തിരുവനന്തപുരം ∙ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കു മെഡിക്കൽ പ്രവേശനത്തിനു 10% ക്വോട്ട സീറ്റുകൾക്ക് അപേക്ഷ സമർപ്പിക്കാൻ സ്വാശ്രയ മെഡിക്കൽ കോളജുകൾക്ക് അനുമതി പത്രം നൽകിയ ആരോഗ്യ വകുപ്പിന്റെ വിവാദ നടപടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കു മെഡിക്കൽ പ്രവേശനത്തിനു 10% ക്വോട്ട സീറ്റുകൾക്ക് അപേക്ഷ സമർപ്പിക്കാൻ സ്വാശ്രയ മെഡിക്കൽ കോളജുകൾക്ക് അനുമതി പത്രം നൽകിയ ആരോഗ്യ വകുപ്പിന്റെ വിവാദ നടപടി ആയുധമാക്കി പ്രതിപക്ഷം നിയമസഭയിൽ. സ്വാശ്രയ മെഡിക്കൽ സ്ഥാപനങ്ങളിലെ ഫീസ് നിർണയ, പ്രവേശന മേൽനോട്ട സമിതികളുടെ അംഗസംഖ്യ പുനഃക്രമീകരിക്കാനുള്ള ബില്ലിന്റെ ചർച്ചയിലാണു പ്രതിപക്ഷ അംഗങ്ങളായ പി.കെ ബഷീറും പി.ടി തോമസും ആരോപണമുന്നയിച്ചത്.

സീറ്റ് വർധനയ്ക്ക് അപേക്ഷിക്കാൻ സർക്കാർ കോളജുകൾക്ക് മാത്രമേ അനുമതിയുള്ളൂവെന്നു മെഡിക്കൽ കൗൺസിൽ വൈകിയാണു വ്യക്തത വരുത്തിയതെന്നും അതുകൊണ്ടാണു സ്വാശ്രയ കോളജുകളെ ആദ്യം പട്ടികയിൽ ഉൾപ്പെടുത്തിയതെന്നും മന്ത്രി കെ.കെ. ശൈലജ മറുപടി നൽകി. സ്വാശ്രയ കോളജുകളുടെ പട്ടിക നൽകുക മാത്രമാണു ചെയ്തത്. സീറ്റ് വർധനയ്ക്ക് അപേക്ഷിക്കാൻ മെഡിക്കൽ കൗൺസിലിന്റെ നിർദേശം വന്നതിനാൽ സർക്കാർ കോളജുകളിലെ സൗകര്യങ്ങൾ കൂടി പരിശോധിച്ച ശേഷമാണു തീരുമാനമെടുത്തതെന്നും മന്ത്രി പറഞ്ഞു.

ADVERTISEMENT

എന്നാൽ, മെഡിക്കൽ കൗൺസിലിന്റെ അംഗീകാരമില്ലാത്ത 2 സ്വാശ്രയ മെഡിക്കൽ കോളജുകൾക്കു പോലും സീറ്റ് വർധനയ്ക്കായി അപേക്ഷിക്കാൻ സർക്കാർ അനുമതി പത്രം നൽകിയെന്നു പി.കെ. ബഷീർ കുറ്റപ്പെടുത്തി. സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളെ സഹായിക്കാൻ വേണ്ടിയാണ് സർക്കാർ കത്ത് നൽകിയതെന്ന് പി.ടി. തോമസ് പറഞ്ഞു. ഇതാണോ പിണറായി സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടെന്നും അദ്ദേഹം ചോദിച്ചു.