സാമൂഹിക നീതി വകുപ്പിനു കീഴിലുള്ള ശിശുക്ഷേമ സമിതി ജില്ലാ കമ്മിറ്റികളിൽ സിപിഎം അനുഭാവികളെ തിരുകിക്കയറ്റിയെന്ന പരാതിക്കു പിന്നാലെ ജില്ലകളിലെ ജുവനൈൽ ജസ്റ്റിസ് ബോർഡ് നിയമനവും വിവാദത്തിൽ. | CPM | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാമൂഹിക നീതി വകുപ്പിനു കീഴിലുള്ള ശിശുക്ഷേമ സമിതി ജില്ലാ കമ്മിറ്റികളിൽ സിപിഎം അനുഭാവികളെ തിരുകിക്കയറ്റിയെന്ന പരാതിക്കു പിന്നാലെ ജില്ലകളിലെ ജുവനൈൽ ജസ്റ്റിസ് ബോർഡ് നിയമനവും വിവാദത്തിൽ. കഴിഞ്ഞ മാർച്ച് 6 നാണു ജില്ലകളിലെ ജുവനൈൽ ജസ്റ്റിസ് ബോർഡ് രൂപീകരിച്ച് ഉത്തരവിറങ്ങിയത്. ബോർഡിലെ 2 അംഗങ്ങളെയാണു തിരഞ്ഞെടുത്തത്. മജിസ്ട്രേട്ടാണ് അധ്യക്ഷൻ. അംഗങ്ങളെ തിരഞ്ഞെടുക്കാൻ അഭിമുഖം നടത്തിയവരുടെ 7 അംഗ പാനലിലും സിപിഎം ബന്ധമുള്ളവരായിരുന്നു ഏറെയും.

ശിശുക്ഷേമ സമിതി, ജുവനൈൽ ജസ്റ്റിസ് ബോർഡ് എന്നിവയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കാൻ ഒരേ ബോർഡാണ് അഭിമുഖം നടത്തിയത്. സിപിഎം എംഎൽഎയുടെ ഭാര്യ, കെജിഒഎ നേതാവ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, എൻജിഒ യൂണിയൻ മുൻ ജില്ലാ സെക്രട്ടറി തുടങ്ങിയവർ ഉൾപ്പെട്ടതായിരുന്നു പാനൽ. ഇതിനിടെ, അഭിമുഖത്തിന്റെ വിശദാംശങ്ങൾ വിവരാവകാശ നിയമപ്രകാരം തേടിയവർക്ക് അത് അനുവദിക്കാൻ കഴിയില്ലെന്ന് അധികൃതർ മറുപടി നൽകി. പൊതുതാൽപര്യത്തെ ഹനിക്കുന്നു എന്നു കാരണം പറഞ്ഞാണു രേഖകൾ നിഷേധിച്ചത്.

ADVERTISEMENT

മലപ്പുറം ജില്ലയിലെ ഒരംഗം സിപിഎം ഏരിയ സെക്രട്ടറിയുടെ ഭാര്യയാണ്. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ ഭാരവാഹിയും സംസ്ഥാന കമ്മിറ്റി അംഗവും മുൻ നഗരസഭാംഗവുമാണ്. മറ്റൊരംഗം ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ ഭാരവാഹിയാണ്. തൃശൂരിൽ സിപിഎം ഏരിയാ കമ്മിറ്റി അംഗം ബോർഡിൽ ഉൾപ്പെട്ടു. ആലപ്പുഴയിൽ നിന്നുള്ള അംഗം സിപിഎം ചേർത്തല ഏരിയ മുൻ സെക്രട്ടറിയാണ്. മറ്റു ജില്ലകളിലെ അംഗങ്ങളിൽ ചിലർ പാർട്ടി ഭാരവാഹികൾ അല്ലെങ്കിലും അനുഭാവികളാണ്.