തിരുവനന്തപുരം∙ നഗരത്തെ മണിക്കൂറുകളോളം ഭീതിയുടെ മുൾമുനയിൽ നിർത്തി കിഴക്കേകോട്ടയിൽ രാവിലെയുണ്ടായ വൻ അഗ്നിബാധയിൽ രണ്ടു വ്യാപാരസ്ഥാപനങ്ങൾ കത്തിനശിച്ചു. കടകൾ തുറക്കുന്നതിനു മുമ്പായിരുന്നതിനാൽ ആളപായമില്ല.

തിരുവനന്തപുരം∙ നഗരത്തെ മണിക്കൂറുകളോളം ഭീതിയുടെ മുൾമുനയിൽ നിർത്തി കിഴക്കേകോട്ടയിൽ രാവിലെയുണ്ടായ വൻ അഗ്നിബാധയിൽ രണ്ടു വ്യാപാരസ്ഥാപനങ്ങൾ കത്തിനശിച്ചു. കടകൾ തുറക്കുന്നതിനു മുമ്പായിരുന്നതിനാൽ ആളപായമില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ നഗരത്തെ മണിക്കൂറുകളോളം ഭീതിയുടെ മുൾമുനയിൽ നിർത്തി കിഴക്കേകോട്ടയിൽ രാവിലെയുണ്ടായ വൻ അഗ്നിബാധയിൽ രണ്ടു വ്യാപാരസ്ഥാപനങ്ങൾ കത്തിനശിച്ചു. കടകൾ തുറക്കുന്നതിനു മുമ്പായിരുന്നതിനാൽ ആളപായമില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ നഗരത്തെ മണിക്കൂറുകളോളം ഭീതിയുടെ മുൾമുനയിൽ നിർത്തി കിഴക്കേകോട്ടയിൽ രാവിലെയുണ്ടായ വൻ അഗ്നിബാധയിൽ രണ്ടു വ്യാപാരസ്ഥാപനങ്ങൾ കത്തിനശിച്ചു. കടകൾ തുറക്കുന്നതിനു മുമ്പായിരുന്നതിനാൽ ആളപായമില്ല. മേലേ പഴവങ്ങാടിയിലെ ചെല്ലം അംബ്രല്ല മാർട്ടും ഗോഡൗണും സമീപത്തെ സുപ്രീം ലതേഴ്സിന്റെ ഗോഡൗണുമാണു അഗ്നിക്കിരയായത്.

70 വർഷമായി ഇവിടെ പ്രവർത്തിക്കുന്ന ചെല്ലം മാർട്ട് പൂർണമായും കത്തിയമർന്നു. ചെല്ലത്തിൽ ഒരു കോടിയിലേറെ രൂപയുടെയും സുപ്രീം ലതേഴ്സിൽ 30 ലക്ഷത്തിന്റെയും ഉൽപന്നങ്ങൾ ചാരമായി. കെട്ടിടങ്ങൾക്കും അനുബന്ധ ഉപകരണങ്ങൾക്കും സംഭവിച്ച നഷ്ടം ഇതിനു പുറമേയാണ്. ചെല്ലം മാർട്ടിന്റെ പിൻഭാഗത്തു ചൊവ്വാഴ്ച വൈകിട്ടു മാലിന്യങ്ങൾ കത്തിച്ചിരുന്നു. ഇതു പൂർണമായും അണയാതെ സ്ഥാപനത്തിലേക്കു തീ പടർന്നു പിടിച്ചതാകാമെന്നാണ് അഗ്നിശമന സേനയുടെ പ്രാഥമിക നിഗമനം. കൂടുതൽ പരിശോധന ആരംഭിച്ചു.

ADVERTISEMENT

വ്യാപാര സ്ഥാപനങ്ങൾക്കു പിൻവശത്തു താമസിക്കുന്ന വീട്ടമ്മ ഇന്നലെ രാവിലെ ഏഴരയോടെയാണു കനത്ത പുക വരുന്നതു കണ്ടത്. അവർ സമീപത്തെ കടകളിൽ അറിയിച്ചെങ്കിലും പതിവായി മാലിന്യങ്ങൾ കത്തിക്കുന്നതിന്റെ ഭാഗമാണെന്ന് എല്ലാവരും കരുതി. 9.10 ന് തീനാളങ്ങൾ ഉയർന്നതോടെയാണു പരിഭ്രാന്തരായ ആളുകൾ അഗ്നിശനസേനയെ വിവരം അറിയിക്കുന്നത്. സേനാംഗങ്ങൾ എത്തിയപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു.

ബാഗുകൾ, കുടകൾ, മറ്റു പ്ലാസ്റ്റിക്, റബർ ഉൽപന്നങ്ങൾ, കിടക്കകൾ തുടങ്ങിയവയുടെയെല്ലാം വൻ ശേഖരമുണ്ടായിരുന്ന ചെല്ലത്തിൽ ഇതെല്ലാം അഗ്നിക്കിരയായതോടെ കറുത്ത പുകനാളങ്ങൾ ഉയർന്നു പ്രദേശമാകെ ഇരുൾ മൂടി. കിഴക്കേകോട്ടയിലെ ഏറ്റവും തിരക്കേറിയ ഈ ഭാഗത്തും ഇടറോഡുകളിലും ഗതാഗതം സ്തംഭിച്ചു. ഇവിടെ നിന്ന് 25 മീറ്റർ മാത്രം അകലെ റെയിൽവേയുടെ ഡീസൽ ഡിപ്പോ സ്ഥിതി ചെയ്യുന്നതും ആശങ്ക വർധിപ്പിച്ചു.

ADVERTISEMENT

ചെങ്കൽച്ചൂള ഫയർ സ്റ്റേഷനിലെ വാഹനങ്ങൾ എത്തിയെങ്കിലും അതിലെ വെള്ളം തീ കെടുത്താൻ പര്യാപ്തമായില്ല. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ 19 വാഹനങ്ങളും വിമാനത്താവളത്തിലെ അഗ്നിശമനസേനാ വാഹനവും തുടർന്ന് എത്തി. കടകൾക്കുള്ളിലെ ഇടുങ്ങിയ ഏണിപ്പടികളും ഗോഡൗണുകൾക്കു ജനൽ ഇല്ലാത്തതും കാരണം വെള്ളം ചീറ്റുന്നതിനുള്ള ട്യൂബുകൾ എത്തിക്കാൻ പോലും പ്രയാസപ്പെട്ടു. തീയും കനത്ത പുകയും രക്ഷാപ്രവർത്തനത്തിനു വെല്ലുവിളിയായെങ്കിലും സേനാംഗങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനമാണു വലിയ ദുരന്തം ഒഴിവാക്കിയത്. സമീപത്തെ 17 കടകളിലേക്കും 7 വീടുകളിലേക്കും ഏതു നിമിഷവും തീപടരുമെന്ന അവസ്ഥയായിരുന്നു. വീടുകളിലെയും കടകളിലെയും പാചകവാതക സിലിണ്ടറുകൾ അതിവേഗം മാറ്റിയും ആളുകളെ ഒഴിപ്പിച്ചും മുൻകരുതലെടുത്തതിനാൽ വൻദുരന്തം ഒഴിവായി.

നിർത്താതെ വെള്ളം ചീറ്റിയിട്ടും ഉച്ചയ്ക്കു രണ്ടു മണിയോടെയാണു തീ നിയന്ത്രണവിധേയമായത്. രക്ഷാപ്രവർത്തനം നടത്തിയ 12 അഗ്നിശമനസേനാംഗങ്ങൾക്കു പരുക്കേറ്റു. സ്ഥലത്തെത്തിയ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ കലക്ടറോടു റിപ്പോർട്ട് തേടി. മന്ത്രി കടകംപളളി സുരേന്ദ്രൻ, വി.എസ്.ശിവകുമാർ എംഎൽഎ, മേയർ വി.കെ. പ്രശാന്ത് എന്നിവരും സ്ഥലത്തെത്തി.