തിരുവനന്തപുരം ∙ ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ടു ബാലഭാസ്കർ ഉൾപ്പെടെയുള്ളവരുടെ സാമ്പത്തിക ഇടപാടുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. ബാലഭാസ്കർ, പ്രകാശൻ തമ്പി, വിഷ്ണു, പാലക്കാട് പൂന്തോട്ടം കുടുംബം എന്നിവരുടെ | Violinist Balabhaskar | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ടു ബാലഭാസ്കർ ഉൾപ്പെടെയുള്ളവരുടെ സാമ്പത്തിക ഇടപാടുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. ബാലഭാസ്കർ, പ്രകാശൻ തമ്പി, വിഷ്ണു, പാലക്കാട് പൂന്തോട്ടം കുടുംബം എന്നിവരുടെ ബാങ്ക് നിക്ഷേപത്തിന്റെയും വസ്തു വകകളുടെയും വിവരം തേടി ബാങ്കുകൾക്കും കലക്ടർമാർക്കും ക്രൈംബ്രാഞ്ച് കത്തു നൽകും. റിസർവ് ബാങ്കിന്റെ സഹായവും തേടും.

ബാലഭാസ്കർ അപകടത്തിൽപ്പെട്ടതു  ഡ്രൈവർ ഉറങ്ങിപ്പോയതിനാലാകാമെന്നു  ദൃക്സാക്ഷിയായ കെഎസ്ആർടിസി ഡ്രൈവർ സി. അജി ക്രൈംബ്രാഞ്ചിനു മൊഴി നൽകി. ഡ്രൈവിങ് സീറ്റിൽ കണ്ടതു ബാലഭാസ്കറിനെയാണെന്ന് ആവർത്തിച്ചെങ്കിലും ബാലഭാസ്കറിനെ മുൻപ് അറിയില്ലായിരുന്നുവെന്നും മൊഴി നൽകി.

ADVERTISEMENT

അപകടം നേരിൽ കണ്ട അജിയെ വീണ്ടും ചോദ്യം ചെയ്തപ്പോൾ പറഞ്ഞ പ്രധാന കാര്യങ്ങൾ ഇങ്ങനെ: ആറ്റിങ്ങലിൽ വച്ചു ബാലഭാസ്കറിന്റെ കാർ അജിയുടെ ബസിനു മുന്നിൽ കയറി. അതിനു മുന്നിലായി മറ്റൊരു വെള്ള കാറുമുണ്ടായിരുന്നു. അപകട സ്ഥലത്തിന് അര കിലോമീറ്റർ മുൻപ് ഒരു കണ്ടെയ്നർ ലോറിയെ ഈ 3 വാഹനങ്ങളും മറികടന്നു.

അതിനു ശേഷം വെള്ള കാർ മുന്നോട്ടു പോയെങ്കിലും ബാലഭാസ്കറിന്റെ കാർ ഇടതു വശത്തു നിന്നു വലത്തേക്കു തെന്നിമാറി മരത്തിലിടിച്ചു. ഈ മൊഴിയിൽ നിന്ന് അന്വേഷണസംഘം വിലയിരുത്തുന്നത് ആറ്റിങ്ങൽ മുതൽ അപകടം നടന്നതു വരെ ദുരൂഹത ഉളവാക്കുന്ന ഒന്നും സംഭവിച്ചില്ലെന്നതാണ്. വെള്ള കാറിന്റെ കാര്യം പറയുന്നുണ്ടെങ്കിലും അത് ഇവരുമായി ഒരു ബന്ധവുമില്ലാത്ത യാത്രക്കാരുടെ കാറെന്നാണു മൊഴി വ്യക്തമാക്കുന്നത്. കൂടാതെ ഡ്രൈവർ ഉറങ്ങിപ്പോയ രീതിയിലാണ് അപകടമെന്നും അജി പറയുന്നത് അന്വേഷണ സംഘം  മുഖവിലയ്ക്കെടുക്കുന്നു.