കണ്ണൂർ ∙ കാർഷികോൽപന്നങ്ങളുടെ മൂല്യവർധന സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി അതിന്റെ സാമ്പത്തിക ലാഭം കർഷകനു ലഭ്യമാക്കുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നു മന്ത്രി വി.എസ്.സുനിൽകുമാർ.

കണ്ണൂർ ∙ കാർഷികോൽപന്നങ്ങളുടെ മൂല്യവർധന സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി അതിന്റെ സാമ്പത്തിക ലാഭം കർഷകനു ലഭ്യമാക്കുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നു മന്ത്രി വി.എസ്.സുനിൽകുമാർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ കാർഷികോൽപന്നങ്ങളുടെ മൂല്യവർധന സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി അതിന്റെ സാമ്പത്തിക ലാഭം കർഷകനു ലഭ്യമാക്കുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നു മന്ത്രി വി.എസ്.സുനിൽകുമാർ. ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ കർഷകർക്കു ലഭ്യമാക്കാൻ സർക്കാർ ഇടപെടുമെന്നും മന്ത്രി പറഞ്ഞു. മലയാള മനോരമ കണ്ണൂർ യൂണിറ്റിന്റെ 25–ാം വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന വിഷൻ@2025 സെമിനാർ പരമ്പരകളുടെ ഭാഗമായി നടത്തിയ കാർഷിക സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുരുമുളക്, കശുമാവ് കർഷകരുടെ പ്രശ്നങ്ങളും പരിഹാരവുമാണു സെമിനാറിൽ ചർച്ച ചെയ്തത്. കർഷകർ തന്നെ കമ്പനികൾ രൂപീകരിച്ചു വിപണിയുടെ സാധ്യതകളെ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. അത്തരം സൊസൈറ്റികൾക്കായി സർക്കാർ 40 കോടി രൂപ നീക്കി വച്ചിട്ടുണ്ടെന്നും  അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. സുമേഷ് അധ്യക്ഷനായി.

ADVERTISEMENT

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് സെന്റർ ഡയറക്ടർ ഡോ.കെ.നിർമൽ ബാബു, സ്പൈസസ് റിസർച് സെന്റർ വകുപ്പ് മേധാവി സന്തോഷ് ജെ.ഈപ്പൻ, പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.ടി.ഷീജ, സ്പൈസസ് ഇന്ത്യ എഡിറ്റർ ഡോ. വി.ശ്രീകുമാർ, കണ്ണൂർ കൃഷിവിജ്ഞാൻ കേന്ദ്ര പ്രോഗ്രാം കോഓർഡിനേറ്റർ ഡോ.പി.ജയരാജ്, പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രം അസി. പ്രഫസർ ഡോ.പി.എം.അജിത്, കാർഷിക സർവകലാശാല ഫലവർഗ ഗവേഷണ കേന്ദ്രം മേധാവി ‍ഡോ.എം. ശോഭന, മാടക്കത്തറ കാഷ്യു റിസർച് സെന്റർ അസി.പ്രഫസർ ഡോ.ജലജ മേനോൻ, കൃഷി ഡപ്യൂട്ടി ഡയറക്ടർ എ.സാവിത്രി, പ്രിൻസിപ്പൽ കൃഷി ഓഫിസർ ബാബു ടി.ജോർജ്, മലയാള മനോരമ സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ എം.ബാബുരാജ് എന്നിവർ പ്രസംഗിച്ചു.