തിരുവനന്തപുരം∙ കേരളത്തിൽ നിന്നു ബിഹാറിൽ തിരഞ്ഞെടുപ്പു ജോലിക്കു നിയോഗിക്കപ്പെട്ട പൊലീസുകാർക്കു ദുരിതം അനുഭവിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ഇത്തരം സംഭവങ്ങൾ | Elections 2019 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കേരളത്തിൽ നിന്നു ബിഹാറിൽ തിരഞ്ഞെടുപ്പു ജോലിക്കു നിയോഗിക്കപ്പെട്ട പൊലീസുകാർക്കു ദുരിതം അനുഭവിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നും തിരഞ്ഞെടുപ്പു കമ്മിഷനോടും സിആർപിഎഫിനോടും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പു ജോലിക്കു മറ്റു സംസ്ഥാനങ്ങളിൽ നിയോഗിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർക്കു മടക്കയാത്രയിൽ ഉൾപ്പെടെ സൗകര്യങ്ങൾ ഉറപ്പുവരുത്താൻ ബന്ധപ്പെട്ടവർക്കു നിർദേശം നൽകണം. ഉദ്യോഗസ്ഥരുടെ അഭിമാനം ഉയർത്തിപ്പിടിക്കാൻ അവരെ ജോലിക്കു നിയോഗിക്കുന്നവർക്കു ചുമതലയുണ്ട്.

ADVERTISEMENT

വിശ്രമരഹിതമായ ജോലിക്കു ശേഷം ബിഹാറിൽ നിന്നു മടങ്ങിയ പൊലീസുകാർക്കു ബർത്തോ സീറ്റോ ഇല്ലാതെ ജനറൽ കംപാർട്മെന്റിൽ ഞെരുങ്ങി യാത്ര ചെയ്യേണ്ട സ്ഥിതിയായിരുന്നു. ലക്ഷദ്വീപിലെ ജോലിക്കു പിന്നാലെയാണ് ഇവരിൽ പലരും ബിഹാറിലേക്കു പോയത്. ഇത്തരം സാഹചര്യങ്ങളിൽ ഇവർക്കായി പ്രത്യേക ബോഗി അനുവദിക്കേണ്ടതാണ്. അതു ചെയ്തില്ലെന്നു മാത്രമല്ല, ഏതാനും സ്ലീപ്പർ ബർത്ത് നീക്കിവയ്ക്കാൻ പോലും അധികൃതർ തയാറായില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.