പ്രവാസികൾക്ക് സുഷമ സ്വരാജിനെപ്പോലെ പ്രിയങ്കരിയായ മറ്റൊരു കേന്ദ്രമന്ത്രിയുണ്ടോ എന്നു സംശയമാണെന്ന് ഒ. രാജഗോപാൽ എംഎൽഎ അനുസ്മരിച്ചു. മക്കളുടെ വിഷമങ്ങൾ ഒരമ്മ എളുപ്പത്തിൽ മനസ്സിലാക്കി...Sushama Swaraj demise, sushama swaraj profile, Sushma Swaraj Passes Away,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പ്രവാസികൾക്ക് സുഷമ സ്വരാജിനെപ്പോലെ പ്രിയങ്കരിയായ മറ്റൊരു കേന്ദ്രമന്ത്രിയുണ്ടോ എന്നു സംശയമാണെന്ന് ഒ. രാജഗോപാൽ എംഎൽഎ അനുസ്മരിച്ചു. മക്കളുടെ വിഷമങ്ങൾ ഒരമ്മ എളുപ്പത്തിൽ മനസ്സിലാക്കി പരിഹാരം കാണുംപോലെയായിരുന്നു സുഷമയുടെ ഇടപെടലുകൾ. വാജ്പേയി മന്ത്രിസഭയിൽ സുഷമ പാർലമെന്ററികാര്യ മന്ത്രിയായിരുന്നപ്പോൾ ആ വകുപ്പിന്റെ സഹമന്ത്രിയായിരുന്നു രാജഗോപാൽ. കാബിനറ്റ് പദവിയിലുള്ള മുതിർന്ന മന്ത്രിയായിരുന്നിട്ടും ഏറെ വിനയത്തോടെയും ആദരവോടെയുമാണ് സുഷമ പെരുമാറിയിരുന്നതെന്ന് രാജഗോപാൽ പറഞ്ഞു. സുഷമ ‘രാജഗോപാൽ സാർ’ എന്നാണു വിളിച്ചിരുന്നത്. താൻ ‘സുഷമാജി’ എന്നും. 

ലോക്സഭയിലെ നടത്തിപ്പു ചുമതല ഏറ്റെടുത്ത സുഷമ രാജ്യസഭയിലെ കാര്യങ്ങൾ നോക്കണമെന്നു തന്നോടു നിർദേശിച്ചു. താൻ സംശയിച്ചപ്പോൾ ചിരിച്ചുകൊണ്ടു പറഞ്ഞു, ‘പൊതുരംഗത്തുള്ള രാജഗോപാൽ സാറിന്റെ അനുഭവപരിചയം ഒന്നുമതി സഭാ കാര്യങ്ങൾ ഭംഗിയായി നടക്കാൻ.’ 

ADVERTISEMENT

ലോക്സഭയിൽ അന്ന് ബിജെപിക്കു ഭൂരിപക്ഷം ഉണ്ട്. രാജ്യസഭയിൽ ഇല്ല. കാര്യങ്ങൾ നടത്തിയെടുക്കണമെങ്കിൽ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിന്റെയടക്കം സഹായം വേണം. മൻമോഹൻസിങ് ആയിരുന്നു രാജ്യസഭയിൽ കോൺഗ്രസിന്റെ  നേതാവ്. ഉപനേതാവ് പ്രണബ് മുഖർജിയും. സുഷമയുടെ നിർദേശപ്രകാരമാണോ എന്തോ സഭാ നടത്തിപ്പിനായി അവരുടെ സഹകരണം എപ്പോഴും കിട്ടിക്കൊണ്ടിരുന്നു– രാജഗോപാൽ പറഞ്ഞു. 

ADVERTISEMENT