തിരുവനന്തപുരം ∙ ‘‘അവർ വിട്ടുപോയില്ലേ? പിളർന്നുപോയില്ലേ ?’’.– കേരള കോൺഗ്രസിൽ അഭിപ്രായസമന്വയത്തിന് ഇനി എന്തെങ്കിലും സാധ്യതയുണ്ടോയെന്നു ചോദിച്ചപ്പോൾ പി.ജെ. ജോസഫ് മറുപടി പറഞ്ഞതിങ്ങനെ. ‘‘അങ്ങനെയുള്ളവർ കേരള കോൺഗ്രസിനു (എം) പുറത്താണ്. | Kerala Congress (M) | Manorama News

തിരുവനന്തപുരം ∙ ‘‘അവർ വിട്ടുപോയില്ലേ? പിളർന്നുപോയില്ലേ ?’’.– കേരള കോൺഗ്രസിൽ അഭിപ്രായസമന്വയത്തിന് ഇനി എന്തെങ്കിലും സാധ്യതയുണ്ടോയെന്നു ചോദിച്ചപ്പോൾ പി.ജെ. ജോസഫ് മറുപടി പറഞ്ഞതിങ്ങനെ. ‘‘അങ്ങനെയുള്ളവർ കേരള കോൺഗ്രസിനു (എം) പുറത്താണ്. | Kerala Congress (M) | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ‘‘അവർ വിട്ടുപോയില്ലേ? പിളർന്നുപോയില്ലേ ?’’.– കേരള കോൺഗ്രസിൽ അഭിപ്രായസമന്വയത്തിന് ഇനി എന്തെങ്കിലും സാധ്യതയുണ്ടോയെന്നു ചോദിച്ചപ്പോൾ പി.ജെ. ജോസഫ് മറുപടി പറഞ്ഞതിങ്ങനെ. ‘‘അങ്ങനെയുള്ളവർ കേരള കോൺഗ്രസിനു (എം) പുറത്താണ്. | Kerala Congress (M) | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ‘‘അവർ വിട്ടുപോയില്ലേ? പിളർന്നുപോയില്ലേ ?’’.– കേരള കോൺഗ്രസിൽ അഭിപ്രായസമന്വയത്തിന് ഇനി എന്തെങ്കിലും സാധ്യതയുണ്ടോയെന്നു ചോദിച്ചപ്പോൾ പി.ജെ. ജോസഫ് മറുപടി പറഞ്ഞതിങ്ങനെ. ‘‘അങ്ങനെയുള്ളവർ കേരള കോൺഗ്രസിനു (എം) പുറത്താണ്. അതു മനസ്സിലാക്കി ആർക്കെങ്കിലും തിരിച്ചുവരണമെന്നുണ്ടെങ്കിൽ അതു ചെയ്യാം. തെറ്റുതിരുത്തി വരുന്നവരെ ഉൾക്കൊള്ളും.’’

ജോസഫ് പക്ഷത്തിന്റെ യോഗത്തിൽ സിഎഫ് തോമസിനെ കൂടാതെ ഉന്നതാധികാരസമിതി അംഗങ്ങളായ ജോയ് ഏബ്രഹാം, മോൻസ് ജോസഫ്, തോമസ് ഉണ്ണിയാടൻ, അറയ്ക്കൽ ബാലകൃഷ്ണപിള്ള തുടങ്ങിവർ പങ്കെടുത്തു. മാണി വിഭാഗത്തിലുണ്ടായിരുന്ന കൊട്ടാരക്കര പൊന്നച്ചൻ, വിക്ടർ ടി. തോമസ് തുടങ്ങിയവരും പങ്കടുത്തു. കൂടുതൽ മാണി വിഭാഗം നേതാക്കൾ ഇങ്ങോട്ടേക്കെത്തുമെന്നും അവർ അവകാശപ്പെടുന്നു.

ADVERTISEMENT

മൂന്നിൽ രണ്ടു ഭാഗമെന്നതെല്ലാം വ്യാജപ്രചാരണമാണെന്നു ജോസഫ് പറഞ്ഞു. മധ്യസ്ഥ നീക്കങ്ങൾ പൊളിച്ചതു സംസ്ഥാനകമ്മിറ്റി വിളിക്കാൻ ഏകപക്ഷീയമായി  തീരുമാനമെടുത്തവരാണ്. ഉന്നത വേദികളിൽ ചർച്ച ചെയ്ത് ധാരണയിലെത്തിയശേഷം അതു സംസ്ഥാനകമ്മിറ്റിയിൽ അംഗീകരിക്കുകയെന്ന കീഴ് വഴക്കമാണു കെ.എം.മാണിയടക്കം പിന്തുടർന്നത്. 

ഇനിയുമാരെങ്കിലും മധ്യസ്ഥശ്രമം നടത്തുന്നുവെങ്കിൽ അതിനോടു വിരോധമില്ല. സംസ്ഥാനകമ്മിറ്റി വിളിക്കാനുള്ള അധികാരം ചെയർമാന്റെ അസാന്നിധ്യത്തിൽ വർക്കിങ് ചെയർമാനായ തനിക്കാണ്. ഇപ്പോൾ കോടതി പറഞ്ഞിരിക്കുന്നതു കോട്ടയത്തു തിരഞ്ഞെടുക്കപ്പെട്ടയാൾക്കു പാർട്ടി കമ്മിറ്റി പോലും വിളിക്കാൻ പറ്റില്ലെന്നാണ്. പിന്നെ എന്താണ് ഈ ചെയർമാൻ ? 

ADVERTISEMENT

ഏതെങ്കിലും ആൾക്കൂട്ടം എവിടെയെങ്കിലുമിരുന്ന് ആരെയെങ്കിലും ചെയർമാനായി തിരഞ്ഞെടുത്താൽ പാർട്ടി ചെയർമാനാകില്ല. യോഗം വിളിക്കുന്നതിനും ചെയർമാനെ തിരഞ്ഞെടുക്കുന്നതിനും ഭരണഘടനാപരമായ വ്യവസ്ഥയുണ്ട്. കോടതി ഇപ്പോൾ വ്യക്തമാക്കിയതും അതാണെന്നു തൊടുപുഴ കോടതിയുടെ വിധി ഉദ്ധരിച്ചു ജോസഫ് പറഞ്ഞു.

ജോസഫ് വിഭാഗത്തിന്റെ ഓഫിസ് അടഞ്ഞു തന്നെ

ADVERTISEMENT

കോട്ടയം ∙ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള കോട്ടയത്തെ ഓഫിസ് അടഞ്ഞു തന്നെ. ഗാന്ധിജി സ്റ്റഡി സെന്റർ എന്ന ബോർഡാണ് ഇപ്പോൾ ഓഫിസിനു മുന്നിലുള്ളത്. പ്രവർത്തകരോ നേതാക്കളോ ഇങ്ങോട്ട് എത്തിയില്ല. ഏതാനും നാളുകൾക്കു മുൻപ് ഓഫിസും പരിസര പ്രദേശങ്ങളും വൃത്തിയാക്കിയെങ്കിലും പ്രവർ‍ത്തനങ്ങൾ ഒന്നും നടക്കുന്നില്ല.

അനുരഞ്ജനത്തിന് തയാറാവണമെന്ന് മുല്ലപ്പള്ളി

ന്യൂഡൽഹി ∙ കേരള കോൺഗ്രസിലെ പ്രശ്നങ്ങളെ പിളർപ്പെന്നു വിള‌ിക്കില്ലെന്നും ഇരുവിഭാഗങ്ങൾക്കുമിടയിൽ അനരഞ്ജനത്തിന്റെ വാതിൽ ഇപ്പോഴും തുറന്നുകിടക്കുകയാണെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വികാരപൂർണമല്ലാത്ത സമീപനമാണ് പ്രശ്നപരിഹാരത്തിനു വേണ്ടത്. അതിനുള്ള പക്വത നേതാക്കൾക്കുണ്ട്. പി.ജെ. ജോസഫുമായും ജോസ‌് കെ.മാണിയുമായും സംസാരിച്ചു. 

തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടിയ പശ്ചാത്തലം കൂടി പരിഗണിച്ചു അനുര‍ഞ്ജനത്തിനു നേതാക്കൾ തയാ‌റാവണം. ഇക്കാര്യത്തിൽ മാന‌്യമായ നിഷ്പക്ഷതയാണു കോൺഗ്രസിനുള്ളത്. ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാന്റെ തോൽവി അന്വേഷിക്കുന്ന കെ.വി. തോമസ് കമ്മിറ്റി 29 നു റിപ്പോർട്ട് നൽകുമെന്നും  മുല്ലപ്പള്ളി പറഞ്ഞു.

അദാനി ഗ്രൂപ്പിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന ഇടനിലക്കാരാനായാണ് കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സ്വകാര്യ സന്ദർശനത്തിന് എത്തിയ    ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നട‌ത്തിയത് അതിനാണ്.

കൊച്ചിയിലെ ഭൂമി നികത്തലും മുഖ്യമന്ത്രിയുടെ ഓഫിസ് അറിഞ്ഞുള്ള ഒത്തുകളിയാണ്. ‌പാലാരിവട്ടം മേൽപ്പാലത്തിന്റെ കാര്യത്തിൽ അഴിമതിയുണ്ടെങ്കിൽ കുറ്റക്കാർക്കെതിര നടപടിയെടുക്കണമെന്നും പറഞ്ഞു.