ഇടുക്കി, മലപ്പുറം ജില്ലകളിൽ നാളെ മുതൽ മൂന്നു ദിവസം അതിതീവ്രമഴയ്ക്കു സാധ്യതയെന്ന് (റെഡ് അല‍ർട്ട്) കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വയനാട് (വെള്ളി), കണ്ണൂർ (വെള്ളി), എറണാകുളം (ശനി), തൃശൂർ (ശനി) എന്നീ ജില്ലകളിലും...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഇടുക്കി, മലപ്പുറം ജില്ലകളിൽ നാളെ മുതൽ മൂന്നു ദിവസം അതിതീവ്രമഴയ്ക്കു സാധ്യതയെന്ന് (റെഡ് അല‍ർട്ട്) കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വയനാട് (വെള്ളി), കണ്ണൂർ (വെള്ളി), എറണാകുളം (ശനി), തൃശൂർ (ശനി) എന്നീ ജില്ലകളിലും ഓരോ ദിവസം വീതം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പലയിടങ്ങളിലും മഴ ഇന്നു ശക്തിപ്പെടും; നാളെയും വെള്ളിയാഴ്ചയും സംസ്ഥാനത്തുടനീളം ശക്തമായ മഴ. നാളെ മുതൽ ശനി വരെ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. 

തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. 

ADVERTISEMENT

താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

 ഓറഞ്ച് അലർട്ട്

∙ ഒറ്റപ്പെട്ടയിടങ്ങളിൽ 

ശക്തമായതോ 

ADVERTISEMENT

അതിശക്തമായതോ ആയ മഴ 

ഇന്ന്: ഇടുക്കി 

നാളെ: കോട്ടയം 

വെള്ളി: എറണാകുളം, പാലക്കാട് 

ADVERTISEMENT

ശനി: പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ

 യെലോ അലർട്ട്

∙ ശക്തമായ മഴ

ഇന്ന്: കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ

നാളെ: തിരുവനന്തപുരം,  കൊല്ലം, പത്തനംതിട്ട,  ആലപ്പുഴ, എറണാകുളം,  തൃശൂർ , പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

വെള്ളി: തിരുവനന്തപുരം, 

കൊല്ലം, പത്തനംതിട്ട, 

ആലപ്പുഴ, കോട്ടയം, തൃശൂർ , കോഴിക്കോട് , കാസർകോട്

ശനി: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, 

കോട്ടയം, കാസർകോട്