നലെ എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിന്റെ നേതൃത്വത്തിൽ ചേർന്ന യോഗമാണ് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്. തിരുവനന്തപുരം മണ്ഡലത്തിലെ പ്രചാരണമാണ് യോഗത്തിൽ പ്രധാനമായും അവലോകനം ചെയ്തത്. രാഹുൽ ഗാന്ധിയുടെ പ്രചാരണ യോഗങ്ങളുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും വിലയിരുത്തി.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പങ്കെടുത്ത യോഗത്തിൽ തിരുവനന്തപുരം നിയോജകമണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കളെയും ഘടകകക്ഷി നേതാക്കളെയും വിളിച്ചിരുന്നു. പോരായ്മകളുണ്ടെങ്കിൽ എത്രയും പെട്ടെന്നു പരിഹരിക്കണമെന്നും ബൂത്ത് തലത്തിൽ പ്രവർത്തനം ശക്തിപ്പെടുത്താൻ നടപടികളെടുക്കണമെന്നും മുകുൾ വാസ്നിക് നിർദേശിച്ചു. എല്ലാ മണ്ഡലങ്ങളിലും പ്രചാരണം ശക്തമായി നടക്കുന്നുണ്ടെന്ന് യോഗത്തിനു ശേഷം മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ചെറിയ അസ്വാരസ്യങ്ങളുണ്ടെന്ന വാർത്തകൾ വന്നപ്പോഴാണ് അക്കാര്യം പരിശോധിച്ചത്. ഒരു പ്രശ്നവുമില്ല. എല്ലാവരും ഐക്യത്തോടെ മുന്നോട്ടുപോകുന്നു. തിരുവനന്തപുരത്ത് നിരീക്ഷകനെ നിയമിച്ചത് പ്രചാരണരംഗത്തെ പോരായ്മ കൊണ്ടല്ല. എല്ലായിടത്തും നിരീക്ഷകരുണ്ട്. ആദ്യ തിരഞ്ഞെടുപ്പ് മുതലുള്ള കോൺഗ്രസ് രീതിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. 

ADVERTISEMENT

വീഴ്ചയില്ലെന്ന് ദേശീയനേതൃത്വം

തിരുവനന്തപുരം∙ കോൺഗ്രസ് പ്രചാരണത്തിൽ വീഴ്ചയുണ്ടെന്ന വാർത്തകൾ നിഷേധിച്ച് കോൺഗ്രസ് ജനൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാലും മുകുൾ വാസ്നിക്കും. കേരളത്തിലെ പ്രചാരണം ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്ന് വേണുഗോപാൽ പറഞ്ഞു. ഒരു പാളിച്ചയുമില്ല. ഹൈക്കമാൻഡിന് അക്കാര്യത്തിൽ സംതൃപ്തിയുണ്ട്. ഏറ്റവും വിജയസാധ്യതയുള്ള മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. എല്ലാ മണ്ഡലത്തിലും നിരീക്ഷകരുണ്ട്. തിരുവനന്തപുരത്ത് പ്രത്യേകശ്രദ്ധ വേണമെന്ന് പാർട്ടി തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് നാന പഠോളിയെ നിയോഗിച്ചത്. അത് ഇവിടുത്തെ പോരായ്മ കൊണ്ടല്ല, മറിച്ച് നിർണായക മണ്ഡലമായതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

തിരുവനന്തപുരത്ത് നിരീക്ഷകനായി നാന പഠോളിയെ നിയോഗിച്ചത് മണ്ഡലത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണെന്ന് മുകുൾ വാസ്നിക് പറഞ്ഞു. വരികൾക്കിടയിൽ വായിക്കേണ്ട കാര്യമില്ല. ശശി തരൂരിന് എല്ലാവിധ പിന്തുണയും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വിജയിക്കുമെന്ന് ഉറപ്പാണെന്നും മുകുൾ വാസ്നിക് പറഞ്ഞു. അതിനിടെ, നാന പഠോളി ഇന്നലെ വൈകിട്ട് തിരുവനന്തപുരത്തെത്തി. ശശി തരൂരിന്റെ വിജയം ഉറപ്പാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.