മഞ്ചേരി∙ മൂക്കിലെ ദശയ്ക്കും തൊണ്ടയിലെ അസുഖത്തിനും ചികിത്സ തേടി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ 7 വയസ്സുകാരന് ആളുമാറി ഹെർണിയ ശസ്ത്രക്രിയ. കരുവാരകുണ്ട് കേരള എസ്റ്റേറ്റ് സ്വദേശിയായ

മഞ്ചേരി∙ മൂക്കിലെ ദശയ്ക്കും തൊണ്ടയിലെ അസുഖത്തിനും ചികിത്സ തേടി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ 7 വയസ്സുകാരന് ആളുമാറി ഹെർണിയ ശസ്ത്രക്രിയ. കരുവാരകുണ്ട് കേരള എസ്റ്റേറ്റ് സ്വദേശിയായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ചേരി∙ മൂക്കിലെ ദശയ്ക്കും തൊണ്ടയിലെ അസുഖത്തിനും ചികിത്സ തേടി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ 7 വയസ്സുകാരന് ആളുമാറി ഹെർണിയ ശസ്ത്രക്രിയ. കരുവാരകുണ്ട് കേരള എസ്റ്റേറ്റ് സ്വദേശിയായ കുട്ടിയാണ് ഡോക്ടറുടെ അനാസ്ഥയ്ക്ക് ഇരയായത്.

മൂത്രസഞ്ചിക്കു മീതെ വെള്ളംകെട്ടുന്ന അസുഖവുമായത്തിയ മറ്റൊരു കുട്ടിയുടെ പേരുമായുള്ള നേരിയ സാമ്യമാണ് അബദ്ധ ശസ്ത്രക്രിയയ്ക്കു കാരണമായതെന്നു പറയുന്നു. രണ്ടു കുട്ടികളെയും ഒരേ സമയത്താണ് ഓപ്പറേഷൻ തിയറ്ററിൽ പ്രവേശിപ്പിച്ചത്. മൂക്കിലെ ദശ മാറ്റേണ്ടിയിരുന്ന കുട്ടിയുടെ ശസ്ത്രക്രിയ കഴിഞ്ഞെന്ന വിവരം കിട്ടി പിതാവ് കാണാൻ ചെന്നപ്പോൾ അടിവയറ്റിൽ തുന്നിക്കെട്ട് കണ്ടു. ഡോക്ടറോട് വിശദീകരണം തേടിയപ്പോൾ ഹെർണിയ ശ്രദ്ധയിൽപെട്ടെന്നും അതിനാണ് ശസ്ത്രക്രിയ നടത്തിയതെന്നുമായിരുന്നു മറുപടി. മൂക്കിൽ ദശ വളരുന്ന അസുഖത്തിനാണു ശസ്ത്രക്രിയ തേടിയതെന്നു പറഞ്ഞപ്പോൾ മയക്കം വിടാത്ത അവസ്ഥയിൽ വീണ്ടും തിയറ്ററിൽ കയറ്റി മൂക്കിനുകൂടി ശസ്ത്രക്രിയ നടത്തുകയും ചെയ്തു.

ADVERTISEMENT

കുട്ടിക്ക് ഹെർണിയ ഉള്ളതായി കണ്ടെത്തിയിട്ടില്ലെന്നും അനുവാദം തേടാതെയാണ് ശസ്ത്രക്രിയയെന്നും ആരോപിച്ച് രക്ഷിതാക്കൾ ആരോഗ്യവകുപ്പിന് പരാതി നൽകാനൊരുങ്ങുകയാണ്. സംഭവം അന്വേഷിക്കുമെന്നും ഡോക്ടറോട് വിശദീകരണം തേടിയിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് ഡോ. നന്ദകുമാർ പറഞ്ഞു. രണ്ട് കുട്ടികളും സുഖം പ്രാപിച്ചു വരുന്നു.