തിരുവനന്തപുരം ∙ രക്ഷിക്കാനെത്തിയവരോടു വെന്തെരിയുന്നതിനിടെ ലേഖ പറഞ്ഞു, 'എന്നെ രക്ഷിക്കാൻ നേക്കേണ്ട, ഉത്തരവാദി ചന്ദ്രനാണ്'. നെയ്യാറ്റിൻകര മഞ്ചവിളാകത്ത് വീട്ടമ്മയായ... Neyyattinkara Suicide

തിരുവനന്തപുരം ∙ രക്ഷിക്കാനെത്തിയവരോടു വെന്തെരിയുന്നതിനിടെ ലേഖ പറഞ്ഞു, 'എന്നെ രക്ഷിക്കാൻ നേക്കേണ്ട, ഉത്തരവാദി ചന്ദ്രനാണ്'. നെയ്യാറ്റിൻകര മഞ്ചവിളാകത്ത് വീട്ടമ്മയായ... Neyyattinkara Suicide

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ രക്ഷിക്കാനെത്തിയവരോടു വെന്തെരിയുന്നതിനിടെ ലേഖ പറഞ്ഞു, 'എന്നെ രക്ഷിക്കാൻ നേക്കേണ്ട, ഉത്തരവാദി ചന്ദ്രനാണ്'. നെയ്യാറ്റിൻകര മഞ്ചവിളാകത്ത് വീട്ടമ്മയായ ലേഖയും മകൾ വൈഷ്ണവിയും കിടപ്പുമുറിയിൽ സ്വയം തീകൊളുത്തി മരിച്ച സംഭവത്തിൽ, ലേഖ മരണത്തിനു മുൻപ് ഇങ്ങനെ പറഞ്ഞുവെന്നു സമീപവാസിയുടെ മൊഴി. ഇത് കേസ് അന്വേഷണത്തിൽ നിർണായകമായേക്കും.

സംഭവം അറിഞ്ഞ് വീട്ടിൽ ഓടിക്കൂടിയവരിൽ ഒരാളാണു മൊഴി നൽകിയത്. മകൾ വൈഷ്ണവി സംഭവസ്ഥലത്തു മരിച്ചെങ്കിലും 90% പൊള്ളലേറ്റ ലേഖ മെഡിക്കൽ കോളജ് ആശുപത്രിയിൽ മൂന്ന് മണിക്കൂറിനു ശേഷമാണു മരണത്തിനു കീഴടങ്ങിയത്. റിമാൻഡിൽ കഴിയുന്ന, ലേഖയുടെ ഭർത്താവ് ചന്ദ്രൻ, ഭർതൃമാതാവ് കൃഷ്ണമ്മയുടെ സഹോദരീ ഭർത്താവ് കാശിനാഥൻ എന്നിവരെ കൂടുതൽ ചോദ്യം ചെയ്യാനായി പൊലീസ് തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും.

ADVERTISEMENT

ബാങ്കിലെ ചില ജീവനക്കാരോട് ഹാജരാകാൻ വാക്കാൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവർ മുൻകൂർ ജാമ്യാപേക്ഷ നൽകി. ആത്മഹത്യാ കുറിപ്പിൽ പരാമർശിച്ച മന്ത്രിവാദിയെക്കുറിച്ച് അന്വേഷണം തുടരുകയാണ്. വൈഷ്ണവിയുടെ സഹപാഠികളിൽ നിന്നും അധ്യാപകരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചെങ്കിലും അധ്യാപകർക്കു വിഷയത്തെക്കുറിച്ചു കൂടുതലറിയില്ല. റിമാൻഡിൽ കഴിയുന്ന 4 പ്രതികൾ നൽകിയ ജാമ്യാപേക്ഷയിൽ തീർപ്പായില്ല. ഇന്നലെ പൊലീസ് വീട്ടിലെത്തി ചന്ദ്രന്റെ അമ്മ കൃഷ്ണമ്മയുടെ മുറി തുറന്നു പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല.