ന്യൂഡൽഹി ∙ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചുള്ള പൊലീസ് മെഡലുകളിൽ 14 എണ്ണം കേരള പൊലീസിന്. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിനു മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്ദുൽ കരീം അർഹനായി. | Police Medal | Manorama News

ന്യൂഡൽഹി ∙ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചുള്ള പൊലീസ് മെഡലുകളിൽ 14 എണ്ണം കേരള പൊലീസിന്. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിനു മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്ദുൽ കരീം അർഹനായി. | Police Medal | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചുള്ള പൊലീസ് മെഡലുകളിൽ 14 എണ്ണം കേരള പൊലീസിന്. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിനു മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്ദുൽ കരീം അർഹനായി. | Police Medal | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചുള്ള പൊലീസ് മെഡലുകളിൽ 14 എണ്ണം കേരള പൊലീസിന്. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിനു മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്ദുൽ കരീം അർഹനായി.  സ്തുത്യർഹ സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയവർ: എസ്.സുരേന്ദ്രൻ (ഡിഐജി, തൃശൂർ റേഞ്ച്),  കെ.വി.വിജയൻ (സൂപ്രണ്ട്, സ്പെഷൽ ബ്രാഞ്ച്, എറണാകുളം), ശ്രീരാമ തെലെങ്കല (അസി.കമൻഡാന്റ്, എംഎസ്പി, മലപ്പുറം), ബി. രാധാകൃഷ്ണ പിള്ള (ഡിവൈഎസ്പി, ക്രൈം ബ്രാഞ്ച്)‌, സി.ശ്രീനിവാസൻ ധർമരാജൻ (ഡപ്യൂട്ടി സൂപ്രണ്ട്, ക്രൈം ഡിറ്റാച്മെന്റ്, തൃശൂർ)‌, തോട്ടത്തിൽ പ്രജീഷ് (കോഴിക്കോട് റൂറൽ  പൊലീസ് കൺട്രോൾ റൂം അസി. കമ്മിഷണർ), വിൽസൻ വർഗീസ് പള്ളശേരി (കമൻഡാന്റ്, കെഎപി–1, തൃശൂർ), വി. സജിനാരായണൻ (അസി.കമ്മിഷണർ, ഡിസിആർബി, തൃശൂർ സിറ്റി), ഭാനുമതി ചേമഞ്ചേരി (ഇൻസ്പെക്ടർ, വനിതാ സെൽ കാസർകോട്), മദനൻ നായർ ഗോപാലൻ നായർ (എസ്ഐ, സായുധ പൊലീസ്, കുട്ടിക്കാനം), സുനിൽ ലാൽ അമ്മുക്കുട്ടിയമ്മ സുകുമാരൻ (എസ്ഐ, ഡിസ്ട്രിക്ട് പൊലീസ് കമൻ‍ഡാന്റ് സെന്റർ, തിരുവനന്തപുരം), സി.പി.സന്തോഷ് കുമാർ (എഎസ്ഐ, മലപ്പുറം), മോഹൻദാസ് പുല്ലാഞ്ചേരിയിൽ (എഎസ്ഐ, വിജിലൻസ്, മലപ്പുറം). 

മറ്റു സേനാവിഭാഗങ്ങളിൽ നിന്നു െമഡൽ നേടിയവർ

ADVERTISEMENT

ധീരതയ്ക്കുള്ള പൊലീസ് മെഡൽ: സിആർപിഎഫിലെ എം.സുഹാസ്, എബി തോമസ്. 

വിശിഷ്ട സേവനം: ദാനിഷ് ചിനാൻ (അസി. ഡയറക്ടർ, ആഭ്യന്തര മന്ത്രാലയം, തിരുവനന്തപുരം), സിഐഎസ്എഫ് എസ്ഐ എസ്. രവീന്ദ്രൻ (മഹേന്ദ്രഗിരി), സിആർപിഎഫ് അസി. കമൻഡാന്റ് ബി.രഘു (ശ്രീനഗർ), റെയിൽ സംരക്ഷണ സേനയിലെ അസി. സെക്യൂരിറ്റി കമ്മിഷണർ ത്യാഗരാജൻ ഗോപകുമാർ (എറണാകുളം), മരിയ റെക്സ് പോൾ (ബെംഗളൂരു അസി. സെൻട്രൽ ഇന്റലിജൻസ് ഓഫിസർ, തിരുവനന്തപുരം സ്വദേശി).

ADVERTISEMENT

സ്തുത്യർഹ സേവനം: സിഐഎസ്എഫ് എഎസ്ഐമാരായ ടി.പി. അബ്ദുൽ ലത്തീഫ്(കൊച്ചി), കെ.ചന്ദ്രകുമാരൻ (വലിയമല), കെ. പ്രേമൻ (മഹേന്ദ്രഗിരി), ബിഎസ്എഫ് കമൻഡാന്റ് സി.എച്ച്. സേതുറാം (കൈനൂർ ക്യാംപ്), അസി. കമൻഡാന്റുമാരായ ജേക്കബ് കോശി (ത്രിപുര), സുരേഷ് കുമാർ (ജമ്മു), ബിഎസ്എഫ് ഇൻസ്പെക്ടർ എ.എം. മോഹൻ കുമാർ (ബെംഗളൂരു, പാലക്കാട് വെള്ളിനേഴി സ്വദേശി), സിആർപിഎഫ് ഡപ്യൂട്ടി കമൻഡാന്റ് ഡോൾഫി ജേക്കബ് (ജംഷ‍ഡ്പുർ), എസ്ഐമാരായ ജി.മണിനാഥൻ പിള്ള (ആവഡി, തമിഴ്നാട്), ഏബ്രഹാം കുഞ്ഞുമോൻ (തെലങ്കാന), സിബിഐ ഹെ‍ഡ് കോൺസ്റ്റബിൾ ചന്ദ്രശേഖരൻ പിള്ള (കൊച്ചി), ആഭ്യന്തര മന്ത്രാലയത്തിലെ ഡപ്യൂട്ടി സെൻട്രൽ ഇന്റലിജൻസ് ഓഫിസർ മാത്യു കുരുവിള (ചെന്നൈ), ജി.സിബി (ശ്രീനഗർ), കെ.മാധവൻ (മുംബൈ), എൻഐഎ കോൺസ്റ്റബിൾ ബിജു സുധാകരൻ (ഡൽഹി), ഡൽഹി പൊലീസിലെ എഎസ്ഐ ജി.വിജയൻ, ഡിഎസ്പി എസ്.ഉണ്ണിക്കൃഷ്ണൻ (തമിഴ്നാട് രാമനാഥപുരം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ, തിരുവനന്തപുരം സ്വദേശി) 

സ്തുത്യർഹ സേവനത്തിന് ഫയർ സർവീസ് മെഡൽ നേടിയ എം. രാജേന്ദ്രനാഥ് (സ്റ്റേഷൻ ഓഫിസർ കൊടുങ്ങല്ലൂർ), ജയകുമാർ സുകുമാരൻ നായർ (ലീഡിങ് ഫയർമാൻ ചെങ്കൽചൂള തിരുവനന്തപുരം), ഷിബുകുമാർ കരുണാകരൻ നായർ (ഫയർമാൻ ഡ്രൈവർ കാട്ടാക്കട, തിരുവനന്തപുരം), ഇ. ഷിഹാബുദ്ദീൻ (ലീഡിങ് ഫയർമാൻ മീഞ്ചന്ത കോഴിക്കോട്), പി. വിനോദ് (സിഐഎസ്എഫ്).

ഫയർ സർവീസ് മെഡൽ (സ്തുത്യർഹ സേവനത്തിന്)

ADVERTISEMENT

എം. രാജേന്ദ്രനാഥ് (അസി. ഫയർ സ്റ്റേഷൻ ഓഫിസർ കൊടുങ്ങല്ലൂർ), ഷിബുകുമാർ കരുണാകരൻ നായർ (ഫയർമാൻ ഡ്രൈവർ കാട്ടാക്കട, തിരുവനന്തപുരം), ഇ. ഷിഹാബുദീൻ (ലീഡിങ് ഫയർമാൻ മീഞ്ചന്ത, കോഴിക്കോട്), പി.വിനോദ് (സിഐഎസ്എഫ്). 

ജയിൽ കറക്‌ഷനൽ സർവീസ് മെഡൽ (സ്തുത്യർഹ സേവനം)

എൽ.സജിത (വിയ്യൂർ വനിതാ ജയിൽ ഡപ്യൂട്ടി സൂപ്രണ്ട്)

പൊലീസിലെ പരിശീലന മികവിനുള്ള ആഭ്യന്തര മന്ത്രിയുടെ മെഡലിനു കേരളത്തിൽ നിന്ന് 3 പേർ അർഹരായി. ടി.കെ. പവിത്രൻ, ടി.വി. ബാബു (സീനിയർ ക്ലാർക്ക്), കെ.പി. വേലായുധൻ (ക്യാംപ് ഫോളോവർ 305) എന്നിവർക്കാണു മെഡൽ. അന്വേഷണ മികവിനുള്ള ആഭ്യന്തര മന്ത്രിയുടെ പൊലീസ് മെഡലിന് കേരളത്തിൽ നിന്ന് നേരത്തേ 9 പേർ അർഹരായിരുന്നു.