പത്തനാപുരം ∙ കവളപ്പാറയിൽ വീട് നഷ്ടമായ 5 പേർക്കും വയനാട് പുത്തുമലയിൽ 5 പേർക്കും വീടുവച്ചു നൽകാൻ പത്തനാപുരം സെന്റ് സ്റ്റീഫൻസ്– മൗണ്ട് താബോർ ഹയർസെക്കൻഡറി സ്കൂളിലെ നല്ലപാഠം യൂണിറ്റ് തീരുമാനിച്ചു. | Rain Havoc in Kerala | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനാപുരം ∙ കവളപ്പാറയിൽ വീട് നഷ്ടമായ 5 പേർക്കും വയനാട് പുത്തുമലയിൽ 5 പേർക്കും വീടുവച്ചു നൽകാൻ പത്തനാപുരം സെന്റ് സ്റ്റീഫൻസ്– മൗണ്ട് താബോർ ഹയർസെക്കൻഡറി സ്കൂളിലെ നല്ലപാഠം യൂണിറ്റ് തീരുമാനിച്ചു. ‘ഇത് സഹാനുഭൂതിയോ, കടപ്പാടോ അല്ല, ഞങ്ങളുടെ ഉത്തരവാദിത്തമാണ് – കുട്ടികൾ പറയുന്നു. കുട്ടികളിൽ നിന്നു സ്വരൂപിക്കുന്ന പണത്തിനൊപ്പം സന്മനസുള്ളവരെ കൂടി പങ്കെടുപ്പിച്ചാണു പദ്ധതി നടപ്പാക്കുകയെന്ന് മൗണ്ട് താബോർ കോർപറേറ്റ് സെക്രട്ടറി ഫാ. ബെഞ്ചമിൻ മാത്തൻ പറഞ്ഞു.

മൗണ്ട് താബോർ കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലെ നിലമ്പൂർ പോത്തുകല്ല് കതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിലെ 6 വിദ്യാർഥികളും കുടുംബാംഗങ്ങളും ഉൾപ്പെടെ 27 പേരെയാണ് കവളപ്പാറ ഉരുൾപൊട്ടലിൽ കാണാതായത്. ഇതിൽ 2 വിദ്യാർഥികളുടെ മൃതദേഹം മാത്രമാണ് കണ്ടെത്തിയത്. കവളപ്പാറയിലെയും പുത്തുമലയിലെയും ദുരിതാശ്വാസ ക്യാംപുകളിലേക്കു നല്ലപാഠം യൂണിറ്റ് ശേഖരിച്ച 4 ലക്ഷം രൂപയുടെ സഹായവുമായി വിദ്യാർഥികളും അധ്യാപകരും ഇന്ന് യാത്ര തിരിക്കും.