ചേർത്തല ∙ വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ജയിക്കുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മകനും വയനാട്ടിലെ എൻഡിഎ സ്ഥാനാർഥിയുമായ | Wayanad Elections 2019 | Manorama News

ചേർത്തല ∙ വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ജയിക്കുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മകനും വയനാട്ടിലെ എൻഡിഎ സ്ഥാനാർഥിയുമായ | Wayanad Elections 2019 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേർത്തല ∙ വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ജയിക്കുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മകനും വയനാട്ടിലെ എൻഡിഎ സ്ഥാനാർഥിയുമായ തുഷാർ വെള്ളാപ്പള്ളിക്കൊപ്പം കണിച്ചുകുളങ്ങര വിഎച്ച്എസ്എസിലെ ബൂത്തിൽ വോട്ട് ചെയ്ത് ഇറങ്ങിയ ശേഷമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളെ കാണുന്നതിനു മുൻപേ തുഷാർ വെള്ളാപ്പള്ളി ഒഴിഞ്ഞു മാറിയിരുന്നു. ജയിച്ചതിനു ശേഷം രാഹുൽ ഗാന്ധി വയനാട് സീറ്റ് ഉപേക്ഷിച്ചാൽ അത് ജനങ്ങളോടുള്ള വഞ്ചനയാകും. ആലപ്പുഴയിൽ ആരിഫ് ജയിക്കും. തിരുവനന്തപുരത്തും പത്തനംതിട്ടയിലുമാണ് ത്രികോണ മത്സരം. ശബരിമല പല മണ്ഡലങ്ങളിലും സംസ്ഥാന സർക്കാരിനു തിരിച്ചടിയാകും. ബിജെപി കേന്ദ്രത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ പ്രീതി നടേശൻ, മകൾ വന്ദന, മരുമകൾ ആശ, കൊച്ചുമകൻ ദേവ് തുഷാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.