മുംബൈ ∙ പുതിയ ഇന്ത്യൻ റീഡർഷിപ് സർവേ (ഐആർഎസ്) പ്രകാരം മലയാള മനോരമയ്ക്ക് 1.75 കോടി വായനക്കാർ. ആകെ വായനക്കാരിൽ 14.81 ലക്ഷത്തിന്റെ വർധന. ഭാഷാ ദിനപത്രങ്ങളിൽ ഇന്ത്യയിൽ ഏറ്റവും വളർച്ചയുള്ളതും മനോരമയ്ക്കു തന്നെ. | Indian Readership Survey 2019 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ പുതിയ ഇന്ത്യൻ റീഡർഷിപ് സർവേ (ഐആർഎസ്) പ്രകാരം മലയാള മനോരമയ്ക്ക് 1.75 കോടി വായനക്കാർ. ആകെ വായനക്കാരിൽ 14.81 ലക്ഷത്തിന്റെ വർധന. ഭാഷാ ദിനപത്രങ്ങളിൽ ഇന്ത്യയിൽ ഏറ്റവും വളർച്ചയുള്ളതും മനോരമയ്ക്കു തന്നെ.

ഒരു കോപ്പിക്കുള്ള ശരാശരി വായനക്കാരുടെ എണ്ണത്തിൽ (ആവറേജ് ഇഷ്യു റീഡർഷിപ്) ഇന്ത്യയിലെ ഒന്നാമത്തെ ഭാഷാ ദിനപത്രം എന്ന സ്ഥാനം മനോരമ നിലനിർത്തി. ഈ വിഭാഗത്തിൽ ഹിന്ദിക്കു പുറമെ, ആദ്യ 5 സ്ഥാനങ്ങളിലുള്ള ഏക പ്രസിദ്ധീകരണവുമാണ്. ബാക്കിയെല്ലാ മലയാള പത്രങ്ങൾക്കും ചേർന്നുള്ളതിനെക്കാൾ കൂടുതലാണ് ഈ വിഭാഗത്തിൽ മനോരമയുടെ വളർച്ച. തൊട്ടടുത്ത 6 മലയാള പത്രങ്ങൾ ഒരുമിച്ചുകൂട്ടിയാലും അതിലേറെ ആളുകളിൽ മനോരമ എത്തുന്നു. കേരളത്തിലെ പത്രവായനക്കാരിൽ മൂന്നിൽ രണ്ടു പേരും മനോരമയാണ് വായിക്കുന്നത്. രണ്ടാമത്തെ മലയാള പത്രവുമായുള്ള ലീഡും വർധിച്ചു; ഇപ്പോൾ 45 ലക്ഷം.

ADVERTISEMENT

ഐആർഎസ് 2019 ഒന്നാം പാദ കണക്കുകളാണു പുറത്തുവന്നത്. ഉപഭോഗശേഷി അടിസ്ഥാനമാക്കിയുള്ള ന്യൂ കൺസ്യൂമർ ക്ലാസിഫിക്കേഷൻ സിസ്റ്റത്തിന്റെ (എൻസിസിഎസ്) എ, ബി വിഭാഗങ്ങളിൽ മാത്രം 11 ലക്ഷം വായനക്കാർ കൂടി. 30 വയസ്സിൽ താഴെയുള്ള വായനക്കാർ 5.76 ലക്ഷം വർധിച്ചു. അച്ചടി മാധ്യമങ്ങൾക്കു വായനക്കാർ കൂടുന്നതായാണു സർവേ വ്യക്തമാക്കുന്നത്. 2017 നെ അപേക്ഷിച്ച് ഇന്ത്യയിൽ പത്രവായനക്കാരുടെ എണ്ണത്തിലുള്ള വർധന 1.8 കോടി.