മനുഷ്യത്വമില്ലാത്ത പ്രതികരണങ്ങൾ കൊലപാതകങ്ങളും കൊലപാതകശ്രമങ്ങളുമായി മാറുന്നതു തുടർച്ചയാകുന്നു. കേരളത്തിൽ 4 മാസത്തിനിടയിലുണ്ടായതു സമാനമായ 6 സംഭവങ്ങൾ. ഇന്നലെ ആലപ്പുഴ വള്ളികുന്നത്തു വനിതാ സിവിൽ പൊലീസ് ഓഫിസറെ | Vallikunnam Soumya Murder | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനുഷ്യത്വമില്ലാത്ത പ്രതികരണങ്ങൾ കൊലപാതകങ്ങളും കൊലപാതകശ്രമങ്ങളുമായി മാറുന്നതു തുടർച്ചയാകുന്നു. കേരളത്തിൽ 4 മാസത്തിനിടയിലുണ്ടായതു സമാനമായ 6 സംഭവങ്ങൾ. ഇന്നലെ ആലപ്പുഴ വള്ളികുന്നത്തു വനിതാ സിവിൽ പൊലീസ് ഓഫിസറെ വെട്ടിവീഴ്ത്തിയ ശേഷം പെട്രോൾ ഒഴിച്ചു കത്തിച്ചു കൊലപ്പെടുത്തിയതാണ് ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തേത്.

∙ 2019 മേയ് 31: വിവാഹാഭ്യർഥന നിരസിച്ചതിനെത്തുടർന്നു തിരുവനന്തപുരം എസ്എടി ആശുപത്രി നഴ്സിങ് അസിസ്റ്റന്റ് ചെങ്ങന്നൂർ സ്വദേശി പുഷ്പലത(39)യെ ആംബുലൻസിന്റെ മുൻ ഡ്രൈവർ കൊല്ലം ശാസ്താംപൊയ്ക റോഡുവിള വീട്ടിൽ നിഥിൻ വെട്ടിപ്പരുക്കേൽപിച്ചു. പുഷ്പലതയുടെ വലതുചെവിയുടെ പകുതി മുറിഞ്ഞുപോയി.

ADVERTISEMENT

∙ 2019 മേയ് 28: സൗഹൃദം ഒഴിവാക്കിയ യുവതിയെ കോട്ടയം മീനടം വട്ടക്കുന്ന് നെടുങ്ങോട്ട് ഷിൻസ് കൊലപ്പെടുത്താൻ ശ്രമിച്ചു. യുവതിയുടെ വീട്ടിൽക്കയറി തലയിണകൊണ്ടു വായും മൂക്കും പൊത്തി കൊലപ്പെടുത്താനായിരുന്നു ശ്രമം.

∙ 2019 ഏപ്രിൽ 4: വിവാഹാഭ്യർഥന നിരസിച്ച എൻജിനീയറിങ് വിദ്യാർഥിനി തൃശൂർ ചിയ്യാരം മച്ചിങ്ങൽ നീതു(22)വിനെ വടക്കേക്കാട് കല്ലൂക്കാടൻ നിധീഷ് കുത്തിവീഴ്ത്തിയശേഷം തീവച്ചു കൊന്നു.

ADVERTISEMENT

∙ 2019 മാർച്ച് 14: പ്രണയാഭ്യർഥന നിരസിച്ച യുവതിയെ പെട്രോൾ ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമം. പാലക്കാട് തച്ചമ്പാറ പൂവത്തിങ്കൽ മനു(24)വാണു കൊച്ചി പനമ്പിള്ളിനഗറിൽ കൊലപാതകശ്രമം നടത്തിയത്. സംഭവശേഷം അബുദാബിയിലേക്കു പോയ പ്രതിയെ പൊലീസ് ഒരു മാസത്തിനുശേഷം നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തു.

∙ 2019 മാർച്ച് 13: പ്രണയത്തിൽനിന്നു പിന്മാറിയതിന്റെ പകതീർക്കാൻ വിദ്യാർഥിനിയെ തിരുവല്ല നഗരത്തിൽ പട്ടാപ്പകൽ കുത്തിപ്പരുക്കേൽപിച്ച ശേഷം പെട്രോൾ ഒഴിച്ചു തീകൊളുത്തി. ചികിത്സയിലിരിക്കെ പെൺകുട്ടി മരിച്ചു. കുമ്പനാട് സ്വദേശി അജിൻ റെജി മാത്യു(18)വാണു പ്രതി.