പാലക്കാട് ∙ സിപിഎം ചെർപ്പുളശ്ശേരി ഏരിയാ കമ്മിറ്റി ഓഫിസിൽ വച്ചു പീഡിപ്പിച്ചെന്ന കേസിൽ പരാതിക്കാരിയെ പെ‍‍ാലീസ് പാർട്ടി ഓഫിസിൽ എത്തിച്ചു തെളിവെടുപ്പു നടത്തി. കഴിഞ്ഞ ദിവസം അതിരാവിലെ രഹസ്യമായിട്ടായിരുന്നു തെളിവെടുപ്പ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ സിപിഎം ചെർപ്പുളശ്ശേരി ഏരിയാ കമ്മിറ്റി ഓഫിസിൽ വച്ചു പീഡിപ്പിച്ചെന്ന കേസിൽ പരാതിക്കാരിയെ പെ‍‍ാലീസ് പാർട്ടി ഓഫിസിൽ എത്തിച്ചു തെളിവെടുപ്പു നടത്തി. കഴിഞ്ഞ ദിവസം അതിരാവിലെ രഹസ്യമായിട്ടായിരുന്നു തെളിവെടുപ്പ്. വനിതാ പെ‍ാലീസിന്റെ സാന്നിധ്യത്തിൽ അമ്മയ്ക്കെ‍ാപ്പമാണു യുവതിയെ എത്തിച്ചത്. രാവിലെ 6.15ന് ആരംഭിച്ച തെളിവെടുപ്പു 40 മിനിറ്റ് നീണ്ടു. തന്നെ പാർട്ടി ഓഫിസിൽ വച്ചു പീഡിപ്പിച്ചെന്ന മെ‍ാഴി യുവതി ആവർത്തിച്ചതായി അറിയുന്നു.

മങ്കരയിലും പെ‍ാലീസ് അന്വേഷണം നടത്തി. കൂടുതൽ തെളിവുകൾ ശേഖരിച്ചു കുറ്റപത്രം വേഗം നൽകാനാണു നീക്കം. ഡിഎൻഎ പരിശേ‍ാധനാ ഫലവും ലഭിക്കാനുണ്ട്. കേസിൽ പ്രതിയായ യുവാവ് 71 ദിവസത്തിനുശേഷം ജാമ്യത്തിലിറങ്ങി. കഴിഞ്ഞ വർഷം ജൂൺ ആദ്യ ആഴ്ച കേ‍ാളജ് മാഗസിൻ വിഷയം ചർച്ച ചെയ്യാൻ പാർട്ടി ഒ‍ാഫിസിലെത്തിയപ്പേ‍ാൾ ജ്യൂസിൽ മയക്കു മരുന്നു നൽകി പീഡിപ്പിച്ചെന്ന പരാതിയിലാണു കേസെടുത്തത്. പ്രസവശേഷം കുഞ്ഞിനെ ഉപേക്ഷിക്കാൻ യുവതി ശ്രമിച്ചതിനു കേസെടുത്തപ്പേ‍ാഴാണു സംഭവത്തിലെ പാർട്ടി ഒ‍ാഫിസ് ബന്ധം വെളിപ്പെടുത്തിയത്.

ADVERTISEMENT

പീഡന പരാതിയെച്ചൊല്ലി തിരഞ്ഞെടുപ്പു തേ‍ാൽവിയേ‍ാടെ പാർട്ടിക്കുള്ളിൽ വിവാദം രൂക്ഷമായി. ഗൂഢാലേ‍ാചന പെ‍ാലീസ് അന്വേഷിക്കണമെന്നാണു നേതൃത്വത്തിന്റെ ഇപ്പേ‍ാഴത്തെ ആവശ്യം. സിപിഎം പാലക്കാട് പാർലമെന്റ് മണ്ഡലം കമ്മിറ്റി തേ‍ാൽവി വിലയിരുത്തൽ യേ‍ാഗത്തിലും ചില നേതാക്കൾ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.