തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് മികച്ച നേട്ടമെന്ന് മനോരമ ന്യൂസ് - കാർവി ഇൻസൈറ്റ്സ് എക്സിറ്റ് പോൾ ഫലം. യുഡിഎഫിന് 13 മുതൽ 15 വരെയും എൽഡിഎഫിന് 2 മുതൽ 4 വരെയും സീറ്റുകളിൽ ജയസാധ്യത. ബിജെപി ഒരു സീറ്റും നേടാം. 13 സീറ്റുകളിൽ യുഡിഎഫിനും 2 സീറ്റുകളിൽ എൽഡിഎഫിനും വ്യക്തമായ മേൽക്കൈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് മികച്ച നേട്ടമെന്ന് മനോരമ ന്യൂസ് - കാർവി ഇൻസൈറ്റ്സ് എക്സിറ്റ് പോൾ ഫലം. യുഡിഎഫിന് 13 മുതൽ 15 വരെയും എൽഡിഎഫിന് 2 മുതൽ 4 വരെയും സീറ്റുകളിൽ ജയസാധ്യത. ബിജെപി ഒരു സീറ്റും നേടാം. 13 സീറ്റുകളിൽ യുഡിഎഫിനും 2 സീറ്റുകളിൽ എൽഡിഎഫിനും വ്യക്തമായ മേൽക്കൈ ഉണ്ട്. തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, കണ്ണൂർ, കോഴിക്കോട് മണ്ഡലങ്ങളിൽ ഫലം പ്രവചനാതീതം. ഇവയിൽ ആലപ്പുഴയിലും തൃശൂരിലും എൽഡിഎഫിനും കണ്ണൂരിലും കോഴിക്കോട്ടും യുഡിഎഫിനും തിരുവനന്തപുരത്ത് ബിജെപിക്കുമാണു നേരിയ മുൻതൂക്കം.

യുഡിഎഫിന് ജയസാധ്യതയുള്ള മണ്ഡലങ്ങൾ: കാസർകോട്, വടകര, വയനാട്, മലപ്പുറം, പൊന്നാനി, ആലത്തൂർ, ചാലക്കുടി, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, മാവേലിക്കര, കൊല്ലം.

ADVERTISEMENT

എൽഡിഎഫിനു മുൻതൂക്കമുള്ളത് പാലക്കാട്ടും ആറ്റിങ്ങലിലുമാണ്. തിരുവനന്തപുരമൊഴികെ മറ്റ് 4 ഫോട്ടോഫിനിഷ് മണ്ഡലങ്ങളിലും പോരാട്ടം യുഡിഎഫും എൽഡിഎഫും തമ്മിലാണ്. തിരുവനന്തപുരത്ത് മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണ്.

ഇടതുമുന്നണിയുടെ വോട്ടുവിഹിതം 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെക്കാൾ 4 ശതമാനം കുറയാം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് 40% വോട്ട് നേടിയത് ഇത്തവണ 36% ആയി കുറയാം. ബിജെപി നാലുശതമാനം കൂടുതൽ വോട്ട് നേടി 11ൽ നിന്ന് 15 ശതമാനത്തിലെത്താം. യുഡിഎഫിന് 42ൽ നിന്ന് ഒരു ശതമാനം വോട്ട് മാത്രമാണ് കൂടുന്നത്. 2016 നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 38.86%, എൽഡിഎഫ് 43.31%, ബിജെപി 15.01% എന്നിങ്ങനെയായിരുന്നു വോട്ടുവിഹിതം. 

ADVERTISEMENT

മാതൃഭൂമി ന്യൂസ് സർവേയിലും 15 – 4 – 1 

മാതൃഭൂമി ന്യൂസ് ചാനൽ എക്സിറ്റ് പോൾ സർവേയിലും കേരളത്തിൽ യുഡിഎഫ് 15, എൽഡിഎഫ് 4, ബിജെപി 1. യുഡിഎഫ്: കൊല്ലം, പത്തനംതിട്ട, മാവേലിക്കര, കോട്ടയം, ഇടുക്കി, എറണാകുളം, ചാലക്കുടി, തൃശൂർ, ആലത്തൂർ, മലപ്പുറം, പൊന്നാനി, വടകര, വയനാട്, കണ്ണൂർ, കാസർകോട്. എൽഡിഎഫ്: ആറ്റിങ്ങൽ, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്. എൻഡിഎ: തിരുവനന്തപുരം